അപ്പോള്‍ മോദി ചായവിറ്റിട്ടില്ലേ... തെളിവില്ലെന്ന്!!!
ദില്ലി: ചായ വില്പനക്കാരനില് നിന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക്... നരേന്ദ്ര മോദിയെ കുറിച്ചുള്ള പ്രചാരണം ഇതായിരുന്നു. ഒരു ചായ വില്പനക്കാരനെ പോലും ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിക്കാന്‍ കഴിഞ്ഞ പാര്‍ട്ടിയാണ് ബിജെപി എന്നായിരുന്നു അവകാശ വാദം.
എന്നാല്‍ നരേന്ദ്ര മോദി ചായ വിറ്റിരുന്നു എന്നത് എന്താണ് തെളിവ്. പഴയ ഫോട്ടോ വല്ലതും കാണിച്ച് തരാമെന്ന് പറഞ്ഞിട്ട് കാര്യമില്ല. ശരിക്കും തെളിവ് വേണം.
എന്നാല്‍ ഔദ്യോഗികമായി അങ്ങനെ ഒരു തെളിവും ഇല്ലെന്നാണ് പറയുന്നത്. വെറുതേ പറയുന്നതല്ല. വിവാരാവകാശ നിയമപ്രകാരം അപേക്ഷിച്ചപ്പോള്‍ കിട്ടിയ മറുപടിയാണ്.

കോണ്‍ഗ്രസ് അനുഭാവിയും സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റും ആയ തെഹ്സീന്‍ പൂനാവല്ല എന്ന ആളാണ് റെയില്‍വേയോട് ഇക്കാര്യം വിവരാവകാശ നിയമപ്രകാരം ചോദിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ ചായവിറ്റുകൊണ്ടായിരുന്നു മോദിയുടെ ജീവിതത്തിന്റെ തുടക്കം എന്നായിരുന്നല്ലോ പ്രചാരണങ്ങള്‍.
അങ്ങനെയെങ്കില്‍ റെയില്‍വേയുടെ കയ്യില്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും രേഖകള്‍ ഉണ്ടാകേണ്ടതല്ലേ... രജിസ്ട്രേഷന് നമ്പറോ, പാസ് അനുവദിച്ചതിന്റെ രേഖയോ, അങ്ങനെ എന്തെങ്കിലും! എന്നാല്‍ അങ്ങനെ ഒരു രേഖയും റെയില്‍വേയുടെ കയ്യിലില്ലെന്നാണ് മറുപടി കിട്ടിയിരിക്കുന്നത്.
ഇനിയിപ്പോള്‍ മോദി ആരാധകര്‍ എന്ത് ചെയ്യും എന്നാണ് ചോദ്യം. തിരഞ്ഞെടുപ്പ് കാലത്ത് മോദി ചായയും, ചായക്കട വര്‍ത്തമാനവും ഒക്കെ തുടങ്ങുകയും ആഘോഷിക്കുകയും ചെയ്തവരായിരുന്നു അവര്‍.
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..!












Click it and Unblock the Notifications