കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഴുവന്‍ സമയ സുരക്ഷ വേണ്ട... ഷെഫിനെ കാണാന്‍ പോലീസ് അനുവദിച്ചെന്ന് ഹാദിയ, തടയുമെന്ന് അശോകന്‍

തുടര്‍ പഠനത്തിനായാണ് സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഹാദിയയെ സേലത്തെത്തിച്ചത്

  • By Manu
Google Oneindia Malayalam News

Recommended Video

cmsvideo
ഹാദിയ ഹോസ്റ്റലില്‍, സുരക്ഷാ ക്രമീകരണങ്ങള്‍ ഇങ്ങനെ | Oneindia Malayalam

സേലം: സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നു തുടര്‍ പഠനത്തിനായി ഹാദിയയെ സേലത്തെ ഹോമിയോ കോളേജില്‍ എത്തിച്ചു. കനത്ത സുരക്ഷാ അകമ്പടിയോടെയാണ് ഹാദിയയെ സേലത്തെ കോളേജിലേക്കു കൊണ്ടുവന്നത്. ഉച്ചയ്ക്ക് ദില്ലിയില്‍ നിന്നും വിനമാന മാര്‍ഗമാണ് ഹാദിയ കോയമ്പത്തൂരിലെത്തിയത്. തുടര്‍ന്ന് ഇവിടെ നിന്ന് റോഡ് മാര്‍ഗം സേലത്തെ കോളേജിലേക്കു കൊണ്ടുപോവുകയായിരുന്നു.

കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഹാദിയ ദില്ലി വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. പൂര്‍ണ സ്വാതന്ത്രം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹാദിയ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മകളുടെ മാനസിക നില തകരാറിലാണെന്നായിരുന്നു അമ്മ പൊന്നമ്മയുടെ പ്രതികരണം.

മുഴുവന്‍ സമയ സുരക്ഷ എന്തിന്?

മുഴുവന്‍ സമയ സുരക്ഷ എന്തിന്?

പഠനത്തിനായി സേലത്തുള്ള കേളേജിലെത്തിയ തനിക്കു മുഴുവന്‍ സമയ സുരക്ഷ എന്തിനാണെന്ന് ഹാദിയ ചോദിച്ചു. മുഴുവന്‍ സമയ സുരക്ഷ തനിക്കാവശ്യമില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ പോലീസ് തല്‍ക്കാലം ഹാദിയയുടെ കൂടെത്തന്നെ ഉണ്ടാവുമെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു.

ഷെഫിനെ കാണാന്‍ അനുവദിച്ചു

ഷെഫിനെ കാണാന്‍ അനുവദിച്ചു

ഭര്‍ത്താവ് ഷെഫിന്‍ ജഹാനെ കാണാനുള്ള ആഗ്രഹം ഹാദിയ നേരത്തേ തന്നെ പറഞ്ഞിരുന്നു. ഷെഫിനെ കാണാന്‍ തന്നെ അനുവദിക്കണമെന്ന് ഹാദിയ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഹാദിയയുടെ അഭ്യര്‍ഥന മാനിച്ചു ഒരു തവണ കാണാന്‍ അനുവദിക്കാമെന്ന് പോലീസ് പറഞ്ഞതായി ഹാദിയ അറിയിച്ചു. സേലത്തെ കോളേജിലെത്തിയ ശേഷമായിരുന്നു ഹാദിയയുടെ പ്രതികരണം.

ഡിസിപി നേരത്തേ പറഞ്ഞത്

ഡിസിപി നേരത്തേ പറഞ്ഞത്

ഹാദിയക്ക് മുഴുവന്‍ സമയ സുരക്ഷയൊരുക്കാന്‍ തയ്യാറാണെന്ന് സേലം ഡിസിപി സുബ്ബലക്ഷ്മി നേരത്തേ വ്യക്തമാക്കിയിരുന്നു. കോളേജ് അധികൃതരും ഹാദിയയും ആവശ്യപ്പെടുന്നത് അനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അവര്‍ പറഞ്ഞിരുന്നു.
ഭര്‍ത്താവ് ഷെഫിന്‍ ജഹാനെ ഹാദിയയെ കാണാന്‍ അനുവദിക്കണമോയെന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നാണ് ഡിസിപി പ്രതികരിച്ചത്. മാത്രമല്ല അച്ഛന്‍ അശോകന് ഹാദിയയെ കാണുന്നതില്‍ ഒരു തടസ്സവുമില്ലെന്നും അവര്‍ സൂചിപ്പിച്ചിരുന്നു.

തടയുമെന്ന് അശോകന്‍

തടയുമെന്ന് അശോകന്‍

ഹാദിയയെ കാണാന്‍ ഷെഫിന്‍ ജഹാന്‍ ശ്രമിക്കുകയാണെങ്കില്‍ തടയുമെന്നു ഹാദിയയുടെ അച്ഛന്‍ അശോകന്‍ വ്യക്തമാക്കി. ഇതിനു വേണ്ടി നിയമ നടപടിയെക്കുറിച്ച് ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഷെഫിന്റെ തീവ്രവാദ ബന്ധത്തെക്കുറിച്ച് സ്ഥിരീകരിക്കേണ്ടത് കോടതി തന്നെയാണ്. ഹാദിയയെ കാണാന്‍ എന്നാണ് താനും ഭാര്യയും സേലത്തു പോവുന്നത് എന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു.

കോളേജില്‍ പ്രത്യേക പരിഗണനയില്ല

കോളേജില്‍ പ്രത്യേക പരിഗണനയില്ല

സേലത്തെ കോളേജ് ഹോസ്റ്റില്‍ മറ്റു വിദ്യാര്‍ഥികള്‍ക്കുള്ള സൗകര്യങ്ങള്‍ മാത്രമേ ഹാദിയക്കും ലഭിക്കുകയുള്ളൂ. എന്നാല്‍ ഹാദിയക്ക് തമിഴ്‌നാട് പോലീസിന്റെ ശക്തമായ സുരക്ഷയുണ്ടാവും. വനിതാ പോലീസ് അടക്കമുള്ളവര്‍ ഹാദിയക്ക് സുരക്ഷയൊരുക്കാന്‍ രംഗത്തുണ്ടാവും.ഹാദിയയെ കാണുന്നതില്‍ സന്ദര്‍ശരര്‍ക്ക് ഇതുവരെ വിലക്കേര്‍പ്പെടുത്തിയിട്ടില്ല.എന്നാല്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെ കാണാന്‍ അനുവദിക്കുന്ന കാര്യത്തില്‍ കോടതി ഇനിയും വ്യക്തത വരുത്തിയിട്ടില്ല. അതിനിടെ ഹാദിയയെ സേലത്തു പോയി കാണുമെന്ന് ഷെഫിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

English summary
No need for full time protection says Hadiya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X