കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധിയെ നിലം തൊടീക്കാതെ മമത ബാനർജി! പശ്ചിമ ബംഗാളിലെ കോൺഗ്രസ് പദ്ധതിക്ക് പൂട്ടിട്ട് ദീദി!

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തൂത്ത് വാരും എന്നാണ് പുറത്ത് വന്നിട്ടുളള സര്‍വ്വേ ഫലങ്ങള്‍. ബിജെപി തടയാന്‍ കോണ്‍ഗ്രസിനേക്കാളും സാധിക്കുക തനിക്കാണ് എന്നാണ് മമതയുടെ അവകാശവാദം. മതേതര ബദലുണ്ടാക്കാനുളള ശ്രമങ്ങളില്‍ ഒരുമിച്ചാണെന്ന് പറയുമ്പോഴും തിരഞ്ഞെടുപ്പ് അടുത്ത് വന്നതോടെ കോണ്‍ഗ്രസ് മമതയേയും മമത കോണ്‍ഗ്രസിനേയും കടന്നാക്രമിക്കുന്നുണ്ട്.

'രണ്ട് പെണ്ണുങ്ങളെ മല കയറ്റിയപ്പോൾ എന്റെ ഭാര്യ വാവിട്ട് നിലവിളിച്ചു'! ഉണ്ണിത്താൻ കുരുക്കിൽ'രണ്ട് പെണ്ണുങ്ങളെ മല കയറ്റിയപ്പോൾ എന്റെ ഭാര്യ വാവിട്ട് നിലവിളിച്ചു'! ഉണ്ണിത്താൻ കുരുക്കിൽ

പശ്ചിമ ബംഗാളില്‍ വലിയ സ്വാധീനമില്ലാത്ത കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പ്രചാരണത്തിന് എത്തിച്ച് ഓളമുമുണ്ടാക്കാനുളള ശ്രമത്തിലാണ്. എന്നാല്‍ അതിനും സമ്മതിക്കില്ല എന്ന നിലപാടിലാണ് മമത ബാനര്‍ജി.

congress

ഏപ്രില്‍ പതിനാലിനാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് റാലി പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്തിരിക്കുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റിന് ബംഗാളില്‍ ഇറങ്ങാനുളള അനുമതി മമത ഭരണകൂടം നിഷേധിച്ചിരിക്കുകയാണ്. സിലിഗുരി മെട്രോ പോളിറ്റന്‍ പോലീസാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ചത്.

ബിജെപിയും കോണ്‍ഗ്രസും ഒരുപോലെയാണെന്ന തരത്തില്‍ മമത കോണ്‍ഗ്രസിനെതിരെ ആക്രമണം നടത്തിയതോടെയാണ് ഇരൂകൂട്ടരും ഇടഞ്ഞത്. മമതയുടെ പഴയ ബിജെപി ബന്ധം ഓര്‍മ്മപ്പെടുത്തിയാണ് രാഹുല്‍ മറുപടി നല്‍കിയത്. നേരത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടേയും യോഗി ആദിത്യനാഥിന്റെയും ഹെലികോപ്റ്ററുകള്‍ക്കും മമത അനുമതി നിഷേധിച്ചിരുന്നു. അമിത് ഷായുടെ രഥയാത്രയ്ക്കും മമത അനുമതി നല്‍കി. ബിജെപി കോടതിയില്‍ പോയെങ്കിലും രഥയാത്രയ്ക്ക് അനുമതി ലഭിച്ചില്ല. അതേസമയം തിരഞ്ഞെടുപ്പ് റാലികള്‍ നടത്താന്‍ കോടതി അനുവദിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
West Bengal denied permission for Rahul Gandhi's chopper to land in Siliguri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X