കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശിവസേനയും ശിരോമണി അകാലിദളും എൻഡിഎയുടെ കരുത്തുറ്റ തൂണുകൾ'ഇരു പാർട്ടികളുമില്ലാതെ എൻഡിഎയില്ല റാവത്ത്

Google Oneindia Malayalam News

മുംബൈ: കാർഷിക ബില്ലുകളിലെ അഭിപ്രായ വ്യത്യാസങ്ങൾ ചൂണ്ടിക്കാണിച്ച് ശിരോമണി അകാലിദൾ എൻഡിഎ വിട്ടതിൽ പ്രതികരിച്ച് ശിവശേന നേതാവ് സഞ്ജയ് റാവത്ത്. പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനിടെ കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക ബില്ലുകൾക്കെതിരെ കർഷകർ പ്രക്ഷോഭം തുടരുന്നതിനിടെ ശനിയാഴ്ച രാത്രിയാണ് എൻഡിഎ വിടാനുള്ള തീരുമാനം ശിരോമണി അകാലിദൾ തലവൻ സുഖ്ബീർ സിംഗ് ബാദൽ പ്രഖ്യാപിച്ചത്.

നിയമം കണ്ണുപൂട്ടിയിരിക്കുമ്പോൾ ജനം നിയമം നടപ്പാക്കും, ഓൺലൈൻ ഞരമ്പന്മാർക്ക് പാഠം;പ്രതികരിച്ച് പ്രമുഖർനിയമം കണ്ണുപൂട്ടിയിരിക്കുമ്പോൾ ജനം നിയമം നടപ്പാക്കും, ഓൺലൈൻ ഞരമ്പന്മാർക്ക് പാഠം;പ്രതികരിച്ച് പ്രമുഖർ

 കരുത്തുറ്റ തൂണുകൾ

കരുത്തുറ്റ തൂണുകൾ


ശിവസേനയും ശിരോമണി അകാലിദളും എൻഡിഎയുടെ കരുത്തുറ്റ തൂണുകളാണ്. ഇരു പാർട്ടികളുമില്ലാതെ എൻഡിഎ ഇല്ലെന്നാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം. ശിവസേന എൻഡിഎ വിടാൻ നിർബന്ധിതരായതാണ്. ഇപ്പോൾ അകാലിദളും എൻഡിഎ വിട്ടു. ഞാൻ അവർക്ക് എല്ലാ വിധ ആശംസകളും നേരുന്നു. അകാലിദളും ശിവസേനയുമില്ലാതെ ഞാൻ അത് അത് എൻഡിഎ ആയി കണക്കാക്കില്ലെന്നും സഞ്ജയ് റാവത്തിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട്. കാർഷിക ബില്ലിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ എൻഡിഎ വിട്ടതോടെ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ എൻഡിഎ മൂന്ന് പാർട്ടികളിൽ ഒന്നായി അകാലിദൾ മാറി. നേരത്തെ തെലുഗുദേശം പാർട്ടിയും ശിവസേനയുമാണ് എൻഡിഎ വിട്ടത്.

ആവശ്യം അംഗീകരിച്ചില്ല

ആവശ്യം അംഗീകരിച്ചില്ല

കാർഷിക ബില്ലുകൾ കൊണ്ടുവന്നപ്പോൾ പഞ്ചാബിലെ കർഷകരുടെ വികാരങ്ങൾ മാനിക്കണമെന്ന് ശിരോമണി അകാലിദൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ ബലമായി കാർഷിക ബിൽ പാർലമെന്റിൽ പാസാക്കിയത് ഖേദകരമാണെന്നാണ് ശിരോമണി അകാലിദൾ തലവൻ സുഖ്ബീർ സിംഗ് ബാദൽ പറഞ്ഞു. ജമ്മു ആൻഡ് കശ്മീർ ഒഫീഷ്യൽ ലാങ്വേജസ് ബിൽ 2020 ബില്ലിൽ പഞ്ചാബി ഭാഷയെ ഉൾപ്പെടുത്താൻ നിർദേശിച്ചിരുന്നെങ്കിലും ഇത് അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെന്നും അദ്ദേഹം പറയുന്നു.

