Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡ്രൈവിംഗ് ലൈസൻസ് ഇനി കയ്യിൽ കരുതേണ്ട; ഡിജിറ്റൽ രൂപത്തിലുള്ള രേഖകൾക്കും സാധുതയുണ്ടെന്ന് കേന്ദ്രം

ദില്ലി: ഡ്രൈവിംഗ് ലെസൻസും മറ്റ് വാഹന രേഖകളും ഇനി മുതൽ ഡിജിറ്റൽ രൂപത്തിൽ സമർപ്പിച്ചാൽ മതിയെന്ന് കേന്ദ്രസർക്കാർ. കേന്ദ്രസർക്കാർ അവതരിപ്പിച്ച എം-പരിവാഹൻ ആപ്ലിക്കേഷനിൽ ലൈസൻസിന്റെ ഡിജിറ്റൽ രൂപം ലഭ്യമാകും. ഇക്കാര്യം വ്യക്തമാക്കി ദേശീയ ഗതാഗത വകുപ്പ് സംസ്ഥാനങ്ങൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.

ലൈസൻസ് തടഞ്ഞുവച്ചിരിക്കുന്നതോ കാലാവധി തീർന്നതോ ആണെങ്കിൽ ഇ-ചെല്ലാൻ ആപ്ലീക്കേഷനിലൂടെ ഇത് മനസിലാക്കാൻ സാധിക്കും.

vehicle

ഡിജിലോക്കർ, എം പരിവാഹൻ ആപ്ലിക്കേഷനുകൾ വഴി സമർപ്പിക്കുന്ന രേഖകൾക്ക് 1988ലെ മോട്ടോർ വാഹന നിയമപ്രകാരം സാധുതയുണ്ട്. ഗതാഗത അതോരിറ്റി നൽകുന്ന സർട്ടിഫിക്കേറ്റുകൾക്ക് തുല്യമാണ് ഡിജിറ്റൽ രൂപത്തിലുള്ള രേഖകളെന്നും ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.

പരിവാഹൻ ആപ്ലിക്കേഷനിലൂടെ സമർപ്പിക്കുന്ന സർട്ടിഫിക്കേറ്റുകൾ ട്രാഫിക് പോലീസുകാർ അംഗീകരിക്കുന്നില്ലെന്നും പിഴയീടാക്കുകയും ചെയ്യുന്നുവെന്ന് നിരവധി പരാതി ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഉത്തരവ്.

2000ലെ ഐടി നിയമപ്രകാരം കേന്ദ്രസർക്കാരിൻരെ ഡിജി ലോക്കർ, എംപരിവാഹൻ ആപ്ലിക്കേഷനിൽ ലഭ്യമായ രേഖകൾക്കും നിയമസാധുതയുണ്ട്.

പുതിയ വാഹനങ്ങളുടെ ഇൻഷുറൻസ് , ഇൻഷുറൻസ് പുതുക്കൽ തുടങ്ങിയ വിവരങ്ങളും എം പരിവാഹൻ, ഇ-ചെല്ലാൻ ആപ്ലിക്കേഷനിൽ ലഭ്യമാണ്.

ലൈസൻസ് റദ്ദാക്കുകയോ തടഞ്ഞുവയ്ക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഇ ചെല്ലാൻ ആപ്ലിക്കേഷനിലൂടെ എൻഫോഴ്സ്മെന്റ് എജൻസിക്ക് വിവരം ലഭ്യമാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+