ഞാനിവിടെയുണ്ട്... ബംഗാളികളെ ആരും തൊടില്ലെന്ന് മമത, പൗരത്വ പട്ടികയും പൗരത്വ നിയമവും നടപ്പാക്കില്ല
കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം ലോക്സഭയില്‍ ചര്‍ച്ച ചെയ്യവെ ബംഗാളില്‍ മമത ബാനര്‍ജിയുടെ വന്‍ പ്രഖ്യാപനം. ഒരാളും ബംഗാളികളെ തൊടില്ലെന്നും ഞാനിവിടെയുണ്ടെന്നും മമത പറഞ്ഞു. പൗരത്വ പട്ടികയോ പൗരത്വ നിയമമോ ബംഗാൡ അനുവദിക്കില്ലെന്നും മമത പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ഭരണത്തിലുള്ള കാലത്തോളം ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നീക്കങ്ങള്‍ നടക്കില്ലെന്നും മമത പറഞ്ഞു.

രാജ്യത്തെ ഒരു പൗരനും അഭയാര്ഥിയാകില്ല. പൗരത്വ പട്ടികയും പൗരത്വ ഭേദഗതി നിയമവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. എന്നാല്‍ ബംഗാളിലുള്ളവര്‍ പേടിക്കേണ്ടതില്ല- അടുത്തിടെ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ച ഖരഗ്പൂരില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മമത ബാനര്‍ജി.
അതേസമയം, പൗരത്വ ഭേദഗതി ബില്ല് ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരിയ ഒരു ശതമാനം പോലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്ന് പ്രതിപക്ഷ ബഹളത്തിനിടെ അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു.
തുല്യാവകാശം ലംഘിക്കുന്നതല്ല പുതിയ ബില്ല്. ബംഗ്ലാദേശില്‍ നിന്ന് വന്നവര്‍ക്ക് 1971ല്‍ പൗരത്വം നല്കാന് ഇന്ദിരാഗാന്ധി തീരുമാനിച്ചിരുന്നു. പിന്നെ എന്തുകൊണ്ട് പാകിസ്താനില്‍ നിന്ന് വന്നവര്‍ക്ക് നല്കിക്കൂടാ. മത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം വിഭജിച്ചതിന് ഉത്തരവാദി കോണ്‍ഗ്രസ് ആണ്. അവര്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ഇന്ന് പൗരത്വ ബില്ല്് ആവശ്യം വരില്ലായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.
പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്താന് എന്നിവിടങ്ങളില്‍ നിന്ന് അഭയം ചോദിച്ചെത്തിയ മുസ്ലിങ്ങളല്ലാത്ത ആറ് മതക്കാര്‍ക്ക് പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെടുന്നതാണ് ബില്ല്. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്സി, ബുദ്ധ, ജൈന മതക്കാര്‍ക്കാണ് പൗരത്വം നല്‍കുക.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications