കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിന് വീണ്ടും തിരിച്ചടി; ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് തെലങ്കാനയും

Google Oneindia Malayalam News

ഹൈദരാബാദ്: ദേശീയ പൗരത്വ പട്ടിക നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നുള്ള എതിര്‍പ്പ് കൂടുതല്‍ ശക്തമാകുന്നു. ഏറ്റവും അവസാനമായി തെലങ്കാനായാണ് പൗരത്വ പട്ടികയില്‍ എതിര്‍പ്പ് പരസ്യമാക്കി രംഗത്ത് വന്നിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ താല്‍പര്യം സംരക്ഷിക്കുമെന്ന് സംസ്ഥാനത്തിന്‍റെ നിലപാട് കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചതായും തെലങ്കാന അഭ്യന്തര മന്ത്രി മെഹമൂദ് അലി പറഞ്ഞു. മറ്റ് രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് വേണ്ടി ഇന്ത്യയിലുള്ള മുസ്ലിങ്ങലെ ഭീതിയിലാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സനാവുള്ളയും ദേവീന്ദര്‍സിംഗും: നിങ്ങള്‍ പറയൂ, ഇതില്‍ ആരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹി-പിസി വിഷ്ണുനാഥ്സനാവുള്ളയും ദേവീന്ദര്‍സിംഗും: നിങ്ങള്‍ പറയൂ, ഇതില്‍ ആരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹി-പിസി വിഷ്ണുനാഥ്

പൗരത്വ പട്ടികയില്‍ ഇത് ആദ്യമായാണ് തെലങ്കാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നത്. കേരളം, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഒഡീഷ, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

nrc

പൗരത്വ നിയമ ഭേദഗതിയെ ടിആര്‍എസ് നേരത്തെ പാര്‍ലമെന്‍റില്‍ എതിര്‍ത്തിരുന്നു. മറ്റ് രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ഹിന്ദുമതത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യയില്‍ പൗരത്വം കൊടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ സ്വന്തം രാജ്യത്തെ പൗരന്‍മാരോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട്, അവരെ ബുദ്ധിമുട്ടിക്കരുതെന്നും മെഹമൂദ് അലി അഭിപ്രായപ്പെട്ടു.

കേരളം വേണ്ട, കുമ്മനം ദേശീയ നേതൃത്വത്തിലേക്ക്; സംസ്ഥാനത്ത് മത്സരം സുരേന്ദ്രനും എംടി രമേശും തമ്മില്‍കേരളം വേണ്ട, കുമ്മനം ദേശീയ നേതൃത്വത്തിലേക്ക്; സംസ്ഥാനത്ത് മത്സരം സുരേന്ദ്രനും എംടി രമേശും തമ്മില്‍

Recommended Video

cmsvideo
Kerala Government File Suit Plea Against CAA | Oneindia Malayalam

രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ആവശ്യമില്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എന്തെങ്കിലും തെളിയിക്കുന്നതിന് വേണ്ടി ജനന സര്‍ട്ടിഫിക്കറ്റ് ജനങ്ങള്‍ സൂക്ഷിച്ച് വെക്കാറില്ല. തെലങ്കാനയില്‍ പൗരത്വ രജിസ്ട്രേഷന്‍ നടപ്പിലാക്കില്ലെന്ന് നിങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് തരികയാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

English summary
no nrc in telangana says state home minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X