കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിഎസും ബിജെപിയും തമ്മില്‍ ധാരണയെന്ന് സിദ്ധരാമയ്യ; വെറുതെ വിടില്ല, മറുപണിയുമായി കോണ്‍ഗ്രസ്

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: അടുത്തമാസം 5 ന് 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ രാഷ്ട്രീയ ചുവട് മാറ്റങ്ങളുടെ സൂചനയാണ് കര്‍ണാടകയില്‍ നിന്ന് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാറിനെ വീഴ്ത്തി അധികാരം പിടിച്ച ബിജെപിയോടുള്ള ജെഡിഎസ് നേതാക്കളുടെ മൃദുസമീപനമാണ് വലിയ അഭ്യൂഹങ്ങള്‍ക്ക് വഴിതുറന്നിരിക്കുന്നത്.

മുതിര്‍ന്ന നേതാക്കളായ എച്ച്ഡി ദേവഗൗഡയും കുമാരസ്വാമിയും തുടര്‍ച്ചയായി നടത്തുന്ന ബിജെപി അനുകൂല പ്രസ്താവനകള്‍ ജെഡിഎസ് ബിജെപി പാളയത്തിലേക്ക് പോകുന്നുവെന്ന സൂചന നല്‍കുന്നു. ഇതിന് മറുപണിയുമായി കോണ്‍ഗ്രസ് കൂടി രംഗത്ത് എത്തിയതോടെ കര്‍ണ്ണാടക ഒരിക്കല്‍ കൂടി ശ്രദ്ധേയമായ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നുവെന്നാണ് വ്യക്തമാവുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

സര്‍ക്കാറിനെ വീഴിത്തില്ല

സര്‍ക്കാറിനെ വീഴിത്തില്ല

യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിനെ വീഴ്ത്താന്‍‌ ശ്രമിക്കില്ലെന്നും ഇടക്കാല തിരഞ്ഞെടുപ്പ് നടത്താന്‍ ആഗ്രഹമില്ലെന്നും ദേവഗൗഡ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അടുത്ത മൂന്നു കൊല്ലവും എട്ടുമാസവും യെദ്യൂരപ്പ സര്‍ക്കാര്‍ കര്‍ണാടക ഭരിക്കട്ടെയെന്നായിരുന്നു ദേവഗൗഡ പറഞ്ഞത്.

പാര്‍ട്ടി കെട്ടിപ്പടുത്താല്‍ മതി

പാര്‍ട്ടി കെട്ടിപ്പടുത്താല്‍ മതി

എനിക്ക് യെഡിയൂരപ്പയെ താഴെ ഇറക്കണ്ട. എനിക്ക് പാര്‍ട്ടി കെട്ടിപ്പടുത്താല്‍ മതി. നാളെ തെരഞ്ഞെടുപ്പ് നടന്നാല്‍ 224 സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള ശേഷി ഞങ്ങള്‍ക്കിപ്പോഴില്ല. അതുകൊണ്ടാണ് യെദ്യൂരപ്പ ഭരിച്ചോട്ടെ എന്ന് പറയുന്നത്. എനിക്ക് സമയം കിട്ടുകയാണെങ്കില്‍ പോരാടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിനെ പിന്തുണയ്ക്കും?

സര്‍ക്കാറിനെ പിന്തുണയ്ക്കും?

ഡിസംബര്‍ 5 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാവുന്ന പക്ഷം ജെഡിഎസ് ബിജെപിയെ പിന്തുണയ്ക്കുമെന്ന സൂചനയാണ് ദേവഗൗഡ നല്‍കുന്നതെന്ന വിലയിരുത്തല്‍ ഇതോടെയാണ് ശക്തമാവാന്‍ തുടങ്ങിയത്. ബിജെപി സര്‍ക്കാറിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്രബലമായ ഒരു വിഭാഗവും ദളിന് അകത്തുണ്ട്.

കുമാരസ്വാമിയും

കുമാരസ്വാമിയും

സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കില്ലെന്ന് ജെഡിഎസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ കുമാരസ്വാമിയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാറിന് പിന്തുണ അറിയിച്ച് എച്ച് ഡി ദേവഗൗഡ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയെ ഫോണില്‍ ബന്ധപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുനേതാക്കളും ഇത് നിഷേധിച്ചിട്ടുണ്ട്.

സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല

സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല

ജെഡിഎസ് നേതാക്കളുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് ശക്തമായി പ്രതികരിച്ചു കൊണ്ടിരിക്കെയാണ് വീണ്ടും ബിജെപി അനുകൂല പ്രസ്തവാനയുമായി എച്ച് ഡി ദേവഗൗഡ രംഗത്ത് എത്തിയത്. രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും സാഹചര്യങ്ങള്‍ക്ക് എല്ലാം മാറിയേക്കാമെന്നുമാണ് ദേവഗൗഡ ബുധനാഴ്ച്ച അഭിപ്രായപ്പെട്ടത്.

എന്തും സംഭവിക്കാം

എന്തും സംഭവിക്കാം

‘യെദ്യൂരപ്പ ഒരു ശത്രുവാണോ? ഞാനും സിദ്ധരാമയ്യയും പണ്ട് തമ്മില്‍ പോരാടിയിട്ടുണ്ടാവാം. പക്ഷേ, കഴിഞ്ഞ ദിവസംകൂടി ഞങ്ങള്‍ ബല്ലാരിയിലും ഷിമോഗയിലും ഒരുമിച്ച് വേദി പങ്കിട്ടല്ലോ. എന്താണ് എപ്പോഴാണ് സംഭവിക്കുകയെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല', ദേവഗൗഡ പറഞ്ഞു.

