എന്നെ ഇത്രയും അപമാനിച്ച ഒരാളുമില്ല!!മുലായം പറയുന്നു!! സമാജ് വാദി പാര്‍ട്ടിയില്‍ വീണ്ടും പോര്!!
തന്നെ ഇത്രയും അപമാനിച്ച മറ്റൊരാളില്ലെന്നും മുലായം കൂട്ടിച്ചേര്‍ക്കുന്നു. മകനെ തന്നെക്കാള്‍ ഉയര്‍ന്ന പദവിയില്‍ നിര്‍ത്താന്‍ ഒരു പിതാവും തയ്യാറാകില്ലെന്നും എന്നാല്‍ താന്‍ അത് ചെയ്‌തെന്നും അദ്ദേഹം
ദില്ലി: തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ യുപിയില്‍ സമാജ് വാദി പാര്‍ട്ടിയില്‍ വീണ്ടും പോര് കനക്കുന്നു. മകന്‍ അഖിലേഷ് യാദവിനെതിരെ പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവ് രംഗത്ത്. അഖിലേഷ് തന്നെയും ശിവപാല്‍ സിങ് യാദവിനെയും അപമാനിച്ചതായി അദ്ദേഹം പറയുന്നു.
2012ല്‍ ജനങ്ങള്‍ തന്നെ തിരഞ്ഞെടുത്തെന്നും എന്നാല്‍ താന്‍ അഖിലേഷിനെ മന്ത്രിയാക്കുകയായിരുന്നു. എന്നിട്ടും അഖിലേഷ് തന്നെ അപമാനിച്ചുവെന്ന് മുലായം സിങ് പറയുന്നു. തന്നെ ഇത്രയും അപമാനിച്ച മറ്റൊരാളില്ലെന്നും മുലായം കൂട്ടിച്ചേര്‍ക്കുന്നു. മകനെ തന്നെക്കാള്‍ ഉയര്‍ന്ന പദവിയില്‍ നിര്‍ത്താന്‍ ഒരു പിതാവും തയ്യാറാകില്ലെന്നും എന്നാല്‍ താന്‍ അത് ചെയ്‌തെന്നും അദ്ദേഹം പറയുന്നു.

പിതാവിന്റെ കാലുവാരിയ ആളെ എങ്ങനെ വിശ്വസിക്കുമെന്ന് തിരഞ്ഞെടുപ്പ് റാലിക്കിടെ മോദി പറഞ്ഞത് സത്യമാണെന്ന് മുലായം സിങ് പറയുന്നു. അഖിലേഷ് കോണ്‍ഗ്രസുമായി കൈകോര്‍ത്തത് ദുരന്തമാണെന്നും അദ്ദേഹം. തിരഞ്ഞെടുപ്പിന് മുമ്പാണ് അഖിലേഷിനും മുലായത്തിനും ഇടയില്‍ പിളര്‍പ്പുണ്ടായത്. ഇതിനെ തുടര്‍ന്ന് അഖിലേഷിനെ മുലായം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications