ജീവനായി കേണിട്ടും കനിഞ്ഞില്ല! മൊബൈലില്‍ പകര്‍ത്തി കണ്ണില്ലാത്ത ക്രൂരത! ദാരുണ അന്ത്യത്തിന്‍റെ വീഡിയോ
സൈക്കിളില്‍ ജോലിക്ക് പോവുകയായിരുന്ന അലിയെ ഹോസപേട്ടയില്‍ നിന്ന് ഹുബ്ബല്ലിയിലേക്ക് പോവുകയായിരുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ബെംഗലൂരു: അപകടത്തില്‍പ്പെട്ട യുവാവിനെ സഹായിക്കുന്നതിനു പകരം ഫോട്ടോയെടുത്തും വീഡിയോ പിടിച്ചും നാട്ടുകാരുടെ ക്രൂരത. ഇരുപത് മിനിട്ടുകളോളം റോഡില്‍ കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. കര്‍ണാടകയിലെ കോപ്പലിലാണ് സംഭവം.
രക്തത്തില്‍ കുളിച്ച് കിടക്കുന്ന യുവാവ് ചുറ്റും കൂടി നില്‍ക്കുന്നവരോട് സഹായം അഭ്യര്‍ഥിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ചൊവ്വാഴ്ചയാണ് സംഭവം. മാര്‍ക്കറ്റിലെ ജോലിക്കാരനായ അന്‍വര്‍ അലിയെന്ന 18കാരനാണ് ദാരുണ അന്ത്യം സംഭവിച്ചത്. സൈക്കിളില്‍ ജോലിക്ക് പോവുകയായിരുന്ന അലിയെ ഹോസപേട്ടയില്‍ നിന്ന് ഹുബ്ബല്ലിയിലേക്ക് പോവുകയായിരുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന അലി സഹായത്തിനായി അഭ്യര്‍ഥിച്ചിട്ടും ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല. ഇടയ്ക്ക് ഒരാള്‍ വെള്ളം കൊടുക്കുന്നുണ്ടായിരുന്നു. അപകടം നടന്ന് 20 മിനിട്ടോളം അലി റോഡില്‍ കിടന്നു. ഒന്നരയോടെയാണ് അലിയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചു.
ആരെങ്കിലും സഹായിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ അലിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് അലിയുടെ സഹോദരന്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.സ്ഥലത്ത് സ്ഥിരമായി അപകടം ഉണ്ടാകാറുണ്ടെന്ന് പോലീസ് പറയുന്നു. തുടര്‍ച്ചയായി അപകടം ഉണ്ടായിട്ടും അധികൃതര്‍ ഒന്നും ചെയ്യാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
അടുത്തിടെ മൈസൂരുവിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ജീപ്പ് മറിഞ്ഞ് അപകടത്തില്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ ഒരു മണിക്കൂര്‍ റഓഡില്‍ കിടന്ന് രക്തം വാര്‍ന്ന് മരിച്ചു. കണ്ടുനിന്നവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം രംഗം മൊബൈലില്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് ആരോപണം.












Click it and Unblock the Notifications