കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്ത് എന്‍ഡിഎ... നരേന്ദ്ര മോദി ഒരു യോഗം പോലും വിളിച്ചിട്ടില്ല... ബിജെപിക്കെതിരെ അകാലിദള്‍

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ അകത്തളങ്ങളിലെ കഥകള്‍ ഓരോന്നായി പുറത്തുവരുന്നു. എന്‍ഡിഎ എന്നത് പേരില്‍ മാത്രമാണെന്നും സഖ്യം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍ പറയുന്നു. കാര്‍ഷിക പരിഷ്‌കരണ ബില്ലില്‍ പ്രതിഷേധിച്ച് എന്‍ഡിഎയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് ബാദലിന്റെ പ്രതികരണം.

കഴിഞ്ഞ 10 വര്‍ഷമായി നരേന്ദ്ര മോദി ഒരു യോഗം പോലും വിളിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമത്തിനെതിരെ പഞ്ചാബില്‍ ശിരോമണി അകാലിദളിന്റെ നേതൃത്വത്തില്‍ സമരം ശക്തമാണ്. എന്‍ഡിഎയെ കുറിച്ച് ബാദല്‍ പറയുന്നത് ഇങ്ങനെ...

വിശ്വാസ്യത നഷ്ടമായി

വിശ്വാസ്യത നഷ്ടമായി

എന്‍ഡിഎക്ക് വിശ്വാസ്യത നഷ്ടമായി എന്ന് സുഖ്ബീര്‍ സിങ് ബാദല്‍ പറയുന്നു. പേരില്‍ മാത്രമാണ് സഖ്യമെന്നും കാര്യക്ഷമമായ പ്രവര്‍ത്തനം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി നരേന്ദ്ര മോദി എന്‍ഡിഎയുടെ ഒരു യോഗം പോലും വിളിച്ചിട്ടില്ലെന്നും ബാദല്‍ പറഞ്ഞു.

വാജ്‌പേയിയുടെ കാലത്ത്

വാജ്‌പേയിയുടെ കാലത്ത്

എന്‍ഡിഎ കക്ഷികളുടെ യോഗം വിളിക്കുകയോ ചര്‍ച്ച നടത്തുകയോ പദ്ധതികള്‍ അവലോകനം ചെയ്യുകയോ ഉണ്ടാകുന്നില്ല. സഖ്യം എന്നത് കടലാസില്‍ ഒതുങ്ങി. വാജ്‌പേയി നയിച്ചിരുന്ന കാലത്ത് ഇങ്ങനെ ആയിരുന്നില്ലെന്നും കക്ഷികള്‍ക്കിടയില്‍ നല്ല ബന്ധം നിലനിന്നിരുന്നുവെന്നും സുഖ്ബീര്‍ സിങ് ബാദല്‍ പറഞ്ഞു.

തന്റെ പിതാവ്...

തന്റെ പിതാവ്...

തന്റെ പിതാവ് എന്‍ഡിഎ സ്ഥാപക അംഗമാണ്. അദ്ദേഹമുള്‍പ്പെടെയുള്ളവര്‍ രൂപീകരിച്ച എന്‍ഡിഎ ഇന്നില്ല. പഞ്ചാബില്‍ ബിജെപിയുമായി സഖ്യം തുടരണമെന്ന് തന്നെയാണ് ആഗ്രഹം. തന്റെ പിതാവ് ഓരോ കാര്യങ്ങളും ബിജെപിയുമായി ചര്‍ച്ച ചെയ്തിരുന്നു. പഞ്ചാബില്‍ ബിജെപി ചെറിയ കക്ഷിയാണ്. എന്നാല്‍ തങ്ങള്‍ അവരെ പരിഗണിച്ചിരുന്നുവെന്നും സുഖ്ബീര്‍ ബാദല്‍ പറഞ്ഞു.

രാജിവച്ചത്...

രാജിവച്ചത്...

എന്‍ഡിയില്‍ നിന്ന് രാജിവെക്കാന്‍ ശിരോമണി അകാലിദള്‍ ഒരുമിച്ച് എടുത്ത തീരുമാനമാണ്. മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന ഹര്‍സ്മിറത്ത് ബാദല്‍ രാജിവച്ച വേളയില്‍ തന്നെ തുടര്‍കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് താന്‍ വ്യക്തമക്കിയിരുന്നു. കഴിഞ്ഞദിവസം പാര്‍ട്ടി യോഗം ചേര്‍ന്ന് എന്‍ഡിഎ വിടാന്‍ തീരുമാനിക്കുകയാണുണ്ടായത്- സുഖ്ബീര്‍ സിങ് പറഞ്ഞു.

Recommended Video

cmsvideo
സര്‍ക്കാറിനെ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്കറിയാമെങ്കില്‍ തകര്‍ക്കാനുമറിയാം
വ്യാപക പ്രതിഷേധം

വ്യാപക പ്രതിഷേധം

മൂന്ന് കാര്‍ഷിക ബില്ലുകള്‍ ചര്‍ച്ചക്കെടുത്ത വേളയില്‍ രാജ്യസഭ പ്രക്ഷ്ബ്ദമായിരുന്നു. വേണ്ടത്ര ചര്‍ച്ച നടത്താതെ ശബ്ദവോട്ടെടെ ബില്ലുകള്‍ പാസാക്കിയത് പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി. തുടര്‍ന്നാണ് പ്രതിഷേധം ശക്തിപ്പെട്ടത്. പഞ്ചാബ്, ഹരിയാന, യുപി, ബിഹാര്‍, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെല്ലാം കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം ശക്തമാണ്. രാഷ്ട്രപതി അനുമതി നല്‍കിയതോടെ ബില്ലുകള്‍ നിയമമായിട്ടുണ്ട്.

പാസ്വാന്‍ പാലം വലിക്കുമോ; അമിത് ഷാക്ക് കത്ത്, ഒത്തുപോകാന്‍ സാധ്യമല്ല, ദില്ലിയില്‍ തിരക്കിട്ട നീക്കംപാസ്വാന്‍ പാലം വലിക്കുമോ; അമിത് ഷാക്ക് കത്ത്, ഒത്തുപോകാന്‍ സാധ്യമല്ല, ദില്ലിയില്‍ തിരക്കിട്ട നീക്കം

കേട്ടാലറയ്ക്കുന്ന തെറി; ആ പെണ്‍കുട്ടി ഒരു സ്ത്രീയാണോ... ഭാഗ്യലക്ഷ്മി വിവാദത്തില്‍ പിസി ജോര്‍ജ്കേട്ടാലറയ്ക്കുന്ന തെറി; ആ പെണ്‍കുട്ടി ഒരു സ്ത്രീയാണോ... ഭാഗ്യലക്ഷ്മി വിവാദത്തില്‍ പിസി ജോര്‍ജ്

English summary
No NDA meeting called by Narednra Modi for last 10 years: SAD president Sukhbir Singh Badal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X