ധാരണ ഉണ്ടാക്കി

ധാരണ ഉണ്ടാക്കി

അതേസമയം, ജെഡിഎസ് നേതാക്കളുടെ ബിജെപി അനുകൂല പ്രസ്തവാനയില്‍ രൂക്ഷമായ വിമര്‍ശനമാണ് കോണ്‍ഗ്രസ് നടത്തിവരുന്നത്. ബിജെപിയുമായി ജെഡിഎസ് ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും ദേവഗൗഡയുടേയും കുമാരസ്വാമിയുടേയും ആരോപണങ്ങള്‍ ഇതിന്‍റെ തെളിവാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.

ജെഡിഎസിന്‍റെ മുഖം

ജെഡിഎസിന്‍റെ മുഖം

സര്‍ക്കാറിനെ നിലനിര്‍ത്താന്‍ യെഡിയൂരപ്പയുമായി ഇവര്‍ രഹസ്യ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. ബിജെപിയെ പിന്തുണയ്ക്കുന്നതോടെ ജെഡിഎസിന്‍റെ മുഖം വ്യക്തമാകുമെന്നും സിദ്ധരാമയ്യ പറഞ്ഞു. മൂന്ന് കക്ഷികളും ഒറ്റയ്ക്ക് ഒറ്റയ്ക്ക് മത്സരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയേയും ദളിനേയും ഒരു പോലെ എതിര്‍ത്ത് വോട്ട് നേടാനാണ് കോണ്‍ഗ്രസ് ശ്രമം.

മറുപണികള്‍

മറുപണികള്‍

ബിജെപി വിരുദ്ധ വോട്ടുകള്‍ രണ്ട് പാര്‍ട്ടികള്‍ക്കിടയിലായി വീതം വെച്ച് പോകുന്നതിന് തടയിടാന്‍ ദളിന്‍റെ ബിജെപി അനുകൂല പ്രസ്താവനകള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കുന്നതിലൂടെ സാധിക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന 15 സീറ്റില്‍ 11 ഉം കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റുകളാണ്.

മറുകണ്ടം ചാടിക്കല്‍

മറുകണ്ടം ചാടിക്കല്‍

ബിജെപി വിരുദ്ധ സമീപനമുള്ള നേതാക്കളും ജെഡിഎസിലുണ്ട്. ഇവരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമവും കോണ്‍ഗ്രസ് ശക്തമാക്കും. മുതിര്‍ന്ന നേതാവും പാര്‍ട്ടി എംഎല്‍സിയുമായ ബസവരാജ് ഹോറട്ടിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തിയെന്ന ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

സിദ്ധരാമയ്യയുടെ നേത‍ൃത്വത്തില്‍

സിദ്ധരാമയ്യയുടെ നേത‍ൃത്വത്തില്‍

മുന്‍ ജെഡിഎസ് നേതാവ് കൂടിയായ സിദ്ധരാമയ്യയുടെ നേത‍ൃത്വത്തിലാണ് നേതാക്കളെ കോണ്‍ഗ്രസിലെത്തിക്കാന്‍ ശ്രമിക്കുന്നതെന്ന സൂചനയാണ് റിപ്പോര്‍ട്ടുകള്‍ നല്‍കിയത്. ജനതാദളും കോണ്‍ഗ്രും നേര്‍ക്ക് നേര്‍ പോരാടുന്ന ഴയ മൈസൂര്‍ മേഖലയില്‍ നിന്ന് ഇടഞ്ഞ് നില്‍ക്കുന്ന ജെഡിഎസ് എംഎല്‍എമാരെ കോണ്‍ഗ്രസിലെത്തിക്കാനാണ് സിദ്ധരാമയ്യയുടെ ശ്രമം.

വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കും

വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കും

മുസ്ലിം വിഭാഗമാണ് പഴയ മൈസൂര്‍ മേഖലയില്‍ ജെഡിഎസിന്‍റെ പ്രധാന വോട്ടു ബാങ്ക്. ജെഡിഎസ് ബിജെപി സര്‍ക്കാറിനെ പിന്തുണയ്ക്കുമെന്ന പ്രചാരാണം ശക്തമാക്കുന്നതോടെ ഉപതിരഞ്ഞെടുപ്പില്‍ ഈ മേഖലയിലുള്ള സീറ്റുകളില്‍ വിജയം ഉറപ്പിക്കാന്‍ കഴിയുമെന്നും കോണ്‍‌ഗ്രസ് പ്രതീക്ഷിക്കുന്നു.

 ഈ കളി ജോളി ഇന്നും ഇന്നലേയും തുടങ്ങിയതല്ല; വ്യാജ ഒസ്യത്തിന് മുമ്പേ.. വ്യാജ എംകോം സര്‍ട്ടിഫിക്കറ്റ് ഈ കളി ജോളി ഇന്നും ഇന്നലേയും തുടങ്ങിയതല്ല; വ്യാജ ഒസ്യത്തിന് മുമ്പേ.. വ്യാജ എംകോം സര്‍ട്ടിഫിക്കറ്റ്

 മഹാരാഷ്ട്രയില്‍ ബിജെപിയെ പുറത്ത് നിര്‍ത്താന്‍ കോണ്‍ഗ്രസ്; സോണിയയെ കാണാന്‍ നേതാക്കള്‍ ദില്ലിയിലേക്ക് മഹാരാഷ്ട്രയില്‍ ബിജെപിയെ പുറത്ത് നിര്‍ത്താന്‍ കോണ്‍ഗ്രസ്; സോണിയയെ കാണാന്‍ നേതാക്കള്‍ ദില്ലിയിലേക്ക്

English summary
no permanent friends or enemies in politics says dev gowda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X