കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം; പുതിയ ട്രസ്റ്റിന്‍റെ ആവശ്യം ഇല്ലെന്ന് രാമ ജന്മഭൂമി ന്യാസ്

  • By Desk
Google Oneindia Malayalam News

ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്‍റെ ആവശ്യം ഇല്ലെന്ന് രാമ ജന്മഭൂമി ന്യാസ് പ്രസിഡന്‍റ് മഹന്ത് നൃത്യഗോപാല്‍ ദാസ്. രാമ ജന്മഭൂമി ന്യാസ് എന്ന സംഘടന നിലവിലുള്ളതിനാല്‍ ക്ഷേത്ര നിര്‍മ്മാണത്തിന് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പുതിയ ട്രസ്റ്റ് ആവശ്യമില്ലെന്നാണ് മഹന്ത് നൃത്യഗോപാല്‍ ദാസ് ബുധനാഴ്ച്ച അഭിപ്രായപ്പെട്ടത്.

പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി ക്ഷേത്ര നിര്‍മ്മാണത്തിന് ഒരു രൂപം നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അയോധ്യ ഭൂമിതര്‍ക്ക കേസിലെ വിധിയിലായിരുന്നു രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേതൃത്വത്തില്‍ ഒരു ട്രസ്റ്റ് രൂപീകരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ ട്രസ്റ്റിന് അന്തിമ രൂപം നല്‍കണമെന്നും കോടതി വ്യക്തമാക്കി.

 ramtemple

ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ട്രസ്റ്റിന് യോഗി ആദിത്യനാഥ് നേതൃത്വം നല്‍കണമെന്ന് രാമജന്മഭൂമി ന്യാസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്ന നിലയിലല്ല, പകരം ഗോരഖ്നാഥ് മഠത്തിലെ മുഖ്യപുജാരി എന്ന നിലയില്‍ യോഗി ആദിത്യനാഥിനെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.

ആത്മവിശ്വാസം പകരുന്ന വിധിയെന്ന് കണ്ഠര് രാജീവര്!! വിധിയെ സ്വാഗതം ചെയ്ത് രാഹുല്‍ ഈശ്വര്‍ആത്മവിശ്വാസം പകരുന്ന വിധിയെന്ന് കണ്ഠര് രാജീവര്!! വിധിയെ സ്വാഗതം ചെയ്ത് രാഹുല്‍ ഈശ്വര്‍

അതേസമയം, മഹന്ത് നൃത്യഗോപാല്‍ ദാസിന് പുറമെ വിശ്വഹിന്ദു പരിഷത് നേതാക്കളായ ചംപത്‌റായി, ഓം പ്രകാശ് സിംഗാള്‍ എന്നിവരേയും ട്രസ്റ്റില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം നിര്‍മിക്കാന്‍ രൂപവത്കരിച്ച ട്രസ്റ്റിന്റെ മാതൃകയില്‍ ട്രസ്റ്റ് രൂപവത്കരിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്.

ശബരിമല വിധി: ഭൂരിപക്ഷ വിധിയോട് വിയോജിച്ച് ചന്ദ്രചൂഡും നരിമാനും, ഹര്‍ജികള്‍ തള്ളിശബരിമല വിധി: ഭൂരിപക്ഷ വിധിയോട് വിയോജിച്ച് ചന്ദ്രചൂഡും നരിമാനും, ഹര്‍ജികള്‍ തള്ളി

English summary
no need to set up a govt trust for building ram temple says rama janmabhumi nyas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X