കേരളത്തിന്റെ മുഖ്യമന്ത്രിയായി മടങ്ങി എത്തുന്നത് പമ്പര വിഢിത്തമാണെന്ന് എകെ ആന്റണി
ദില്ലി: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശ്വസ്തന് കേരളത്തിലെ രാഷ്ട്രീയം പമ്പര വിഢികള്‍ക്ക് ചേര്‍ന്നതാണെന്ന് തോന്നി തുടങ്ങിയോ? കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത് പമ്പര വിഢിത്തമാണെന്ന എകെ ആന്റിയുടെ വാക്കുകളില്‍ കേരളത്തിന്റെ അവസ്ഥ ഏറെക്കുറേ വ്യക്തമാണ്.
കേരളത്തില്‍ മുഖ്യമന്ത്രിയായോ കെപിസിസി പ്രസിഡന്റായോ മടങ്ങിയെത്തുകയെന്ന പരമ്പര വിഢിത്തത്തിന് താന്‍ ഒരിക്കലും തയ്യാറല്ലെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി പറഞ്ഞത്.

സംസ്ഥാന രാഷ്ട്രീയത്തില്‍ തന്റെ കാലം കഴിഞ്ഞു എന്നും ആന്റണി വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന സമയത്ത് കേരളത്തിലെ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നത് ആന്റണിയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ തന്റെ സാനിധ്യമുണ്ടാകുമെന്നും അറിയിച്ചു.
രാജ്യസഭയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ആന്റണി വീണ്ടും ദില്ലിയില്‍ തന്നെ തുടരുന്നതിനാണ് ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications