കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാറില്ലെങ്കില്‍ റേഷന്‍ ലഭിക്കില്ലേ? ആശങ്കകള്‍ക്ക് മറുപടിയുമായി യുഐഡിഎഐ, സത്യം ഇതാണ്

ജാര്‍ഖണ്ഡില്‍ ആറംഗ കുടുംബത്തില്‍ 11 കാരി ആധാറില്ലാത്തതിനാല്‍ പട്ടിണി മൂലം മരിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് യുഐഡിഎഐ ഇക്കാര്യം വ്യക്തമാക്കുന്നത്

Google Oneindia Malayalam News

ദില്ലി: ആധാര്‍ കാര്‍‍ഡ് ഇല്ലാത്തതിന്‍റെ പേരില്‍ ആര്‍ക്കും റേഷന്‍ നിഷേധിക്കാനാവില്ലെന്ന് യുണിക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. ജാര്‍ഖണ്ഡില്‍ ആറംഗ കുടുംബത്തില്‍ 11 കാരി ആധാറില്ലാത്തതിനാല്‍ പട്ടിണി മൂലം മരിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് യുഐഡിഎഐ ഇക്കാര്യം വ്യക്തമാക്കുന്നത്. ആധാറില്ലാത്തതിനാല്‍ റേഷന്‍ സബ്സിഡി നിഷേധിച്ചവര്‍ക്കതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഐഡിഎഐ വ്യക്തമാക്കിയിട്ടുണ്ട്.

399 ന് പകരം 459:ധന്‍ ധനാ ധന്‍ ഓഫര്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി, പുതുക്കിയ പ്ലാനുകള്‍ ഇങ്ങനെ...399 ന് പകരം 459:ധന്‍ ധനാ ധന്‍ ഓഫര്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി, പുതുക്കിയ പ്ലാനുകള്‍ ഇങ്ങനെ...

ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിനാല്‍ റേഷന്‍ കാര്‍ഡ‍് റദ്ദായതിനെ തുടര്‍ന്നാണ് സിംദേഗ ജില്ലയില്‍ 11കാരി പട്ടിണി കിടന്ന് മരിച്ചതെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് ചൂണ്ടിക്കാണിച്ച യുഐഡിഎഐ സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ പറഞ്ഞു. ആധാറില്ലാത്തതിനാല്‍ കുടുംബത്തിന് റേഷന്‍ നിഷേധിക്കപ്പെട്ടതല്ലെന്നും 2013 മുതല്‍ മുതല്‍ കുടുംബത്തിന് ആധാര്‍ കാര്‍‍ഡ് ഉണ്ടെന്നും അജയ് ഭൂഷണ്‍ വ്യക്തമാക്കി.

aadhaar-card

ആധാറിന്‍റെ 7ാമത്തെ വകുപ്പ് പ്രകാരം ആധാറിന്‍റെ അടിസ്ഥാനത്തിലാണ് ആനുകൂല്യങ്ങള്‍ നല്‍കേണ്ടതെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ആര്‍ക്കും ആധാറില്ലാത്തതിന്‍റെ പേരില്‍ ആര്‍ക്കും ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും ആധാര്‍ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ മറ്റ് തിരിച്ചറിയല്‍ രേഖകള്‍ കൊണ്ട് ആനുകൂല്യം ലഭ്യമാക്കണമെന്നും യുഐഡിഎഐ സിഇഒ വ്യക്തമാക്കുന്നു. 11 കാരി മരിച്ച സംഭവത്തില്‍ ജാര്‍ഖണ്ഡ‍് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

English summary
The Unique Identification Authority of India (UIDAI), which administers Aadhaar, said that six members of the family of the 11-year-old Jharkhand girl who allegedly died of starvation had Aadhaar and stringent action must be taken against those who allegedly denied her benefits under food subsidy scheme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X