കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസിനൊപ്പം ആര്‍എസ്എസിന്റെ വാഹനപരിശോധന; പ്രതികരണവുമായി സംസ്ഥാന പൊലീസ്

Google Oneindia Malayalam News

ഹൈദരാബാദ്: കൊറോണ വ്യാപനത്തിന് പിന്നാലെ രാജ്യത്താകമാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഹൈദരാബാദിലെ ചില ചെക്ക് പോസ്റ്റുകളില്‍ ആര്‍എസ്എസ് പ്രവര്‍ത്തര്‍ പൊലീസിനൊപ്പം വാഹന പരിശോധന നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ വലിയ വിമര്‍ശമനാണ് ഉയരുന്നത്. തെലുങ്കാന പൊലീസിനൊപ്പം കൈകളില്‍ ലാത്തികളുമായി ദേശീയ പാതയില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നതാണ് ചിത്രം. അലിയാര്‍ ചെക്ക്‌പോസറ്റിലാണ് സംഭവം. വിഷയം വിവാദമായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന പൊലീസ് വകുപ്പ്.

ഇളവുകള്‍ ഘട്ടം ഘട്ടമായി അനുവദിച്ചേക്കും; ലോക്ക്ഡൗണ്‍ നീട്ടല്‍, മന്ത്രിസഭാ യോഗം ഇന്ന് ചര്‍ച്ച ചെയ്യുംഇളവുകള്‍ ഘട്ടം ഘട്ടമായി അനുവദിച്ചേക്കും; ലോക്ക്ഡൗണ്‍ നീട്ടല്‍, മന്ത്രിസഭാ യോഗം ഇന്ന് ചര്‍ച്ച ചെയ്യും

അനുമതി നല്‍കിയിട്ടില്ല

അനുമതി നല്‍കിയിട്ടില്ല

സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് ഔദ്യാഗികമായി നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് സംസ്ഥാന പൊലീസ് പ്രതികരിച്ചു. ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് എന്ന ട്വിറ്റര്‍ പേജിലായിരുന്നു ചിത്രം പങ്കുവെച്ചത്. തെലങ്കാനയിലെ യദാദ്രി ഭുവനേശ്വരി ജില്ലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വാഹന പരിശോധനക്കായി ദിവസേന പന്ത്രണ്ട് മണിക്കൂര്‍ വീതം പൊലീസിനെ സഹായിക്കുന്നുവെന്നും ട്വിറ്ററില്‍ കുറിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും അടക്കം നിരവധി പേര്‍ ഫോളോ ചെയ്യുന്ന ട്വിറ്റര്‍ പേജ് കൂടിയാണത്.

പൊലീസ് കമ്മീഷണര്‍

പൊലീസ് കമ്മീഷണര്‍

'ഞങ്ങള്‍ക്ക് ഭോങ്കിറില്‍ നിന്നുള്ള ചില ഫോട്ടോ ഗ്രാഫുകള്‍ ലഭിച്ചിരുന്നു. അന്വേഷണത്തിന് ശേഷം ആര്‍എസ് എസ് പ്രവര്‍ത്തകര്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചുവെന്നാണ് മനസിലാക്കാന്‍ സാധിച്ചത്. ചെക്ക്‌പോസ്റ്റുകളില്‍ പൊലീസിന് അവരുടെ സഹായം ആവശ്യമില്ലെന്ന് അവരെ അറിയിച്ചു. ഇതിന് ഔദ്യോഗിക അനുമതി നല്‍കിയിരുന്നില്ല. അടുത്ത ദിവസങ്ങളില്‍ ഇത് ആവര്‍ത്തിക്കില്ല' പൊലീസ് കമ്മീഷണര്‍ മഹേഷ് ഭാഗവത് പറഞ്ഞു.

ആര്‍എസ്എസ്

ആര്‍എസ്എസ്

എന്നാല്‍ സംഭവം തെറ്റായ രീതിയില്‍ പ്രചരിക്കുന്നുവെന്നായിരുന്നു സംസ്ഥാന ആര്‍എസ്എസ് മീഡിയ ഇന്‍ ചാര്‍ജ് ആയുഷ് നടിമ്പള്ളിയുടെ പ്രതികരണം.
'വിഷയം തെറ്റായ രീതിയിലാണ് പ്രചരിക്കുന്നത്. ഞങ്ങളുടെ പുരുഷ വളണ്ടിയര്‍മാര്‍ നിരവധി സ്ഥലങ്ങളില്‍ ജനങ്ങളെ സഹായിക്കുന്നുണ്ട്. സമാനമായി ഞങ്ങളുടെ പ്രവര്‍ത്തകര്‍ ആലിയാര്‍ ചെക്ക്‌പോസിറ്റില്‍ സഹായിത്തിന് വരുന്നതിനായി ലോക്കല്‍ പൊലീസിനോട് അനുവാദം ചോദിക്കുകയായിരുന്നു. അവര്‍ അനുമതി നല്‍കുകയായിരുന്നു. ഇത് ഒരിക്കലും ഔദ്യോഗികമായ പ്രവൃത്തിയല്ല. ഒരു ദിവസത്തെ സഹായം മാത്രമാണ്'

ലാത്തി

ലാത്തി

ലാത്തികള്‍ കൈയ്യില്‍ കരുതിയായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനക്കായി നിന്നത്. ഇതോടെ തെലുങ്കാനയിലെ നിയമപാലനം ആര്‍എസ്എസ് ഏറ്റെടുത്തോയെന്ന ചോദ്യങ്ങളായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നത്. ഇതിനൊക്കെ പൊലീസ് ആര്‍എസ്എസിന് അനുമതി നല്‍കിയിട്ടുണ്ടോയെന്നും വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ ലാത്തികള്‍ ആര്‍എസ്എസിന്റെ യൂണിഫോമിന്റെ ഭാഗമാണെന്നായിരുന്നു ആയുഷ് നെടുമ്പള്ളിയുടെ പ്രതികരണം. ചെക്ക്‌പോസ്റ്റില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുമ്പോഴും അവര്‍ അത് കയ്യില്‍ കരുതുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും ലാലേട്ടൻ ഉണ്ടെടാ
സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

പോലീസിന് സഹായം ആവശ്യമുണ്ട് എങ്കില്‍ വളന്റിയര്‍മാരെ ആവശ്യമുണ്ടെന്ന് അറിയിച്ച് പരസ്യം നല്‍കുകയാണ് വേണ്ടതെന്നായിരുന്നു സോഷ്യല്‍മീഡിയയിലെ പ്രധാന വിമര്‍ശനം. വിവിധ സംഘടനകളില്‍ നിന്നായി പോലീസിനെ സഹായിക്കാന്‍ സന്നദ്ധരായി നിരവധി പേര്‍ മുന്നോട്ടുവരുമെന്നും പോലീസിനെ സഹായിക്കുമെന്നും മറ്റൊരു ഉപയോക്താവ് ചൂണ്ടിക്കാണിക്കുന്നു. ചന്ദ്രശേഖര റാവു ഭരണത്തിന് കീഴില്‍ ആര്‍എസ്എസ് ആണോ പുതിയ പോലീസ് എന്നും ചിലര്‍ ട്വിറ്ററില്‍ പരിഹസിക്കുന്നുണ്ട്. കെസിആര്‍ സര്‍ക്കാരിന് കീഴില്‍ ആര്‍എസ്എസ് നിര്‍വ്വഹിക്കുന്നതെന്നും ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ പ്രതികരണം.

English summary
No Permission Granted to RSS To Gurard Check-Post: State Police Department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X