കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻറെ കുടുംബത്തിൽ നിന്നും പ്രധാനമന്ത്രിമാർ ഉണ്ടായിട്ടുണ്ട്, പക്ഷേ... ഞെട്ടിച്ച് വരുൺ ഗാന്ധി

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയെ വനോളം പുകഴ്ത്തി വരുൺ ഗാന്ധി

ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വനോളം പുകഴ്ത്തി വരുൺ ഗാന്ധി. തന്റെ കുടുംബത്തിൽ നിന്നും പ്രധാനമന്ത്രിമാർ ഉണ്ടായിട്ടുണ്ടെങ്കിലും അവരേക്കാൾ രാജ്യത്തിന്റെ അഭിമാനം വർദ്ധിപ്പിക്കാനായത് നരേന്ദ്ര മോദിക്കാണെന്ന് വരുൺ ഗാന്ധി പറഞ്ഞു. ഫിലിപിത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു വരുൺ ഗാന്ധി.

വരുൺ ഗാന്ധിയുടെ മുതു മുത്തച്ഛനായ ജവഹർലാൽ നെഹ്റു, മുത്തശ്ശി ഇന്ദിരാ ഗാന്ധി, പിതൃസഹോദരൻ രാജീവ് ഗാന്ധി തുടങ്ങിയവർ ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചവരാണ്. ആത്മാർത്ഥമായി പറഞ്ഞാൽ തൻറെ കുടുംബത്തിൽ നിന്നുള്ള പ്രധാനമന്ത്രിമാരുടെ കീഴിൽ കൈവരിക്കാതിരുന്ന പുരോഗതിയാണ് മോദി ഭരണത്തിന് കീഴിൽ രാജ്യത്തിനുണ്ടായതെന്നും വരുൺ ഗാന്ധി പറഞ്ഞു. രാജ്യത്തിന് വേണ്ടിയാണ് മോദി ജീവിക്കുന്നതെന്നും രാജ്യത്തിന് വേണ്ടി മരിക്കാനും അദ്ദേഹം തയാറാണെന്നും വരുൺ കൂട്ടിച്ചേർത്തു.

varun

കേരളത്തിൽ ബിജെപി നേട്ടം കൊയ്യുമെന്ന് സർവേ ഫലം; കുമ്മനത്തിന് പ്രതീക്ഷ, കേന്ദ്രത്തിൽ മോദികേരളത്തിൽ ബിജെപി നേട്ടം കൊയ്യുമെന്ന് സർവേ ഫലം; കുമ്മനത്തിന് പ്രതീക്ഷ, കേന്ദ്രത്തിൽ മോദി

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നാണ് മോദി പ്രധാനമന്ത്രിയായത്. അഞ്ച് വർഷത്തിനിടെ അദ്ദേഹത്തിന് യാതൊരു അഴിമതി ആരോപണവും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടില്ല, കുടുംബം ഇല്ലാത്തൊരാൾ ആർക്ക് വേണ്ടിയാണ് അഴിമതി നടത്തേണ്ടതെന്നും വരുൺ ഗാന്ധി ചോദിച്ചു.

സുൽത്താൻപൂരിലെ സിറ്റിംഗ് എംപിയായ വരുൺ ഗാന്ധി ഇത്തവണ പിലിഭിത്തിൽ നിന്നുമാണ് ജനവിധി തേടുന്നത്. വരുണിന്റെ അമ്മ മനേകാ ഗാന്ധിയുടെ മണ്ഡലമായിരുന്നു പിലിഭിത്ത്. ഏപ്രിൽ 23നാണ് പിലിഭിത്തിൽ തിരഞ്ഞെടുപ്പ്. വരുൺ ഗാന്ധിയുടെ സീറ്റായിരുന്ന സുൽത്താൻപൂരിൽ നിന്നുമാണ് മനേക ഗാന്ധി ഇക്കുറി മത്സരിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
No prime minister in the past had brought as much glory to India as PM Modi had, Varun Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X