തീരുമാനം യോഗത്തിൽ

തീരുമാനം യോഗത്തിൽ

ശനിയാഴ്ച രാത്രി നടന്ന അകാലിദളിന്റെ യോഗത്തിലാണ് എൻഡിഎ വിടുന്നത് സംബന്ധിച്ച് ഏകകണ്ഠേന തീരുമാനമെടുക്കുന്നത്. കാർഷിക വിളകളുടെ മിനിമം താങ്ങുവില ഉറപ്പാക്കുന്നതിന് നിയമപരമായ സംരക്ഷണം നൽകാൻ കേന്ദ്രസർക്കാർ വിസമ്മതിച്ചതാണ് ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചിട്ടുള്ളത്. അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദലിന്റെ നേതൃത്വത്തിലായിരുന്നു യോഗം ചേർന്നത്. മൂന്ന് മണിക്കൂർ നേരം നീണ്ടു നിന്ന യോഗത്തിനൊടുവിലാണ് എൻഡിഎ വിടാനുള്ള തീരുമാനം ഉടലെടുത്തത്. നേരത്തെ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രി ഹർസിമ്രത് കൌർ ബാദൽ കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവെച്ചിരുന്നു. മന്ത്രി സ്ഥാനം രാജിവെച്ചെങ്കിലും എൻഡിഎയെ പിന്തുണയ്ക്കുന്നത് തുടരുമെന്നായിരുന്നു സുഖ്ബീർ സിംഗ് ബാദൽ രാജി പ്രഖ്യാപനത്തിനൊടൊപ്പം പറഞ്ഞത്.

 ധാർമിക അടിത്തറയില്ലെന്ന്

ധാർമിക അടിത്തറയില്ലെന്ന്

ശിരോമണി അകാലിദളിന്റെ തീരുമാനത്തിൽ ധാർമിക അടിത്തറയില്ലെന്നാണ് അമരീന്ദർസിംഗ് ചൂണ്ടിക്കാണിക്കുന്നത്. കാർഷിക ബില്ലിന്റെ ഗുണങ്ങളെക്കുറിച്ച് പഞ്ചാബിലെ കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ അകാലിദൾ പരാജയപ്പെട്ടുവെന്ന് ബിജെപി വ്യക്തമാക്കിയതോടെ അകാലിദളിന് മുമ്പിൽ മറ്റ് മാർഗ്ഗങ്ങളില്ലാതായി. എൻഡിഎയിൽ നിന്ന് പുറത്തുപോകാനുള്ള അകാലിദളിന്റെ തീരൂമാനം നുണകളുടെയും വഞ്ചനകളുടേയും പര്യവസാനം മാത്രമാണെന്നും ഇത് ഏറ്റവും ഒടുവിൽ ബില്ലുകളുടെ വിഷയത്തിൽ അവരെ പാർശ്വവൽക്കരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ചെകുത്താനും കടലിനും ഇടയിൽ

ചെകുത്താനും കടലിനും ഇടയിൽ

കാർഷിക ഓർഡിനൻസുകളെക്കുറിച്ച് ചിന്തിക്കാതെ തീരുമാനമെടുത്തത് മൂലം സുഖ്ബീർ സിംഗ് ബാദൽ ആഴക്കടലിനും ചെകുത്താനും ഇടയിൽപ്പെട്ടുപോയി. നിലപാട് മാറ്റം കർഷകരിൽ നിന്നുള്ള പ്രതിഷേധത്തെത്തുടർന്നാണെന്നും അദ്ദേഹം പറയുന്നു. അകാലിദൾ ഇപ്പോൾ പഞ്ചാബിലോ കേന്ദ്രത്തിലോ സ്ഥാനമില്ലാത്ത വിധം വലിയ പ്രശ്നത്തിൽ അകപ്പെടുമെന്നും അമരീന്ദർ സിംഗ് പറഞ്ഞു. അകാലിദൾ ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നാണെങ്കിലും കേന്ദ്രം കർഷകരുടെ വികാരങ്ങൾ മാനിക്കാൻ തയ്യാറാകുന്നില്ലെന്നും സുഖ്ബീർ സിംഗ് ബാദൽ വ്യക്തമാക്കിയിരുന്നു.

English summary
No NDA without Shiv Sena, Akali Dal: Sanjay Raut over SAD quits BJP-led coalition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X