Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി മുതൽ യുപിഎ ഇല്ല? 2024ൽ പ്രതിപക്ഷ സഖ്യം കളത്തിലിറങ്ങുക പുതിയ പേരിലെന്ന് റിപ്പോർട്ട്

ന്യൂ ഡല്‍ഹി: 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ വീഴ്ത്തി അധികാരം ഉറപ്പിക്കാന്‍ കച്ചമുറുക്കുകയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള പ്രതിപക്ഷ നിര. പ്രതിപക്ഷത്തെ എതിരാളികള്‍ പോലും ഇക്കുറി ഒരൊറ്റ ലക്ഷ്യവുമായി കൈകോര്‍ക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് കളത്തിലേക്ക് പ്രതിപക്ഷ സഖ്യം ഇറങ്ങുക യുപിഎ (ഐക്യ പുരോഗമന സഖ്യം) എന്ന പേരിലായിരിക്കില്ല എന്നാണ് റിപ്പോര്‍ട്ട്.

പുതിയ പേരിലായിരിക്കും പ്രതിപക്ഷം മത്സരിക്കുകയെന്നും ബെംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും എന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുപതിലധികം പ്രതിപക്ഷ പാര്‍ട്ടികളാണ് ബെംഗളൂരുവിലെ യോഗത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയുമടക്കമുണ്ട്.

opposition meet

2004 മുതല്‍ 2014 വരെയുളള കാലഘട്ടത്തില്‍ കോണ്‍ഗ്രസ് നയിച്ച യുപിഎ സര്‍ക്കാര്‍ ആയിരുന്നു കേന്ദ്രത്തില്‍ രണ്ട് തവണ അധികാരത്തിലിരുന്നത്. കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ട് സോണിയാ ഗാന്ധി ആയിരുന്നു യുപിഎ ചെയര്‍പേഴ്‌സണ്‍. പ്രതിപക്ഷ സഖ്യത്തിന്റെ പേരുമാറ്റം കോണ്‍ഗ്രസ് ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ലെന്നും യോഗത്തില്‍ എല്ലാവരും ചേര്‍ന്നെടുക്കേണ്ട തീരുമാനമാണ് എന്നുമാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ പ്രതികരണം.

എല്ലാ വിഷയങ്ങളിലും ഞങ്ങള്‍ തീരുമാനങ്ങളെടുക്കും. എന്നാല്‍ ഏതൊക്കെ കാര്യങ്ങളിലാണ് ചര്‍ച്ച നടക്കാന്‍ പോകുന്നത് എന്ന് എനിക്കിപ്പോള്‍ പറയാനാകില്ല. കോണ്‍ഗ്രസ് തനിച്ചല്ല ഇതൊന്നും തീരുമാനിക്കുന്നത്. പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികളും ഒരുമിച്ചിരുന്നുന്ന് ഒറ്റക്കെട്ടായി തീരുമാനമെടുക്കും, കെസി വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുതിയ പ്രതിപക്ഷ സഖ്യത്തിന് ഒരു പൊതുമിനിമം പരിപാടിയുണ്ടാകുമെന്നും സംസ്ഥാനങ്ങളിലെ സീറ്റ് വീതം വെയ്്ക്കല്‍ അടക്കമുളള വിഷയങ്ങളില്‍ ചര്‍ച്ച നടക്കുമെന്നാണ് സൂചന.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+