തന്നെയാരും ചുംബിച്ചിട്ടില്ല: നഗ്മ
ദില്ലി: മീററ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നടിയുമായ നഗ്മയെ പ്രചാരണ പരിപാടിക്കിടെ കടന്നു പിടിക്കുകയും പരസ്യമായി ചുംബിക്കുകയും ചെയ്ത ദൃശ്യങ്ങളും വീഡിയോകളും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ തരംഗമായിരുന്നു. നടിയെന്നതിലുപരി സ്ഥാനാര്‍ത്ഥിയായ ഒരാളെ അതേ പാര്‍ട്ടിയില്‍പെട്ട മുതിര്‍ന്ന എം എല്‍ എ ചുംബിച്ചതും വിവാദമായിരുന്നു.
എന്നാല്‍ തനിക്കെതിരെ അത്തരത്തിലൊരു അപമാന ശ്രമമുണ്ടായില്ലെന്നാണ് ഇപ്പോള്‍ നഗ്മ പറയുന്നത്. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് തന്നെയാരും ചുംബിച്ചിട്ടില്ലെന്നും താനാരുടെയും കരണത്തടിച്ചിട്ടില്ലെന്നും താരം പറഞ്ഞത്.

മീററ്റിലെ ഒരു പ്രചാരണ പരിപാടിയ്ക്കിടെ പ്രാദേശിക എം എല്‍ എയായ ഗജരാജ് സിംഗ് നഗ്മയെ ചുംബിച്ചത് വിവാദമായിരുന്നു. തൊട്ടുപിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ച മീററ്റില്‍ തന്നെ പൊതു പരിപാടില്‍ പങ്കെടുക്കാനെത്തിയ നഗ്മയെ ഒരു യുവാവ് ചുംബിച്ചു. ഇയാള കരണത്തടിച്ച് മാറ്റിയ നഗ്മ ഇനിയും ഇത്തരത്തില്‍ ദുരനുഭവമുണ്ടായാല്‍ താന്‍ മീററ്റിലേക്ക് പ്രചാരണ പരിപാടിയ്ക്കായി വരില്ലൈന്ന് വരെ പറഞ്ഞു.
ചുംബന ദൃശ്യങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ വന്‍ പ്രചാരണം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം നഗ്മയ്ക്ക് കൂടുതല്‍ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെയും കാണുകയും ചെയ്തു. എന്നാല്‍ ഇതിനെയെല്ലാം തള്ളിമാറ്റിയാണ് നഗ്മ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
നിയമ സഭാംഗമായ ഗജരാജ് സിംഗ് മകളോടെന്നപോലെയാണ് തന്നോടിടപെട്ടതെന്നാണ് നഗ്മ പറയുന്നത്. ചില കാര്യങ്ങള്‍ തന്നോട് സംസാരിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നടപടിയേടുക്കേണ്ട കാര്യമില്ലെന്നും നഗ്മ വ്യക്തമാക്കി.
-
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications