പ്രതിപക്ഷ നീക്കത്തിന് പാരയുമായി അഖിലേഷും മായാവതിയും.... നവംബര്‍ 22ന് യോഗം നടക്കില്ല!!

ദില്ലി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിനുള്ള ശ്രമങ്ങള്‍ പ്രതിസന്ധിയില്‍. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ നടക്കാനിരുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗം മാറ്റിവെച്ചിരിക്കുകയാണ് ബിജെപിക്കെതിരെയുള്ള വലിയൊരു നീക്കമാവും ഈ യോഗമെന്ന് പ്രതീക്ഷിച്ചിരിക്കവേയാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസിനാണ് ഇത് ഏറ്റവും വലിയ തിരിച്ചടി ഉണ്ടാക്കുക. പ്രമുഖ കക്ഷികളെല്ലാവരും ഇതിനെ എതിര്‍ക്കുന്നുണ്ട്.

അതേസമയം സഖ്യത്തിന് പാരയാകുന്നതും കോണ്‍ഗ്രസിന്റെ സാന്നിധ്യം തന്നെയാണ്. ചന്ദ്രബാബു നായിഡു സഖ്യം രൂപീകരിക്കുന്നത് കോണ്‍ഗ്രസിന് വേണ്ടിയാണെന്ന് പ്രതിപക്ഷ കക്ഷികള്‍ കരുതുന്നുണ്ട്. ഇതും വലിയ പാരയായിട്ടുണ്ട്. കോണ്‍ഗ്രസിന് വേണ്ടിയല്ല. മറിച്ച് ബിജെപിക്ക് എതിരായിട്ടാണ് സഖ്യം ഉണ്ടാക്കുന്നതെന്നാണ് അഖിലേഷ് യാദവ് അടക്കമുള്ളവര്‍ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം അഖിലേഷ് കോണ്‍ഗ്രസുമായി ഇടഞ്ഞതും സഖ്യത്തിന് തിരിച്ചടിയായിട്ടുണ്ട്.

ചന്ദ്രബാബു നായിഡുവിന്റെ നീക്കം....

ചന്ദ്രബാബു നായിഡുവിന്റെ നീക്കം....

കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം വമ്പന്‍ ജയം നേടിയതിന് പിന്നാലെയാണ് പ്രതിപക്ഷ സഖ്യത്തിന് ചൂട് പിടിച്ചത്. ചന്ദ്രബാബു നായിഡുവാണ് ഇതിന് തുടക്കമിട്ടത്. ആദ്യം ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെ കണ്ടാണ് കൂടിക്കാഴ്ച്ച നടത്തിയത്. കോണ്‍ഗ്രസിനുള്ള പിന്തുണ ഉറപ്പിക്കുകയും ചെയ്തു. പിന്നാലെ തന്നെ അദ്ദേഹം ദേവഗൗഡയെയും കുമാരസ്വാമിയെയും കണ്ട് ദക്ഷിണേന്ത്യയില്‍ ബിജെപി വിരുദ്ധ മുന്നണി ഉറപ്പിക്കുകയും ചെയ്തു.

തെലങ്കാനയിലെ സഖ്യം

തെലങ്കാനയിലെ സഖ്യം

തെലങ്കാനയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ടിഡിപി സഖ്യമുണ്ടാക്കിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ സഖ്യമാണ് ദക്ഷിണേന്ത്യയിലെ മുന്നണി ശക്തിപ്പെടുത്താന്‍ കാരണമായത്. തെലങ്കാനയില്‍ ടിഡിപിക്ക് മാന്യമായ സീറ്റുകള്‍ നല്‍കാനും കോണ്‍ഗ്രസ് തയ്യാറായിരുന്നു. ഇതിന് പിന്നാലെ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ശരത് പവാര്‍, എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതോടെ പ്രതിപക്ഷ ഐക്യം ദേശീയ തലത്തില്‍ സാധ്യമാകുമെന്നായിരുന്നു

മമതയെ ക്ഷണിക്കുന്നു

മമതയെ ക്ഷണിക്കുന്നു

തൃണമൂല്‍ അധ്യക്ഷന്‍ മമത ബാനര്‍ജിയെ നായിഡു നേരിട്ട് കണ്ട് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു നവംബര്‍ 22നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ യോഗം നടക്കുമെന്ന് കരുതിയിരുന്നത്. ഹൗറയിലെ സ്‌റ്റേറ്റ് സെക്രട്ടറിയേറ്റിലെത്തിയാണ് നായിഡു മമതയുമായി ചര്‍ച്ച നടത്തിയത്. സിബിഐ, ആര്‍ബിഐ സംവിധാനങ്ങളെ ബിജെപി തകര്‍ക്കുന്നുവെന്നാണ് ഇവര്‍ പ്രധാനമായും ഉന്നയിച്ചത്. സിബിഐക്ക് ഇരുസംസ്ഥാനങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ കാര്യങ്ങളും ഇവര്‍ സംസാരിച്ചു.

യോഗം മാറ്റിവെച്ചു....

യോഗം മാറ്റിവെച്ചു....

