ആധാറില്ലെങ്കില്‍ റേഷന്‍ ലഭിക്കില്ലേ? ആശങ്കകള്‍ക്ക് മറുപടിയുമായി യുഐഡിഎഐ, സത്യം ഇതാണ്
ജാര്‍ഖണ്ഡില്‍ ആറംഗ കുടുംബത്തില്‍ 11 കാരി ആധാറില്ലാത്തതിനാല്‍ പട്ടിണി മൂലം മരിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് യുഐഡിഎഐ ഇക്കാര്യം വ്യക്തമാക്കുന്നത്
ദില്ലി: ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും റേഷന്‍ നിഷേധിക്കാനാവില്ലെന്ന് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. ജാര്‍ഖണ്ഡില്‍ ആറംഗ കുടുംബത്തില്‍ 11 കാരി ആധാറില്ലാത്തതിനാല്‍ പട്ടിണി മൂലം മരിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് യുഐഡിഎഐ ഇക്കാര്യം വ്യക്തമാക്കുന്നത്. ആധാറില്ലാത്തതിനാല്‍ റേഷന്‍ സബ്സിഡി നിഷേധിച്ചവര്ക്കതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഐഡിഎഐ വ്യക്തമാക്കിയിട്ടുണ്ട്.
ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിനാല്‍ റേഷന്‍ കാര്‍ഡ് റദ്ദായതിനെ തുടര്‍ന്നാണ് സിംദേഗ ജില്ലയില്‍ 11കാരി പട്ടിണി കിടന്ന് മരിച്ചതെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് ചൂണ്ടിക്കാണിച്ച യുഐഡിഎഐ സിഇഒ അജയ് ഭൂഷണ് പാണ്ഡെ പറഞ്ഞു. ആധാറില്ലാത്തതിനാല്‍ കുടുംബത്തിന് റേഷന്‍ നിഷേധിക്കപ്പെട്ടതല്ലെന്നും 2013 മുതല്‍ മുതല്‍ കുടുംബത്തിന് ആധാര്‍ കാര്‍ഡ് ഉണ്ടെന്നും അജയ് ഭൂഷണ് വ്യക്തമാക്കി.

ആധാറിന്റെ 7ാമത്തെ വകുപ്പ് പ്രകാരം ആധാറിന്റെ അടിസ്ഥാനത്തിലാണ് ആനുകൂല്യങ്ങള്‍ നല്‍കേണ്ടതെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ആര്‍ക്കും ആധാറില്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും ആധാര്‍ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ മറ്റ് തിരിച്ചറിയല്‍ രേഖകള്‍ കൊണ്ട് ആനുകൂല്യം ലഭ്യമാക്കണമെന്നും യുഐഡിഎഐ സിഇഒ വ്യക്തമാക്കുന്നു. 11 കാരി മരിച്ച സംഭവത്തില്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications