കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ മുസ്ലിം മന്ത്രിയില്ല; ചരിത്രത്തില്‍ ആദ്യം, എന്‍ഡിഎയില്‍ മുസ്ലിം എംഎല്‍എമാരുമില്ല

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ അധികാരമേറ്റ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ഇത്തവണ മുസ്ലിം മന്ത്രിമാരുണ്ടാകില്ല. ബിഹാറിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഈ അവസ്ഥ. ഇക്കഴിഞ്ഞ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ പോലും മുസ്ലിം മുന്ത്രിമാരുണ്ടായിരുന്നു. ഭരണകക്ഷിയായ എന്‍ഡിഎയില്‍ ഒരു മുസ്ലിം എംഎല്‍എയുമില്ല.

സഖ്യത്തിലെ നാലില്‍ മൂന്ന് പാര്‍ട്ടികളും മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. ജെഡിയു മാത്രമാണ് മുസ്ലിം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ചത്. അവര്‍ തോല്‍ക്കുകയും ചെയ്തു. ബിഹാറിലെ ജനസംഖ്യയില്‍ 17 ശതമാനത്തോളം മുസ്ലിങ്ങളാണ്. ഈ ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഒരു മന്ത്രി പോലുമില്ലാത്തത് ശരിയല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. വിശദാംശങ്ങള്‍ ഇങ്ങനെ....

ആദ്യ സമ്മേളനം 23ന്

ആദ്യ സമ്മേളനം 23ന്

മൂന്ന് ഘട്ടങ്ങളായിട്ടാണ് ഇത്തവണ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്നത്. നവംബര്‍ 10ന് ഫലം പ്രഖ്യാപിച്ചു. 125 സീറ്റില്‍ എന്‍ഡിഎയും 110 സീറ്റില്‍ മഹാസഖ്യവും ജയിച്ചു. അഞ്ച് സീറ്റില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എംഐഎം ജയിച്ചു. 17ാം നിയമസഭയുടെ ആദ്യ യോഗം നവംബര്‍ 23ന് ആരംഭിക്കും.

ഭരണകക്ഷിയില്‍ മുസ്ലിം എംഎല്‍എമാരില്ല

ഭരണകക്ഷിയില്‍ മുസ്ലിം എംഎല്‍എമാരില്ല

സ്വാതന്ത്ര്യം കിട്ടിയ ശേഷം ആദ്യമായിട്ടാണ് ബിഹാറില്‍ മുസ്ലിം മന്ത്രിയില്ലാത്ത അവസ്ഥ. എന്‍ഡിഎയില്‍ ജയിച്ച എംഎല്‍എമാരില്‍ മുസ്ലിങ്ങളില്ല. അതുകൊണ്ടാണ് മുസ്ലിം മന്ത്രിയില്ലാത്തത്. ബിഹാറിലെ ആദ്യ മന്ത്രിസഭയായ ശ്രീകൃഷ്ണ സിന്‍ഹ സര്‍ക്കാര്‍ മുതല്‍ ഇക്കഴിഞ്ഞ നിതീഷ് സര്‍ക്കാരില്‍ വരെ മുസ്ലിം മന്ത്രിമാരുണ്ടായിരുന്നു.

മല്‍സരിച്ചവരെല്ലാം തോറ്റു

മല്‍സരിച്ചവരെല്ലാം തോറ്റു

എന്‍ഡിഎയില്‍ നാല് കക്ഷികളാണുള്ളത്. ബിജെപി, ജെഡിയു, വിഐപി, എച്ച്എഎം. ഇതില്‍ ജെഡിയു മാത്രമാണ് മുസ്ലിം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ചത്. 11 മുസ്ലിം സ്ഥാനാര്‍ഥികളെ ജെഡിയു മല്‍സരിപ്പിച്ചെങ്കിലും എല്ലാവരും തോറ്റു. കഴിഞ്ഞ നിതീഷ് സര്‍ക്കാരില്‍ ഖുര്‍ഷിദ് എന്ന ഫിറോസ് അഹമ്മദ് മാത്രമായിരുന്നു മുസ്ലിം മന്ത്രി. ന്യൂനപക്ഷ കാര്യമായിരുന്നു ഇദ്ദേഹത്തിന്റെ വകുപ്പ്.

സീമാഞ്ചലില്‍ സംഭവിച്ചത്

സീമാഞ്ചലില്‍ സംഭവിച്ചത്

ഖുര്‍ഷിദ് ഇത്തവണ സിക്ത മണ്ഡലത്തില്‍ മല്‍സരിച്ചെങ്കിലും തോറ്റു. ജെഡിയു 11 മുസ്ലിം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ചിരുന്നു. ഇതില്‍ ആറെണ്ണം മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സീമാഞ്ചലില്‍ നിന്നായിരുന്നു. പക്ഷേ ഇവിടെ മികച്ച വിജയം നേടിയത് ഒവൈസിയുടെ എംഐഎം ആണ്. പുതിയ നിയമസഭയില്‍ മുസ്ലിം എംഎല്‍എമാരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

സഭയിലെ അംഗബലം കുറഞ്ഞു

സഭയിലെ അംഗബലം കുറഞ്ഞു

2015ല്‍ 24 മുസ്ലിം എംഎല്‍എമാരുണ്ടായിരുന്നു. ഇത്തവണ 19 ആയി കുറഞ്ഞു. ജനസംഖ്യയുടെ 17 ശതമാനം വരുന്ന മുസ്ലിങ്ങള്‍ക്ക് നിയമസഭയില്‍ പ്രാതിനിധ്യം കുറഞ്ഞത് നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് വക്താവ് ഹര്‍ഖു ഝാ പറയുന്നു. പുതിയ മന്ത്രിസഭയില്‍ ഒരു മുസ്ലിം പ്രതിനിധികളുമില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

Recommended Video

cmsvideo
Bihar Election Results 2020 | വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി | Oneindia Malayalam
കാരണം മുസ്ലിങ്ങള്‍ തന്നെ

കാരണം മുസ്ലിങ്ങള്‍ തന്നെ

മുസ്ലിം സമുദായത്തിന് വേണ്ടി ഒട്ടേറെ കാര്യങ്ങള്‍ കഴിഞ്ഞ 15 വര്‍ഷമായി നിതീഷ് സര്‍ക്കാര്‍ ചെയ്യുന്നുണ്ട് എന്നാണ് ജെഡിയു ന്യൂനപക്ഷ വിഭാഗം സംസ്ഥാന അധ്യക്ഷന്‍ തന്‍വീര്‍ അക്തര്‍ പ്രതികരിച്ചത്. പക്ഷേ മുസ്ലിങ്ങള്‍ ജെഡിയു നിര്‍ത്തിയ മുസ്ലിം സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തില്ല. മുസ്ലിങ്ങള്‍ തന്നെയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും തന്‍വീര്‍ അക്തര്‍ പറഞ്ഞു.

ഇബ്രാഹിം കുഞ്ഞ് കുടുങ്ങിയത് സൂരജിന്റെ മൊഴിയില്‍; ഇന്ന് തന്നെ ജാമ്യം തേടും, പാണക്കാട് ലീഗ് യോഗംഇബ്രാഹിം കുഞ്ഞ് കുടുങ്ങിയത് സൂരജിന്റെ മൊഴിയില്‍; ഇന്ന് തന്നെ ജാമ്യം തേടും, പാണക്കാട് ലീഗ് യോഗം

English summary
No Muslim Ministers In new Nitish Kumar Cabinet in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X