കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികൾക്ക് ലൈംഗീക വിദ്യാഭ്യാസം നൽകേണ്ടെന്ന് സംഘപരിവാർ; വേണ്ടത് കൗൺസിലിങ്...

Google Oneindia Malayalam News

ദില്ലി: സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് ലൈംഗീക വിദ്യാഭ്യാസം ആവശ്യമില്ലെന്ന് സംഘപരിവാർ സംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ്. വിദ്യാഭ്യാസ വിദഗ്ധനായ ദിനനാഥ് ബത്രയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ്. വിദ്യാർത്ഥികൾക്ക് ലൈംഗീക വിദ്യാഭ്യാസം നൽകണം എന്ന് നിർദേശിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടിനെ സംഘടന എതിർ‌ത്തു.

<strong>'മുസ്ലീങ്ങൾ ജന്മനാ കുറ്റവാസനയുള്ളവർ'... പോലീസുകാരിൽ പകുതിയും വിശ്വസിക്കുന്നത് ഇങ്ങനെ!</strong>'മുസ്ലീങ്ങൾ ജന്മനാ കുറ്റവാസനയുള്ളവർ'... പോലീസുകാരിൽ പകുതിയും വിശ്വസിക്കുന്നത് ഇങ്ങനെ!

സെക്കണ്ടറി സ്കൂൾ‌ തലം മുതൽ ലൈംഗീക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കകണമെന്നാണ് കേന്ദ്രസർക്കാരിന്റെ പരിഗണനയിലുള്ള വിദ്യാഭ്യാസ നയത്തിന്റെ കരടിൽ പറയുന്നത്. സ്ത്രീകളെ ബഹുമാനിക്കുക, അവരുടെ സുരക്ഷിതത്വം, കുടുംബാസൂത്രണം, ലൈംഗീക രോഗങ്ങൾ പകരുന്നത് തടയൽ തുടങ്ങിയ കാര്യങങൾ ലൈംഗീക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണമെന്ന് കരടിൽ പറയുന്നു.

Sex education

സ്കൂളുകളിൽ ലൈംഗീക വിദ്യാഭ്യാസത്തിന്റഎ പാഠങ്ങൾ പഠിപ്പിക്കുന്നതിന് പകരം വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ആവശ്യമനുസരിച്ച് കൗൺസിങ് ആണ് നൽകേണ്ടതെന്നാണ് ദിനനാഥ് ബത്ര പറയുന്നത്. അതേസമയം പാഛ്യപദ്ധതിയിൽ സെക്സ് എന്ന പദം ഉൾപ്പെടുത്തുന്നതിൽ സംഘടനയുടെ സെക്രട്ടറിയായ അതുൽ കോത്താരി കടുത്ത എതിർപ്പ് അറിയിച്ചു.

വിദ്യാർത്ഥികൾ മനുഷ്യ ശരീരത്തെയും അവയവങ്ങളെ കുറിച്ചും പഠിക്കേണ്ടതുണ്ട്. നിലവിൽ അവ ശാസ്ത്രപഠനത്തിന്റെ ഭാഗമായി പഠിക്കുന്നുണ്ടെന്നും അതുൽ കോത്താരി പറഞ്ഞു. അതേസമയം നിർദേശം കേന്ദ്ര സർക്കാർ നടപ്പിലാക്കുകയാണെങ്കിൽ പ്രതികൂല ഫലങ്ങളാണ് ഉണ്ടാകുക എന്നും അതുൽ കോത്താരി പറഞ്ഞു.

English summary
No need for sex education in schools
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X