കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിങ്ങള്‍ മോദിയെ പേടിക്കേണ്ട കാര്യമില്ല

Google Oneindia Malayalam News

മുസാഫിര്‍നഗര്‍: രാജ്യത്തെ മുസ്ലിങ്ങള്‍ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേടിക്കേണ്ട കാര്യമില്ലെന്ന് മുസാഫിര്‍നഗറിലെ ഷിയ ക്ലറികായ കാല്‍ബി സാദിഖ്. മോദിയുടെ കീഴില്‍ രാജ്യത്തിന് വികസനം മാത്രമേ ഉണ്ടാകൂ. അദ്ദേഹത്തെ മുസ്ലിങ്ങള്‍ പേടിക്കേണ്ട ആവശ്യമില്ല. രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി ബി ജെ പി നേതാവ് നേതാവ് നരേന്ദ്രമോദി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുകയാണ്.

പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നതോടെ നരേന്ദ്ര മോദി സ്വാഭാവികമായും മാറും - ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ വൈസ് പ്രസിഡണ്ടാണ് സാദിഖ്. ഉന്നത വിദ്യാഭ്യാസത്തിന്റെ അഭാവമാണ് മുസ്ലിങ്ങളുടെ സാമ്പത്തിക പുരോഗതിയില്ലായ്മയ്ക്ക് കാരണം. നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്.

modi

സഹറന്‍പൂരിലെ ചില്‍ക്കാനയില്‍ മതപരമായ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സാദിഖ്. മുസ്ലിങ്ങളുടെ സാമ്പത്തിക പുരോഗതിക്ക് അവശ്യം വേണ്ടത് ഉയര്‍ന്ന വിദ്യാഭ്യാസമാണ്. ഇതിനായി നല്ല നിലവാരമുള്ള വിദ്യാലയങ്ങള്‍ നിര്‍മിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നതോടെ മുസ്ലിങ്ങള്‍ ഒറ്റപ്പെടുമെന്ന പ്രചാരണങ്ങള്‍ നടക്കുന്നതിനിടെയാണ് മത നേതാവായ സാദിഖ് ഈ പ്രസ്താവനയുമായി രംഗത്തെത്തിയത്.

282 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് നരേന്ദ്ര മോദിയുടെ ബി ജെ പി അധികാരത്തില്‍ വന്നിരിക്കുന്നത്. മോദിയും 44 മന്ത്രിമാരും മെയ് 26 തിങ്കളാഴ്ച രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

English summary
Muslim Shia cleric Kalbe Sadiq said Muslim's need not fear Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X