• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുംഭമേളയ്ക്ക് വെജിറ്റേറിയൻ പോലീസുകാർ മതി... പുകവലിക്കരുത്, മദ്യപിക്കരുത്... സൗമ്യമായി പെരുമാണം!

അലഹബാദ്: 2019ൽ നടക്കുന്ന കുംഭമേളയിൽ ക്രമസമാധാനത്തിന് എത്തുന്ന പോലീസുകാർ സസ്യാഹാരികളായിരിക്കണമെന്ന് ജില്ലാ ഭരണ കൂടം. മദ്യപിക്കുന്നവരോ മാംസാഹാരികളോ ആയ പോലീസുകാര്‍ ആയിരിക്കരുതെന്നാണ് അലഹബാദ് ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സസ്യാഹാരികളായ, മദ്യപിക്കാത്ത,പുകവലിയില്ലാത്ത,സൗമ്യമായ പെരുമാറുന്ന ഉദ്യോഗസ്ഥര്‍ മതിയെന്നാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം.

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ്!! 7.5 തീവ്രത, ഒരുദിവസം രണ്ടാം തവണ!

ഷാജഹാന്‍പുര്‍, പിലിഭിത്ത്, ബറൈലി, ബദൗണ്‍ ജില്ലകളിലെ പോലീസ് മേധാവിമാരോട് കുംഭമേളയ്ക്കായി നിയോഗിക്കുന്ന പോലീസുകാരുടെ സ്വഭാവം എങ്ങനെയാണെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ പോലീസുകാരേയും വ്യക്തിപരമായ വിശദാന്വേഷണത്തിനു ശേഷം ക്രമസമാധാനപാലനത്തിന് തിരഞ്ഞെടുക്കണമെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.

അലഹബാദിൽ നിന്ന് വേണ്ടെന്ന്...

അലഹബാദിൽ നിന്ന് വേണ്ടെന്ന്...

ഉന്നതപോലീസുദ്യോഗസ്ഥനാവും ഇവരുടെ തിരഞ്ഞെടുപ്പ് നടത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റും നല്‍കും. ഇത് കുംഭമേളയുടെ ഡ്യൂട്ടിക്കിടെ സൂക്ഷിക്കുകയും വേണം. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ളവര്‍ ക്രമസമാധാനപാലത്തിനെത്തുമെന്ന് ഡിഐജി കെപി സിങ് അറിയിച്ചു. അലഹബാദ് സ്വദേശികളെ കഴിവതും ഒഴിവാക്കാനാണ് ഭരണകൂടം ആലോചിക്കുന്നത്.

കുംഭമേള പതിനഞ്ചിന്

കുംഭമേള പതിനഞ്ചിന്

ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള ആളുകള്‍ പങ്കെടുക്കുന്ന കുംഭമേള ജനുവരി 15 നാണ് ആരംഭിക്കുക. കോണ്‍സ്റ്റബിള്‍മാര്‍ക്ക് 35 വയസില്‍ താഴെയും ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് 40 വയസും സബ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് 45 ഉം വേണമെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഒക്ടോബര്‍ പത്തിനാരംഭിക്കും.

ഡിസംബറോടെ സേന സജ്ജമാകും

ഡിസംബറോടെ സേന സജ്ജമാകും

ആകെ ക്രമസമാധാനപാലനസേനയുടെ പത്തു ശതമാനം ഉദ്യോഗസ്ഥരെയാവും ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കുക. നവംബറില്‍ 50 ശതമാനം പൂര്‍ത്തിയാവും. ഡിസംബറോടെ സേന സജ്ജമാവുമെന്നാണ് നിഗമനം. കേന്ദ്ര സേനയെയും കുംഭമേളയുടെ ക്രമസമാധാന പരിപാലനത്തിന് നിയോഗിക്കും. പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഒരു ഹൈന്ദവ തീർത്ഥാടന സംഗമമാണ് കുംഭമേള. അലഹബാദ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക. അർദ്ധ കുംഭമേള ആറു വർഷത്തിലൊരിക്കൽ ഹരിദ്വാറിലും അലഹബാദിലും നടക്കും.

നദികളിലെ സ്നാനം

നദികളിലെ സ്നാനം

നദികളിലെ സ്നാനമാണ് കുംഭമേളയിലെ പ്രധാന ചടങ്ങ്. കൂടാതെ മതപരമായ ചർച്ചകളും ഭക്തിഗാനങ്ങളും മറ്റും നടന്നു വരുന്നു. ഒരുപാട് സന്യാസികൾ ഈ മേളയിൽ പങ്കെടുക്കാറുണ്ട്. ഭഗവത് പുരാണം, വിഷ്ണുപുരാണം പോലെയുള്ള ഹൈന്ദവ പുരാണ ഗ്രന്ഥങ്ങളിൽ ദൈവങ്ങളുടെ ശക്തിവീണ്ടെടുക്കനായി നടത്തിയ പാലാഴിമഥനവുമായാണ് കുംഭമേളയെ ബന്ധപ്പിച്ചിരിക്കുന്നത്. ഗരുഡൻ വഹിച്ചിരുന്ന അമൃത കുംഭത്തിൽ നിന്ന് പ്രയാഗ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിൽ അമൃത് തുളുമ്പി വീണു എന്നാണ് വിശ്വാസം.

English summary
The Allahabad District Administration has come up with a unique plan to keep up with the religious sentiments of people participating in the upcoming 2019 Kumbh: Only vegetarian, non-drinking, non-smoking and soft-spoken cops will be deployed on duty for the religious gathering which starts on January 15 in Allahabad and see participation from all over the world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X