കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തില്‍ ആശങ്കപ്പെടേണ്ടതില്ല: എന്‍പിആറിനെ തടയില്ലെന്ന്, ഉദ്ധവ് താക്കറെ

Google Oneindia Malayalam News

മുംബൈ: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ദേശീയ പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും രണ്ട് വ്യത്യസ്ത വിഷയങ്ങളാണ്. ദേശീയ ജനസംഖ്യാ രജിസറ്റിന്റെ പട്ടിക പരിശോധിച്ചെന്നും അത് നടപ്പിലാക്കുന്നതില്‍ പ്രശ്നമില്ലെന്നുമാണ് താക്കറെ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

 യുപിയില്‍ അമിത് ഷാ പയറ്റി തെളിഞ്ഞ പദ്ധതി കേരളത്തിലേക്ക്; രണ്ടും കല്‍പ്പിച്ച് കെ സുരേന്ദ്രന്‍ യുപിയില്‍ അമിത് ഷാ പയറ്റി തെളിഞ്ഞ പദ്ധതി കേരളത്തിലേക്ക്; രണ്ടും കല്‍പ്പിച്ച് കെ സുരേന്ദ്രന്‍

"പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്റ്ററും വ്യത്യസ്ത വിഷയങ്ങളാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പിലാക്കില്ല." താക്കറെ പറയുന്നു. സിന്ദുദുര്‍ഗ്ഗില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.

uddhav-thackeray1

ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നത് ഹിന്ദുക്കളെയോ മുസ്ലിങ്ങളെയോ മാത്രമല്ല ആദിവാസികളെയും ബാധിക്കും. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നാല്‍ ജനസംഖ്യാ കണക്കെടുപ്പാണ്. ജനസംഖ്യാ കണക്കെടുപ്പ് ആരെയും ബാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഉദ്ധവ് താക്കറെ പറയുന്നു.

ശിവസേന- കോണ്‍ഗ്രസ്- എന്‍സിപി എന്നീ സഖ്യകക്ഷികള്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. ആദ്യം പൗരത്വ നിയമഭേദഗതി ബില്ലിനെ ശിവസേന പിന്തുണച്ചെങ്കിലും രാജ്യസഭയില്‍ നിന്ന് ശിവസേന ഇറങ്ങിപ്പോരകുകയായിരുന്നു.

English summary
No one should fear CAA, won’t block NPR in Maharashtra, says CM Uddhav Thackeray
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X