Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ മിടുക്ക്; മിസൈല്‍ സാങ്കേതിവിദ്യ നിയന്ത്രണ ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് അംഗത്വം

ദില്ലി: വര്‍ഷങ്ങളായി ഇന്ത്യ ആഗ്രഹിക്കുന്ന മിസൈല്‍ സാങ്കേതിക വിദ്യ കൈവശമുള്ള രാജ്യങ്ങളുടെ ഗ്രൂപ്പിലേക്കുള്ള (മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജിം എംടിസിആര്‍) ഇന്ത്യയുടെ പ്രവേശനം ഉടന്‍. ഗ്രൂപ്പില്‍ ഇന്ത്യയുടെ പ്രവേശനത്തെ അംഗരാജ്യങ്ങള്‍ എതിര്‍ത്തില്ല. ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ക്കാന്‍ തിങ്കളാഴ്ച വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഇതവസാനിച്ചതോടെ ഇന്ത്യക്ക് സംഘത്തില്‍ അംഗത്വം ലഭിക്കുമെന്ന് ഉറപ്പായി.

അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി ഇതുസംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നു. ഇതോടെയാണ് ഇന്ത്യയെ മറ്റു രാജ്യങ്ങള്‍ എതിര്‍ക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. 34 അംഗങ്ങളുള്ള മിസൈല്‍ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം രാജ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നുറപ്പാണ്.

modiobama

അംഗത്വം ലഭിച്ചാല്‍ അത്യാധുനിക സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് സ്വന്തമാക്കാനും മൈസൈലുകള്‍ കയറ്റുമതി ചെയ്യാനും ഇന്ത്യയ്ക്ക് സാധിക്കും. കഴിഞ്ഞ വര്‍ഷമാണ് സംഘടനയിലേക്കുള്ള അംഗത്വത്തിന് ഇന്ത്യ അപേക്ഷിച്ചത്. എന്നാല്‍ ചില അംഗരാഷ്ട്രങ്ങള്‍ ഇന്ത്യയുടെ അംഗത്വത്തെ ശക്തമായി എതിര്‍ത്തു. അമേരിക്കയുടെ ശക്തമായ പിന്തുണയാണ് എതിര്‍പ്പുകള്‍ക്ക് അയവുവരുത്തിയത്.

ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മ്മിച്ച ബ്രഹ്‌മോസ് ബാലിസ്റ്റിക് മിസൈല്‍ മറ്റ് രാജ്യങ്ങള്‍ക്ക് വില്‍ക്കുവാന്‍ ഇന്ത്യയ്ക്ക് ഇനി സാധിക്കും. അമേരിക്കയില്‍ നിന്നും അത്യാധുനിക പ്രെഡേറ്റര്‍ ഡ്രോണ്‍ മിസൈല്‍ അടക്കമുള്ളവ ഇന്ത്യന്‍ സേനയുടെ ഭാഗമാക്കാനും കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+