നവംബര്‍ 22ന് ബിജെപി വിരുദ്ധ മുന്നണിയുടെ യോഗവും അതിന് ശേഷം മെഗാറാലിയും സംഘടിപ്പിക്കാന്‍ ചന്ദ്രബാബു നായിഡു ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ ഇത് മാറ്റിവെച്ചിരിക്കുകയാണ്. മമതയുമായി ചര്‍ച്ച ചെയ്ത ശേഷം മറ്റൊരു ദിവസം യോഗം നടക്കുമെന്നാണ് ടിഡിപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ നായിഡുവിനെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസാണ് കളിക്കുന്നതെന്നും അതുകൊണ്ട് സഖ്യത്തിന് പലര്‍ക്കും താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിനേറ്റ വലിയ തിരിച്ചടിയാണ് ഇത്.

പാരവെച്ചത് ആരാണ്

പാരവെച്ചത് ആരാണ്

പ്രതിപക്ഷത്തിന് പാരവെച്ചത് അഖിലേഷ് യാദവും മായാവതിയുമാണ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസുമായുള്ള പ്രശ്‌നം അഖിലേഷ് തുറന്ന് പ്രഖ്യാപിച്ചിരുന്നു. നേരത്തെ മായാവതിയും ഇക്കാര്യം പറഞ്ഞിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തങ്ങളെ അവഗണിച്ചു എന്നാണ് ഇവര്‍ ഉന്നയിക്കുന്നത്. അതുകൊണ്ട് മുന്നണിയുടെ ഭാഗമാകാനില്ലെന്ന് ഇവര്‍ തീര്‍ത്ത് പറയുകയായിരുന്നു. ബിജെപിയും കോണ്‍ഗ്രസും പാമ്പുകളാണെന്നായിരുന്നു മായാവതി പ്രതികരിച്ചത്.

മമതയ്ക്കും എതിര്‍പ്പ്

മമതയ്ക്കും എതിര്‍പ്പ്

മമതാ ബാനര്‍ജിയും ഈ നീക്കത്തെ എതിര്‍ത്തിട്ടുണ്ട്. സഖ്യം രൂപീകരിക്കാന്‍ തീരുമാനിച്ച സമയം ശരിയായില്ലെന്ന് മമത പറയുന്നു. പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികളിലെയും നേതാക്കള്‍ യോഗത്തിനെത്തില്ലെന്ന് മമത അറിയിച്ചു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ ഐക്യം ശക്തമാണെന്ന് എങ്ങനെ അറിയിക്കാനാകും. സഖ്യത്തിന് കെട്ടുറപ്പില്ലെന്ന് ഇതിലൂടെ ജനങ്ങള്‍ മനസ്സിലാക്കുമെന്നും മമത പറയുന്നു. അഖിലേഷും മായാവതിയും എത്താതെ സഖ്യം പൂര്‍ണമാകില്ലെന്നും, അതില്ലാതെ ഇതിന്റെ ഭാഗമാകില്ലെന്നും മമത നിലപാടെടുക്കുകയായിരുന്നു.

വില്ലനായി കോണ്‍ഗ്രസ്

വില്ലനായി കോണ്‍ഗ്രസ്

ശരത് പവാറും മമതാ ബാനര്‍ജിയുമാണ് സഖ്യം സാധ്യമാക്കുന്നതിന് തടസ്സം കോണ്‍ഗ്രസാണെന്ന് ഉന്നയിച്ചത്. യോഗത്തിന് മുമ്പ് തന്നെ കോണ്‍ഗ്രസ് വലിയ നീക്കങ്ങളാണ് നടത്തുന്നത്. പ്രതിപക്ഷ നിരയെ തങ്ങള്‍ക്ക് അനുകൂലമായി മാറ്റാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മമത കുറ്റപ്പെടുത്തുന്നു. യോഗത്തിന്റെ കോര്‍ഡിനേറ്ററായി നായിഡു ചുമതലപ്പെടുത്തിയ അശോക് ഗെലോട്ടിനെതിരെയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഗെലോട്ട് കോണ്‍ഗ്രസിന് അനുകൂലമായി കാര്യങ്ങള്‍ കൊണ്ടുപോകുന്നു എന്നാണ് വിമര്‍ശനം.

പാര്‍ലമെന്റ് സമ്മേളനത്തിലേക്ക്......

പാര്‍ലമെന്റ് സമ്മേളനത്തിലേക്ക്......

അടുത്ത യോഗം പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനിടെ നടക്കുമെന്നാണ് സൂചന. കാര്യങ്ങള്‍ കൈവിട്ട് പോകുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് മമതാ ബാനര്‍ജിയെ കണ്ടിട്ടുണ്ട്. രാഹുല്‍ തന്നെ ഇതിന് മുന്‍ കൈയ്യെടുക്കും. അതേസമയം യോഗം ദില്ലിയില്‍ തന്നെ നടക്കുമെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന സൂചന. എന്നാല്‍ എല്ലാ പാര്‍ട്ടികളെയും സഖ്യത്തിന് കീഴില്‍ കൊണ്ടുവരാനാവില്ലെന്ന് ടിഡിപി നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസ് തന്നെ ശത്രുത അവസാനിപ്പിക്കാന്‍ മുന്‍കൈ എടുത്തില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കേണ്ടി വരുമെന്നാണ് നായിഡു മുന്നറിയിപ്പ് നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+