വിമർശനം കടുത്തു, വാലന്റൈൻസ് ദിനത്തിൽ പശുവിനെ കെട്ടിപ്പിടിക്കേണ്ടെന്ന് സർക്കാർ, ഉത്തരവ് പിൻവലിച്ചു
'കൗ ഹഗ് ഡേ' ആചരിക്കുന്നത് മൃഗങ്ങളോടുള്ള അനുകമ്പ വളർത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നായിരിന്നു കേന്ദ്രസർക്കാരിന്റെ വിശദീകരണം

ദില്ലി: വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14 ന് പശുവിലെ ആലിംഗനം ചെയ്യണമെന്ന വിവാദ ഉത്തരവ് പിൻവലിച്ച് കേന്ദ്രസർക്കാർ. ഉത്തരവിനെതിരെ കടുത്ത വിമർശനവും പരിഹാസവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ പിൻമാറ്റം. അതേസമയം ഉത്തരവ് എന്തുകൊണ്ട് പിൻവലിക്കുന്നുവെന്ന് ബോർഡ് വ്യക്തമാക്കിയിട്ടില്ല.
ഫെബ്രുവരി ആറിനായിരുന്നു കേന്ദ്ര മൃഗസംരക്ഷണ ബോർഡ് വിവാദ ഉത്തരവ് ഇറക്കിയത്. 'കൗ ഹഗ് ഡേ' ആചരിക്കുന്നത് മൃഗങ്ങളോടുള്ള അനുകമ്പ വളർത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നായിരിന്നു കേന്ദ്രസർക്കാരിന്റെ വിശദീകരണം. മാത്രമല്ല പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറക്കാൻ കാരണമായിരിക്കുകയാണെന്നും ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകുമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
എന്നാൽ വിവാദ ഉത്തരവിനെതിരെ വലിയ വിമർശനങ്ങളും ട്രോളുകളും പരിഹാസങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. വാലന്റൈൻസ് ദിനത്തിൽ പശുവിന് പുറകെ ഓടുന്ന പല ട്രോളുകളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കേന്ദ്രസർക്കാരിന്റെ പിൻമാറ്റം.












Click it and Unblock the Notifications