കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്‍വലിച്ച അത്രയും കറന്‍സികള്‍ വീണ്ടും പ്രചാരത്തില്‍ വരില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

പിന്‍വലിച്ച നോട്ടുകളുടെ ഒരു ഭാഗം ഡിജിറ്റല്‍ കറന്‍സിയായി രൂപപ്പെടുത്താനാണ് പദ്ധതിയെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.

  • By Nihara
Google Oneindia Malayalam News

ദില്ലി: നോട്ട് നിരോധനത്തിന്റെ ഭാഗമായി പിന്‍വലിച്ച കറന്‍സികള്‍ അത്രയും തിരികെയെത്തില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. പിന്‍വലിച്ച നോട്ടുകളുടെ ഒരു ഭാഗം ഡിജിറ്റല്‍ കറന്‍സിയായി രൂപപ്പെടുത്താനാണ് പദ്ധതിയെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. കാഷ്‌ലെസ് സമ്പദ് വ്യവസ്ഥയിലേക്ക് ചുവടു വെക്കുന്നതിന് മുന്നോടിയായാണ് ഡിജിറ്റല്‍ സമ്പ്രദായം വ്യാപിപ്പിക്കുന്നത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി ഫണ്ടുകള്‍ക്ക് ഇളവു നല്‍കുമെന്ന വാര്‍ത്ത തെറ്റാണെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടി ഫണ്ടുകള്‍ക്കുള്ള നിബന്ധനകള്‍ അതേ പോലെ തുടരും. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ ചില തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം രാഷ്ടീയ പാര്‍ട്ടികളുടെ ഫണ്ട് ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ സുതാര്യമാവുമെന്നാണ് താന്‍ കതുതുന്നതെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കി. മുംബൈയില്‍ നടന്ന എക്കണോമിക് ടൈംസിന്റെ പരിപാടിയില്‍ പങ്കെടുക്കവെയാണ് ജെയ്റ്റ്ലി ഇക്കാര്യം അറിയിച്ചത്.

Arun Jaitley

നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടുകള്‍ മാറേണ്ടതുണ്ട്. നോട്ട് നിരോധനത്തിലൂടെ കൃത്യമായി നികുതി അടയ്ക്കുന്ന സമ്പ്രദായം കൊണ്ടുവരാന്‍ കഴിയും. നികുതി വെട്ടിപ്പ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അപ്പാടെ തകര്‍ക്കും. നികുതി അടയ്ക്കുന്നത് ഭീകര കുറ്റമായി കാണുന്ന മനസ്ഥിതി മാറണമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

English summary
The government does not intend to reprint all the currency that has been demonetised and wants to have a "significant and substantial" part of it in digital form, finance minister Arun Jaitley said on Saturday .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X