കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രം സാമ്പത്തിക നിയന്ത്രണത്തിന്, പുതിയ പദ്ധതികള്‍ ഒരു വര്‍ഷത്തേക്കില്ല, പാക്കേജ് മാത്രം!!

Google Oneindia Malayalam News

ദില്ലി: കൊറോണവൈറസിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പുതിയ പദ്ധതികളൊന്നും അടുത്ത ഒരു വര്‍ഷത്തേക്കുണ്ടാവില്ലെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. നിലവില്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജില്‍ മാത്രമാണ് പ്രത്യേക ശ്രദ്ധ ചെലുത്തുകയെന്ന് ധനമന്ത്രി വ്യക്തമാക്കി. എല്ലാ മന്ത്രാലയങ്ങളോടും പുതിയ പദ്ധതികള്‍ക്കായി ധനമന്ത്രാലയത്തെ സമീപിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ ഇനി സാമ്പത്തിക പാക്കേജുകളോ വ്യവസായ മേഖലയെ സഹായിക്കാനുള്ള പാക്കേജുകളോ കൂടുതലായി ഉണ്ടാവില്ലെന്ന സൂചനകളും ഇതോടൊപ്പം ധനമന്ത്രി നല്‍കുന്നുണ്ട്.

1

പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജനയ്ക്ക് മാത്രമാണ് പുതിയ പദ്ധതികള്‍ക്കായി പണം ചെലവിടാനുള്ള അനുമതിയുള്ളത്. എന്നാല്‍ ഇതെല്ലാം ആത്മനിര്‍ഭര്‍ ഭാരത് പോളിസി പ്രകാരമുള്ള പദ്ധതികളായിരിക്കും. നേരത്തെ ഇത് ധനമന്ത്രിയും പ്രധാനമന്ത്രിയും സാമ്പത്തിക പാക്കേജില്‍ പ്രഖ്യാപിച്ചതാണ്. ഇന്ത്യയുടെ സമ്പദ് ഘടനയെ അതിരൂക്ഷമായിട്ടാണ് കൊറോണ ബാധിച്ചിരിക്കുന്നത്. വ്യവസായ മേഖല തകര്‍ന്ന് തരിപ്പണമായതോടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി. ഇതോടെയാണ് സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. നേരിട്ട് പണം നല്‍കുന്ന പദ്ധതി അടക്കം നടപ്പാക്കിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

നിലവില്‍ ബജറ്റില്‍ പ്രഖ്യാപിച്ച പ്രഖ്യാപനങ്ങളൊന്നും ഈ വര്‍ഷം നടപ്പാക്കില്ല. മാര്‍ച്ച് 31ന് ശേഷം മാത്രമായിരിക്കും പുതിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുക. സര്‍ക്കാരിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ കോവിഡ് വ്യാപനം ദുര്‍ബലമാക്കിയിരിക്കുകയാണ്. തൊഴിലില്ലായ്മ ചരിത്രത്തില്‍ ഇല്ലാത്ത വിധം വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ വിദേശ കമ്പനികളെ നിക്ഷേപത്തിനായി ഈ സാഹചര്യത്തില്‍ ക്ഷണിച്ചിട്ടുണ്ട്. ചൈനയില്‍ നിന്ന് നിര്‍മാണ പ്ലാന്റുകള്‍ മാറ്റാന്‍ ഉദ്ദേശിക്കുന്നവരെയാണ് സമീപിച്ചിരിക്കുന്നത്. അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ താല്‍പര്യം കാണിച്ചിട്ടുണ്ട്. ഇവരുമായി നിരന്തരം ചര്‍ച്ചകളും നടക്കുന്നുണ്ട്.

ഇന്ത്യയില്‍ കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജാണ് ധനമന്ത്രാലയം പ്രഖ്യാപിച്ചത്. അഞ്ച് ഘട്ടങ്ങളിലായിട്ടാണ് പ്രഖ്യാപനം നടന്നത്. ആര്‍ബിഐ നടപടികളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. വായ്പകള്‍ക്ക് മൊറട്ടോറിയം അടക്കം ആര്‍ബിഐ കൊണ്ടുവന്നിരുന്നു. കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും ബാങ്ക് അക്കൗണ്ടുകളില്‍ പണമെത്തിക്കാനും മോദി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ബജറ്റില്‍ വകയിരുത്തിയ പണത്തിനൊപ്പം ഈ തുക കൂടി കാണിച്ചാണ് സംഖ്യ പെരുപ്പിച്ച് കാണിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അതേസമയം സാമ്പത്തിക പാക്കേജ് കൊണ്ടും ഇന്ത്യയില്‍ തൊഴിലില്ലായ്മയെ നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ലെന്നും വിലയിരുത്തലുണ്ട്.

English summary
no new central schemes for a year says fm nirmala sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X