കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടിപി നല്‍കിയാല്‍ വായ്പാ ഇഎംഐ നീട്ടിവെക്കുമോ? സത്യാവസ്ഥ എന്ത്, എസ്ബിഐ പറയുന്നു!!

Google Oneindia Malayalam News

ദില്ലി: ലോക്ഡൗണ്‍ കാലത്ത് ജനങ്ങളെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സാമ്പത്തികമായ പാക്കേജുകള്‍ പ്രഖ്യാപിച്ചു. ആര്‍ബിഐ വായ്പാ അടവുകള്‍ മൊറട്ടോറിയവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ പുതിയൊരു തട്ടിപ്പ് രൂപപ്പെട്ടിരിക്കുകയാണ്. ബാങ്കുകളിലെ ഉപയോക്താക്കളെ ഒടിപിക്കായി വിളിച്ച് തട്ടിപ്പ് നടത്തുന്നതാണ് രീതി. നിങ്ങളുടെ ഫോണിലേക്ക് ഒരു ഒടിപി വരുമെന്നും, അത് പറഞ്ഞ് തന്നാല്‍ വായ്പകളുടെ ഇഎംഐ നീട്ടിവെക്കുമെന്ന തരത്തിലാണ് ഇവര്‍ കോളില്‍ പറയുക. നിങ്ങള്‍ ഒടിപി ഇവര്‍ക്ക് നല്‍കിയാല്‍, ആ നിമിഷം അക്കൗണ്ടില്‍ നിങ്ങള്‍ പണം നഷ്ടമാകും. അത്രയ്ക്ക് ആധുനിക രീതിയിലുള്ള തട്ടിപ്പാണ്.

1

നേരത്തെ തന്നെ ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളെയും പേരില്‍ ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. നിരവധി കേസുകള്‍ ബാങ്കുകള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആര്‍ബിഐ മൊറട്ടോറിയം പ്രഖ്യാപിച്ചതോടെ വിവിധ ബാങ്കുകള്‍ ഉപഭോക്താക്കളെ വിളിച്ച് മൊറട്ടോറിയത്തിന്റെ കാര്യങ്ങള്‍ അറിയിക്കുന്നുണ്ട്. ഇത്തരത്തില്‍ ജനങ്ങളെ അറിയിക്കണമെന്ന് ആര്‍ബിഐ ചട്ടവുമുണ്ട്. മൂന്ന് മാസത്തേക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ലോക്ഡൗണ്‍ കാലത്ത് പലര്‍ക്കും ജോലി നഷ്ടമായത് കൊണ്ട് വായ്പാ അടവുകള്‍ ബാങ്കുകള്‍ ഈടാക്കാതിരിക്കുന്നതാണ് നല്ലതെന്ന് ആര്‍ബിഐ പറഞ്ഞിരുന്നു. പലര്‍ക്കും വരുമാന നഷ്ടമുണ്ടാകുന്നത് സൂചിപ്പിച്ചായിരുന്നു ഇത് നടപ്പാക്കിയത്.

അതേസമയം ബാങ്കുകളുടെ മൊറട്ടോറിയത്തിന്റെ പേരിലാണ് ഇപ്പോള്‍ വലിയൊരു തട്ടിപ്പ് നടക്കുന്നത്. എസ്ബിഐ ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു പുതിയ തരം സൈബര്‍ കുറ്റകൃത്യം തട്ടിപ്പുകാര്‍ ആരംഭിച്ചിരിക്കുകയാണ്. ഇത്തരം തട്ടിപ്പുകളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഇവരില്‍ നിന്ന് കോളുകള്‍ വരും. മൊബൈല്‍ ഫോണിലേക്ക് വന്ന ഒടിപികള്‍ ഷെയര്‍ ചെയ്യാനാണ് ആവശ്യപ്പെടുക. ഇതിലൂടെ നിങ്ങളുടെ വായ്പാ അടവുകള്‍ നീട്ടിവെക്കപ്പെടുമെന്നും സൂചിപ്പിക്കും. നിങ്ങള്‍ ഒടിപി ഷെയര്‍ ചെയ്യുന്ന നിമിഷം അക്കൗണ്ടില്‍ നിന്ന് പണം അപ്രത്യക്ഷമാവും. ദയവ് ചെയ്ത് ഒടിപികള്‍ ഷെയര്‍ ചെയ്യാതിരിക്കുക എന്ന് എസ്ബിഐ നിര്‍ദേശിച്ചു.

വായ്പാ അടവുകളുടെ കാലാവധി നീട്ടാന്‍ ഒരിക്കലും ഒടിപിയുടെ ആവശ്യമില്ലെന്നതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. ഇത്തരം സൈബര്‍ ക്രിമിനലുകളെ നേരിടാനുള്ള ഏക വഴി നമ്മള്‍ ജാഗ്രതയോടെ ഇരിക്കലാണ്. ആര് ആവശ്യപ്പെട്ടാലും നിങ്ങളുടെ ഫോണിലുള്ള ഒടിപി പങ്കുവെക്കാതിരിക്കുക. ബാങ്കില്‍ നിന്ന് ആരും ഒടിപി വേണമെന്ന് ആവശ്യപ്പെടില്ല. വായ്പാ കാലാവധി നീട്ടിവെക്കുന്നത് സംബന്ധിച്ച പദ്ധതിയെ കുറിച്ചറിയാന്‍ എസ്ബിഐയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയെന്നും ബാങ്ക് പറഞ്ഞു. ഇതോടെ പുതിയ തട്ടിപ്പിനെ നേരിടാന്‍ നാം സജ്ജമായിരിക്കണം എന്നാണ് എസ്ബിഐ സൂചിപ്പിക്കുന്നത്. മൊറട്ടോറിയത്തിന്റെ മറവില്‍ വലിയ സാമ്പത്തിക തട്ടിപ്പുകള്‍ക്കാണ് ഇത്തരം കുറ്റവാളികള്‍ പ്ലാന്‍ ചെയ്യുന്നത്.

English summary
no otp sharing needed to defer emi's says sbi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X