കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നയൻതാരയ്ക്കും സംവിധായകൻ വിഗ്നേഷ് ശിവനും കൊവിഡ് എന്ന് തമിഴ് പത്രം; വ്യാജ പ്രചരണം ശക്തം

  • By Desk
Google Oneindia Malayalam News

ചെന്നൈ; തെന്നിന്ത്യൻ നടി നയൻതാരയ്ക്കും സംവിധായകൻ വിഗ്നേഷ് ശിവനും കൊവിഡ് എന്ന് വ്യാജ പ്രചരണം. ചില തമിഴ് മാധ്യമങ്ങളാണ് വാർത്ത നൽകിയത്. ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചതെന്നും എഗ്മോറിൽ ഇരുവരും ഐസോലേഷനിൽ ആണെന്നുമായിരുന്നു വാർത്തകൾ പ്രചരിച്ചത്. സോഷ്യൽ മീഡിയയിലും പ്രചരണം ശക്തമായിട്ടുണ്ട്. എന്നാൽ ഇരുവരുടേയും അടുത്ത വൃത്തങ്ങൾ വാർത്ത തള്ളി രംഗത്തെത്തി.

ചെന്നൈയിൽ കൊവിഡ് വ്യാപനം ശക്തമായിരിക്കുകയാണ്. സിനിമാ താരങ്ങൾ കഴിയുന്ന കോടാമ്പക്കം, വത്സരവാക്കം എന്നീ സ്ഥലങ്ങൾ ഹോട്ട്സ്പോട്ടുകളാണ്. ഈ പശ്ചാത്തലത്തിലാണ് സിനിമാ താരങ്ങൾക്ക് കൊവിഡാണെന്ന തരത്തിൽ പ്രചരണം ശക്തമായത്.

 relationshipgoalsan

Recommended Video

cmsvideo
Vijay Donates 1.30 Crore To Coronavirus Relief Funds | Oneindia Malayalam

അതേസമയം തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ ദിനംപ്രതി കുത്തനെ ഉയരുകയാണ്. ഇന്നലെ 2396 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 38 പേർക്കാണ് ജീവഹാനി സംഭവിച്ചത്. സംസ്ഥാനത്ത് ഇതുവരെ 56,845 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 24,822 എണ്ണം സജീവ കേസുകളാണ്. 704 പേരാണ് ഇതുവരെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് തമിഴ്നാട്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 3,874 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 160 പേർ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതർ 1.28 ലക്ഷമായി.

അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു. ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 15,413 പേര്‍ക്കാണ്. കൂടാതെ 306 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു. ഇതുവരെ 4.10 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 13,254 പേരാണ് മരിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി രോഗം ബാധിച്ചവരില്‍ 2.27 ലക്ഷം പേര്‍ രോഗമുക്തി നേടി.

ഉത്ര കേസ് ചുരുളുഴിഞ്ഞു; ഒടുവിൽ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചത് എങ്ങനെയെന്ന് വെളിപ്പെടുത്തി സൂരജ്ഉത്ര കേസ് ചുരുളുഴിഞ്ഞു; ഒടുവിൽ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചത് എങ്ങനെയെന്ന് വെളിപ്പെടുത്തി സൂരജ്

ചൈനീസ് ഉത്പന്ന ബഹിഷ്കരണം; നീക്കം ചൈനീസ് സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലെന്ന് പി ചിദംബരംചൈനീസ് ഉത്പന്ന ബഹിഷ്കരണം; നീക്കം ചൈനീസ് സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലെന്ന് പി ചിദംബരം

English summary
No Nayanthara and Vignesh Shivan not tested covid positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X