കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രൈവിംഗ് ലൈസൻസ് ഇനി കയ്യിൽ കരുതേണ്ട; ഡിജിറ്റൽ രൂപത്തിലുള്ള രേഖകൾക്കും സാധുതയുണ്ടെന്ന് കേന്ദ്രം

  • By Desk
Google Oneindia Malayalam News

ദില്ലി: ഡ്രൈവിംഗ് ലെസൻസും മറ്റ് വാഹന രേഖകളും ഇനി മുതൽ ഡിജിറ്റൽ രൂപത്തിൽ സമർപ്പിച്ചാൽ മതിയെന്ന് കേന്ദ്രസർക്കാർ. കേന്ദ്രസർക്കാർ അവതരിപ്പിച്ച എം-പരിവാഹൻ ആപ്ലിക്കേഷനിൽ ലൈസൻസിന്റെ ഡിജിറ്റൽ രൂപം ലഭ്യമാകും. ഇക്കാര്യം വ്യക്തമാക്കി ദേശീയ ഗതാഗത വകുപ്പ് സംസ്ഥാനങ്ങൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.

ലൈസൻസ് തടഞ്ഞുവച്ചിരിക്കുന്നതോ കാലാവധി തീർന്നതോ ആണെങ്കിൽ ഇ-ചെല്ലാൻ ആപ്ലീക്കേഷനിലൂടെ ഇത് മനസിലാക്കാൻ സാധിക്കും.

vehicle

മധ്യകേരളത്തിലും മലബാറിലും അതിതീവ്രമഴ തുടരും.. അടുത്ത 48 മണിക്കൂർ നിർണായകംമധ്യകേരളത്തിലും മലബാറിലും അതിതീവ്രമഴ തുടരും.. അടുത്ത 48 മണിക്കൂർ നിർണായകം

ഡിജിലോക്കർ, എം പരിവാഹൻ ആപ്ലിക്കേഷനുകൾ വഴി സമർപ്പിക്കുന്ന രേഖകൾക്ക് 1988ലെ മോട്ടോർ വാഹന നിയമപ്രകാരം സാധുതയുണ്ട്. ഗതാഗത അതോരിറ്റി നൽകുന്ന സർട്ടിഫിക്കേറ്റുകൾക്ക് തുല്യമാണ് ഡിജിറ്റൽ രൂപത്തിലുള്ള രേഖകളെന്നും ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.

പരിവാഹൻ ആപ്ലിക്കേഷനിലൂടെ സമർപ്പിക്കുന്ന സർട്ടിഫിക്കേറ്റുകൾ ട്രാഫിക് പോലീസുകാർ അംഗീകരിക്കുന്നില്ലെന്നും പിഴയീടാക്കുകയും ചെയ്യുന്നുവെന്ന് നിരവധി പരാതി ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഉത്തരവ്.

മുന്നറിയിപ്പുകള്‍ പലതും നല്‍കി!! എന്നിട്ടും കേരളം പഠിക്കാത്തത് എന്തേ? കുറിപ്പ് വൈറല്‍മുന്നറിയിപ്പുകള്‍ പലതും നല്‍കി!! എന്നിട്ടും കേരളം പഠിക്കാത്തത് എന്തേ? കുറിപ്പ് വൈറല്‍

2000ലെ ഐടി നിയമപ്രകാരം കേന്ദ്രസർക്കാരിൻരെ ഡിജി ലോക്കർ, എംപരിവാഹൻ ആപ്ലിക്കേഷനിൽ ലഭ്യമായ രേഖകൾക്കും നിയമസാധുതയുണ്ട്.

പുതിയ വാഹനങ്ങളുടെ ഇൻഷുറൻസ് , ഇൻഷുറൻസ് പുതുക്കൽ തുടങ്ങിയ വിവരങ്ങളും എം പരിവാഹൻ, ഇ-ചെല്ലാൻ ആപ്ലിക്കേഷനിൽ ലഭ്യമാണ്.

ലൈസൻസ് റദ്ദാക്കുകയോ തടഞ്ഞുവയ്ക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഇ ചെല്ലാൻ ആപ്ലിക്കേഷനിലൂടെ എൻഫോഴ്സ്മെന്റ് എജൻസിക്ക് വിവരം ലഭ്യമാകും.

15 വർഷം യുവതിയെ ഗുഹയിലടച്ചു; ജിന്നിന്റെ അടിമയെന്ന് വിശ്വസിപ്പിച്ച് പീഡനം, മന്ത്രവാദി പിടിയിൽ15 വർഷം യുവതിയെ ഗുഹയിലടച്ചു; ജിന്നിന്റെ അടിമയെന്ന് വിശ്വസിപ്പിച്ച് പീഡനം, മന്ത്രവാദി പിടിയിൽ

English summary
No need to carry driving license, RC as Centre directs states to accept documents through DigiLocker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X