കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികാസ് ദുബെ കൊല്ലപ്പെട്ടതില്‍ ആരും കണ്ണുനീര്‍ പൊഴിക്കേണ്ട; അത്ഭുതം; പ്രതികരിച്ച് സജ്ഞയ് റാവത്ത്

Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗുണ്ടാ തലവന്‍ വികാസ് ദുബെ കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി ശിവസേന നേതാവ് സജ്ഞയ് റാവത്ത്. വികാസ് ദുബെ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളും കണ്ണീര്‍ പൊഴിക്കേണ്ടതില്ലെന്ന് സജ്ഞയ് റാവത്ത് പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു പൊലീസ് ഏറ്റുമുട്ടലില്‍ വികാസ് ദുബെ കൊല്ലപ്പെടുന്നത്. ഡിവൈഎസ്പി അടക്കം എട്ട് പൊലീസുകാരെ കൊല്ലപ്പെടുത്തിയിന് പിന്നാവെ വ്യാഴാവ്ച്ചയായിരുന്നു ദുബെ മധ്യപ്രദേശില്‍ അറസ്റ്റിലാവുന്നത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി. ഉത്തര്‍പ്രദേശ് പൊലീസിന് കൈമാറുകയായിരുന്നു. തിരിച്ചു കാണ്‍പൂരിലേക്ക് കൊണ്ടുവരവെയാണ് ഹൈവേയില്‍ പോലീസ് വാഹനം മറിഞ്ഞതും വികാസ് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചതും. ഈ വേളയില്‍ വെടവച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

വ്യാജ ഏറ്റുമുട്ടല്‍

വ്യാജ ഏറ്റുമുട്ടല്‍

വികാസ് ദൂബെ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്നും ദുബെയുടെ മരണത്തോടെ ക്രിമിനല്‍ പശ്ചാത്തലമുള്ള നിരവധി നേതാക്കളിലേക്കുള്ള അന്വേഷണമാണ് നിന്ന് പോയതെന്നുമുള്ള പ്രതിപക്ഷ ആരോപണം ശക്തമാവുന്ന സാഹചര്യത്തിലാണ് സജ്ഞയ് റാവത്ത് രംഗത്തെത്തുന്നത്.

 കണ്ണൂനീര്‍ പൊഴിക്കേണ്ട

കണ്ണൂനീര്‍ പൊഴിക്കേണ്ട

വികാസ് ദുബെയുടെ കൊലപാതകത്തില്‍ ഒരാള്‍പോലും കണ്ണൂനീര്‍ പൊഴിക്കേണ്ടതില്ലെന്ന് സജ്ഞയ് റാവത്ത് പറഞ്ഞു. ഒപ്പം അയാളെ കൊലപ്പെടുത്തിയ പൊലീസ് നടപടിയെ പലരും ചോദ്യം ചെയ്യുന്നത് കണ്ട് താന്‍ അത്ഭുതപ്പെട്ടെന്നും സജ്ഞയ് റാവത്ത് പ്രതികരിച്ചു.

ക്രമസമാധാനമില്ല

ക്രമസമാധാനമില്ല

'വികാസ് ദുബെ എട്ട് പൊലീസുകാരെയാണ് കൊലപ്പെടുത്തിയത്. ഇത് സൂചിപ്പിക്കുന്നത് അവിടെ ക്രമസമാധാനമില്ലെന്നാണ്. മഹാരാഷ്ട്രയിലായാലും ഉത്തര്‍പ്രദേശില്‍ ആയാലും ഇയാള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം.ഇതില്‍ വിഷമിക്കേണ്ടതില്ലെന്നും ' റാവത്ത് പറഞ്ഞു

രക്ഷപ്പെടുന്നതിനിടെ

രക്ഷപ്പെടുന്നതിനിടെ

പൊലീസ് സ്റ്റേഷനില്‍ വെച്ച് മന്ത്രിയെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ 60 ഓളം കേസുകളിലെ പ്രതിയാണ് വികാസ് ദുബെ. അയാളുമായി പൊലീസ് കാണ്‍പൂരിലേക്ക് വരുമ്പോള്‍ കാര്‍ അപകടത്തില്‍പ്പെടുകയും പിന്നാലെ വികാസ് പൊലീസുകാരില്‍ ഒരാളുടെ തോക്ക് തട്ടിയെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ്. ഉത്തര്‍പ്രദേശ് പൊലീസിന്റെ വാദം.

പ്രിയങ്ക ഗാന്ധി

പ്രിയങ്ക ഗാന്ധി

സംഭവത്തില്‍ പ്രതിപക്ഷം യോഗി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തുന്നത്. വികാസ് ദുബെയുടെ മരണത്തോടെ ക്രിമിനല്‍ കൊല്ലപ്പെട്ടു എന്നാല്‍ അവരെ സംരക്ഷിച്ചവരോ എന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി ഉയര്‍ത്തുന്ന ചോദ്യം. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

 അഖിലേഷ് യാദവ്

അഖിലേഷ് യാദവ്

വികാസ് ദുബെ കൊല്ലപ്പെട്ടതോടെ സര്‍ക്കാരിന്റെ രഹസ്യങ്ങള്‍ സംരക്ഷിക്കപ്പെട്ടുവെന്നായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം. ഏറ്റവും വലിയ അധോലോക നേതാവിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന യുപി പൊലീസാണ് ലഹളകൂട്ടം എന്ന് ചിദംബരം പറഞ്ഞു.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

ഇപ്പോള്‍ പ്രതീക്ഷിച്ചത് തന്നെ നടന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് പറഞ്ഞു. ദുബെ കൊല്ലപ്പെട്ടതോടെ ഏതൊക്കെ രാഷ്ട്രീയക്കാര്‍, പൊലീസുകാര്‍ എന്നിവരുമായാണ് ദുബെക്ക് ബന്ധമുള്ളതെന്ന കാര്യം ഇനി ഒരിക്കലും പുറത്ത് വരില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

 രാഷ്ട്രീയത്തിലും

രാഷ്ട്രീയത്തിലും

വിജയ് ദുബെക്ക് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലും സ്വാധീനം ഉണ്ടായിരുന്നു. 2000 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ദുബെ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. മത്സരിച്ചതും വിജയിച്ചതുമെല്ലാം ജയിലില്‍ കഴിയവെയായിരുന്നു. ബിജെപിയിലും ബിഎസ്പിയിലും ഇദ്ദേഹം മാറിമാറി നിന്നു. പിന്നീട് സ്വന്തമായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയാതെ വന്നതോടെ പകരം ഭാര്യയെ മത്സരിപ്പിച്ചു. ഭാര്യയായ റിച്ച ദുബേയും തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തിരുന്നു.

English summary
No Need to Shed tears Over the death of Vikas Dubey Says Shiv Sena Leader Sanjay Raut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X