കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിക്ഷേപകര്‍ ഭയപ്പെടേണ്ട; നിങ്ങളുടെ പണം നഷ്ടമാകില്ല, യെസ് ബാങ്ക് വിവാദത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍

Google Oneindia Malayalam News

മുംബൈ: പ്രതിസന്ധിയിലായ യെസ് ബാങ്കിലെ നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടെന്നും നിങ്ങളുടെ പണം നഷ്ടമാകില്ലെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്. യെസ് ബാങ്കിന് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം ഈ മാസം 18ന് രാവിലെ ആറ് മണിക്ക് അവസാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. പരിഭ്രാന്തരായി പണം പിന്‍വലിക്കേണ്ട ആവശ്യമില്ല. വേണ്ടി വന്നാല്‍ ആര്‍ബിഐ കൂടുതല്‍ ലിക്വുഡ് പണം യെസ് ബാങ്കിന് അനുവദിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. യെസ് ബാങ്കിന്റെ പുതിയ ബോര്‍ഡ് ഈ മാസം 26ന് നിലവില്‍ വരും.

S

സര്‍ക്കാര്‍ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചതോടെയാണ് ബാങ്കിന്റെ മേലുള്ള മൊറട്ടോറിയം ആര്‍ബിഐ പിന്‍വലിക്കുന്നത്. യെസ് ബാങ്കിന്റെ 30 കോടി ഓഹരികള്‍ 300 കോടി ചെലവഴിച്ച് വാങ്ങാന്‍ ഫെഡറല്‍ ബാങ്ക് രംഗത്തുവന്നിട്ടുണ്ട്. ഐസിഐസിഐ, ആക്‌സിസ് ബാങ്ക്, കോട്ടക് മഹീന്ദ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങള്‍ 2400 കോടി മുടക്കും.

കിട്ടാക്കടമാണ് യെസ് ബാങ്കിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. വലിയതോതില്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ വിവരങ്ങള്‍ കഴിഞ്ഞാഴ്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പുറത്തുവിട്ടിരുന്നു. അനില്‍ അംബാനി ഗ്രൂപ്പ്, എസ്സല്‍, വോഡാഫോണ്‍ തുടങ്ങിയവ ഇതില്‍പ്പെടും. യെസ് ബാങ്ക് ഉടമ റാണ കപൂറിനെ ഈ മാസം ആദ്യത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ബാങ്കിന്റെ തകര്‍ച്ചയുടെ ആഴം ഇദ്ദേഹം പുറത്തുവിട്ടിരുന്നില്ല. ഡയറക്ടര്‍ ബോര്‍ഡില്‍ പുതിയ അംഗത്തെ ആര്‍ബിഐ നിയമിച്ചിട്ടുണ്ട്. അതിനിടെ യെസ് ബാങ്ക് കേസില്‍ അനില്‍ അംബാനിയെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വിളിപ്പിച്ചു. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യുന്നത്.

ബിജെപിയുടെ കുതന്ത്രം പൊളിച്ചടുക്കി കമല്‍നാഥ്; രണ്ടുമിനുട്ടില്‍ എല്ലാം തീര്‍ന്നു, സൂചന നേരത്തെ കിട്ടിബിജെപിയുടെ കുതന്ത്രം പൊളിച്ചടുക്കി കമല്‍നാഥ്; രണ്ടുമിനുട്ടില്‍ എല്ലാം തീര്‍ന്നു, സൂചന നേരത്തെ കിട്ടി

ആര്‍ബിഐ ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിച്ച വേളയില്‍ പലിശ നിരക്കുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകളെല്ലാം പലിശ നിരക്കില്‍ മാറ്റം വരുത്തുകയാണ്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഇന്ന് കുറച്ചിരുന്നു. ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ പലിശ നിരക്ക് കുറയ്ക്കുന്നത്.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കില്‍ 50 ബേസിസ് പോയന്റ് കുറവ് വരുത്തി. സമാനമായ നടപടി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും സ്വീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് രോഗം ലോകവ്യാപകമായി പടര്‍ന്ന പശ്ചാത്തലത്തില്‍ കടുത്ത സാമ്പത്തിക വെല്ലുവിളിയാണ് എല്ലാ രാജ്യങ്ങളും നേരിടുന്നത്. ഓഹരിവിപണികളെല്ലാം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ വിപണികളും ഇടിഞ്ഞു. ഇന്ന് രാവിലെ 2000 പോയന്റ് തകര്‍ച്ചയാണ് സെന്‍സെക്‌സ് നേരിട്ടത്. ഇന്ത്യയുടെ രൂപ മൂല്യത്തകര്‍ച്ച നേരിടുന്നത് ഇതിന് പുറമെയുള്ള പ്രതിസന്ധിയാണ്.

English summary
No Panic, Yes Bank Depositors' Money Is Safe: Shaktikanta Das
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X