കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസുമായുള്ള ലയനം അജണ്ടയിലേ ഇല്ല; ഷിന്‍ഡെയുടെ വാക്കുകളെ തള്ളി സുപ്രിയ സുലേ

Google Oneindia Malayalam News

മുംബൈ: ഭാവിയില്‍ എന്‍സിപി കോണ്‍ഗ്രസുമായി ലയിച്ചേക്കുമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ വാക്കുകള്‍ തള്ളി എന്‍സിപി എംപിയും ശരദ് പവാറിന്‍റെ മകളുമായ സുപ്രിയ സൂലേ. ലയനം സംബന്ധിച്ചുള്ള വാര്‍ത്തകളില്‍ പിതാവ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സുപ്രിയ പറഞ്ഞു.

rahulshinde

കോണ്‍ഗ്രസുമായുള്ള ലയനം ഇരു പാര്‍ട്ടികളെയും സഹായിക്കുമോയെന്ന ചോദ്യത്തിന് അതിനെ കുറിച്ച് ആലോചിച്ചിട്ടേയില്ലാത്ത സാഹചര്യത്തില്‍ കൂടുതല്‍ മറുപടികള്‍ക്ക് പ്രസക്തിയില്ലെന്ന് സുപ്രിയ പറഞ്ഞു.എന്തിനാണ് അത്തരമൊരു ആശങ്ക. അങ്ങനെ ഒരു കാര്യം ആലോചിച്ചിട്ടേ ഇല്ലല്ലോ? അതിനാല്‍ തന്നെ ആശങ്കപെടേണ്ടതുമില്ല, സുപ്രിയ പറഞ്ഞു.

കോണ്‍ഗ്രസിനുള്ളിലെ ഭിന്നത എന്‍സിപിയെ സ്വാധീനിക്കുമോയെന്ന ചോദ്യവും അവര്‍ തള്ളി. വിയോജിപ്പ് ജനാധിപത്യത്തിന്‍റെ ഭാഗമാണ്. കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ ശരിയായ രീതിയില്‍ തന്നെയാണ് നടക്കുന്നത്. ചിലപ്പോള്‍ അവര്‍ ചില വെല്ലുവിളികള്‍ നേരിടുന്നുണ്ടാകും. അതിനെ കുറിച്ച് പക്ഷേ തനിക്ക് അറിവില്ല. ഞങ്ങള്‍ ആത്മവിശ്വാസത്തിലാണ്. കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സുപ്രിയ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ പിന്‍മാറ്റം കോണ്‍ഗ്രസില്‍ സൃഷ്ടിച്ച പ്രതിസന്ധിയെ സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് സുപ്രിയയുടെ പ്രതികരണം ഇങ്ങനെ- ഖുര്‍ഷിദിനെ പോലൊരു മുതിര്‍ന്ന നേതാവിനെ അത്തരത്തില്‍ തോന്നിയെങ്കില്‍ ഞാന്‍ എന്ത് പറയാനാണ്. എന്‍റെ സംസ്ഥാനത്തെ ബാധിക്കുന്ന ഒരു പ്രശ്നമേയല്ല അത്.

ശരദ് പവാറിന്‍റെ എന്‍സിപിയും കോണ്‍ഗ്രസും ഭാവിയില്‍ ലയിക്കുമെന്നായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുഷീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞത്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ഇക്കാര്യത്തില്‍ കുറിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ലേങ്കിലും താനും ശരദ് പവാറും കോണ്‍ഗ്രസ് എന്ന ഒരേ വൃക്ഷത്തിന് കീഴില്‍ വളര്‍ന്നവരാണെന്നും ഷിന്‍ഡെ പറഞ്ഞിരുന്നു.

ഒരൊറ്റ നേതാവ് പോലും തിരിഞ്ഞ് നേക്കിയില്ല! ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ സംഘപരിവാര്‍ ബന്ധം അവസാനിപ്പിച്ചുഒരൊറ്റ നേതാവ് പോലും തിരിഞ്ഞ് നേക്കിയില്ല! ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ സംഘപരിവാര്‍ ബന്ധം അവസാനിപ്പിച്ചു

വീട്ടില്‍ നിന്നും അപ്രത്യക്ഷയായ ആ 2 ദിവസം ജോളി പോയത് ബിഎസ്എന്‍എല്‍ ജീവനക്കാരനൊപ്പം!! ദുരൂഹതവീട്ടില്‍ നിന്നും അപ്രത്യക്ഷയായ ആ 2 ദിവസം ജോളി പോയത് ബിഎസ്എന്‍എല്‍ ജീവനക്കാരനൊപ്പം!! ദുരൂഹത

കൂടത്തായി: ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ജോളി, ആറ് ദിവസവും ധരിച്ചത് മുഷിഞ്ഞ് നാറിയ വസ്ത്രം

English summary
No plan to merge with Congress says Supriya sule
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X