എന്റെ ബെഡ്റൂമില്‍ എന്ത് നടക്കുന്നു എന്ന് ആരും ചോദിക്കേണ്ട: സാനിയ മിര്‍സ!
സാനിയ മിര്‍സ - ലോക ഡബിള്‍സ് റാങ്കിംഗില്‍ ഒന്നാം റാങ്കുകാരിയാണ് ഇന്ത്യയുടെ ഈ ഗ്ലാമര്‍ താരം. സ്വപ്നം പോലെ ഒരു വര്‍ഷമാണ് കളിക്കളത്തില്‍ സാനിയയ്ക്ക് കഴിഞ്ഞുപോയത്. സ്വിസ് താരമായ മാര്‍ട്ടിന ഹിംഗിസിനൊപ്പം സാനിയ ഈ വര്‍ഷം കൊയ്തുകൂട്ടിയ വിജയങ്ങള്‍ക്ക് കണക്കില്ല. ഇന്ത്യന്‍ ടെന്നീസിന് അന്താരാഷ്ട്ര മാനങ്ങള്‍ നല്കിയ സാനിയ ബി ബി സിയുടെ 100 വനിതകളുടെ പട്ടികയിലും ഇടം കണ്ടെത്തി.
എന്നാല്‍ കളിക്കളത്തിന് പുറത്ത് സാനിയയുടെ ജീവിതം അത്ര സുഖകരമല്ല. തുടക്കത്തില്‍ ഗ്ലാമര്‍ കൊണ്ടുള്ള വിവാദങ്ങളായിരുന്നു. പാക് ക്രിക്കറ്റര്‍ ഷോയിബ് മാലിക്കിനെ വിവാഹം ചെയ്തതോടെ അതായി വിവാദത്തിന് കാരണം. ഇപ്പോഴിതാ കുട്ടിയെക്കുറിച്ച് ചിന്തിക്കുന്നില്ലേ എന്നാണ് ആളുകളുടെ ചോദ്യം. ചോദ്യങ്ങളോട് 29 കാരിയായ സാനിയയ്ക്ക് പ്രതികരിക്കാനുള്ളത് ഇങ്ങനെ.. കാണൂ...

എന്റെ ബെഡ് റൂമിലേക്ക് വരല്ലേ
എന്റെ ബെഡ് റൂമില്‍ എന്ത് സംഭവിക്കുന്നു എന്ന് ചോദിക്കാനുള്ള അവകാശം ആര്‍ക്കുമില്ല - ബി ബി സിയോട് സംസാരിക്കവേയാണ് സാനിയ മിര്‍സ രൂക്ഷമായ ഈ വാക്കുകള്‍ പറഞ്ഞത്.

മികച്ച ഫോമില്‍
2015 സാനിയയ്ക്ക് മികച്ച വര്‍ഷമായിരുന്നു. രണ്ട് ഗ്രാന്ഡ്സ്ലാമുകള്, ഹിംഗിസിനൊപ്പം മറ്റ് എട്ട് വിജയങ്ങള്‍ ഇത്രയുമാണ് ഈ വര്‍ഷം സാനിയയുടെ അക്കൗണ്ടിലുള്ളത്.

കരിയര്‍ മൊത്തം സൂപ്പര്‍
എന്നാല്‍ ഈ ഒരു വര്‍ഷം മാത്രമല്ല, തന്റെ കരിയര്‍ മുഴുവനും നല്ലതായിരുന്നു എന്നാണ് സാനിയ പറയുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ തികച്ചും നന്നായിരുന്നു.

ഹിംഗിസിന് പറയാനുള്ളത്
ലിയാന്‍ഡര്‍ പേസിനും സാനിയ മിര്‍സയ്ക്കും ഒപ്പം കളിക്കാന്‍ പറ്റുന്നത് ഭാഗ്യമാണ് എന്നാണ് ഹിംഗിസിന് പറയാനുള്ളത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications