കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളുടെ മടങ്ങിവരവ് എളുപ്പമാകില്ല!നിലപാടിലുറച്ച് കേന്ദ്രം! ലോക്ക്ഡൗൺ ലംഘിക്കാനാവില്ലെന്ന്

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രവാസികളെ എത്രയും വേഗം മടക്കി കൊണ്ടുവരണമെന്നാണ് കേരളം അറിയിച്ച നിലപാട്. മടങ്ങിയെത്തുന്നവർക്ക് ക്വാറന്റൈൻ ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്നും കേരളം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

'പിണറായിക്ക് പിആർ ചെയ്യുന്നവർ?... രാഹുൽ ഗാന്ധിയും ശശി തരൂരും, അല്ലു അർജ്ജുൻ മുതൽ ജ്വാല ഗുട്ട വരെ''പിണറായിക്ക് പിആർ ചെയ്യുന്നവർ?... രാഹുൽ ഗാന്ധിയും ശശി തരൂരും, അല്ലു അർജ്ജുൻ മുതൽ ജ്വാല ഗുട്ട വരെ'

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രിയുടെ വാഗ്ദാനത്തെ സ്വാഗതം ചെയ്യുകയാണെങ്കിലും ഇപ്പോൾ പ്രവാസികളെ മടക്കിയെത്തിക്കാനാകില്ലെന്നാണ് മുരളീധരൻ പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

 കേരളത്തിന്റെ നിലപാട്

കേരളത്തിന്റെ നിലപാട്

വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനസര്‍വീസുകള്‍ ആരംഭിച്ചാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കും. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളോടനുബന്ധിച്ചും വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നായിരുന്നു ഇന്നലെ ചേർന്ന ഉന്നതല യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്.

 ക്വാറന്റൈൻ ഉൾപ്പെടെ

ക്വാറന്റൈൻ ഉൾപ്പെടെ

കോവിഡ് 19 ബാധയുടെ സാഹചര്യത്തില്‍ വരുന്നവരെ പരിശോധിക്കാനും ക്വാറന്‍റൈന്‍ ചെയ്യാനും ആ ഘട്ടത്തില്‍ എല്ലാ സൗകര്യങ്ങളും നല്‍കാനും ആലോചിച്ചിട്ടുണ്ട്. അതിനുള്ള താമസസൗകര്യം സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ആശുപത്രി സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

 സ്വാഗതം ചെയ്യുന്നു

സ്വാഗതം ചെയ്യുന്നു

എന്നാൽ മുഖ്യമന്ത്രിയുടെ വാഗ്ദാനത്തെ സ്വാഗതം ചെയ്യുകയാണെങ്കിലും ലോക്ക് ഡൗൺ ലംഘിക്കാൻ ഈ അവസരത്തിൽ സാധിക്കില്ലെന്നാണ് മന്ത്രി വി മുരളീധരൻ പറഞ്ഞത്. അദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം-വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനസര്‍വീസുകള്‍ ആരംഭിച്ചാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനത്തെ ഞാൻ സ്വാഗതം ചെയ്യുകയാണ്.

 ആദ്യഘട്ടത്തിൽ

ആദ്യഘട്ടത്തിൽ

കോവിഡ് 19 പരിശോധനയ്ക്കും ക്വാറന്‍റൈന്‍ ചെയ്യാനും അതിനുള്ള താമസസൗകര്യം സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ക്രമീകരണമൊരുങ്ങുമ്പോൾ വയോജനങ്ങള്‍, വിസിറ്റിങ് വിസയില്‍ പോയി മടങ്ങുന്നവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, കോവിഡ് അല്ലാത്ത ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവരെ ആദ്യഘട്ടത്തില്‍ എത്തിക്കണമെന്നാണ് എന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ആഗ്രഹം.

 നടപ്പാക്കാനാകില്ല

നടപ്പാക്കാനാകില്ല

മുന്‍ഗണനാ വിഭാഗങ്ങളെ വേര്‍തിരിച്ച് യാത്രയ്ക്ക് പരിഗണിക്കുക, ഒരുമാസത്തിനകം ആവശ്യമുള്ള എല്ലാവര്‍ക്കും നാട്ടിലെത്താൻ സാഹചര്യമൊരുക്കുക.. മുഖ്യമന്ത്രി പങ്കിട്ട ഇതേ ആഗ്രഹം തന്നെയാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിനുമുള്ളത്. എന്നാൽ, ലോക്ഡൗൺ നിയമം ലംഘിച്ചുകൊണ്ട് ഇക്കാര്യം നടപ്പാക്കാനാകില്ല.

Recommended Video

cmsvideo
V Muraleedharan about indian expats in foreign countries | Oneindia Malayalam
 ആദ്യ പരിഗണന

ആദ്യ പരിഗണന

പ്രവാസികൾക്ക് അവർ കഴിയുന്ന രാജ്യങ്ങളിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും ,നാട്ടിലെത്താൻ ആഗ്രഹമുള്ളവരെ ലോക്ഡൗൺ നീങ്ങിയ ശേഷം നാട്ടിലെത്തിക്കാനും കേന്ദ്ര സർക്കാർ തയ്യാറാണ്. കൊവിഡ് വ്യാപനം തടയുന്നതിനാകണം നമ്മുടെ ആദ്യ പരിഗണന. ലോക്ഡൗൺ പൂർണ്ണമായും പാലിച്ചുകൊണ്ട് മുന്നോട്ടു പോകുന്നതിൽ എല്ലാവരുടെയും സഹകരണം ഈ ഘട്ടത്തിൽ അനിവാര്യമാണ്.

കൊവിഡിനിടയിൽ കേരളത്തിനെ കാത്തിരിക്കുന്നത് പ്രളയമോ, 2020ൽ സംഭവിക്കുന്നത്, പ്രവചിച്ച് വെതർമാൻകൊവിഡിനിടയിൽ കേരളത്തിനെ കാത്തിരിക്കുന്നത് പ്രളയമോ, 2020ൽ സംഭവിക്കുന്നത്, പ്രവചിച്ച് വെതർമാൻ

ഇപ്പോൾ ഉത്തർപ്രദേശിന് വേണ്ടത് ഇതാണ്;യോഗി ആദിത്യനാഥിന് പ്രിയങ്കയുടെ രണ്ടാമത്തെ കത്ത്,ആവശ്യങ്ങൾ ഇങ്ങനെഇപ്പോൾ ഉത്തർപ്രദേശിന് വേണ്ടത് ഇതാണ്;യോഗി ആദിത്യനാഥിന് പ്രിയങ്കയുടെ രണ്ടാമത്തെ കത്ത്,ആവശ്യങ്ങൾ ഇങ്ങനെ

English summary
No plan to bring back expats says V Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X