കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ ബ്രിട്ടന്‍ യാത്രയ്ക്ക് അനുമതിയില്ല: പോരിനിറങ്ങി ബിജെപി, അനുമതി വേണ്ടെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ പുതിയൊരു പോര് ആരംഭിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തെ ചൊല്ലിയാണ് ഈ തര്‍ക്കം. രാഹുലിന്റെ യാത്രയ്ക്ക് അനുമതി ലഭിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനെ അടക്കം രാഹുല്‍ കണ്ടിരുന്നു. ബിജെപി ഇതില്‍ എല്ലാം കട്ടക്കലിപ്പിലാണ്.

സുഹൃത്തുക്കളുടെ വിവരങ്ങള്‍ വരെ ചികഞ്ഞെന്ന് അര്‍ച്ചന കവി; മോശമായി പെരുമാറിയില്ലെന്ന് പോലീസുകാരന്‍സുഹൃത്തുക്കളുടെ വിവരങ്ങള്‍ വരെ ചികഞ്ഞെന്ന് അര്‍ച്ചന കവി; മോശമായി പെരുമാറിയില്ലെന്ന് പോലീസുകാരന്‍

രാഹുലിന്റെ യാത്രയെ ഇതോടെ വാക് പോരും തുടങ്ങിയിരിക്കുകയാണ്. എല്ലാ എംപിമാരും വിദേശത്തേക്ക് പോകും മുമ്പ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി തേടാറുണ്ട്. എന്നാല്‍ രാഹുല്‍ അനുമതി സ്വീകരിച്ചിട്ടേയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൂചനകള്‍.

1

വിദേശകാര്യ മന്ത്രാലയത്തെയാണ് ഏതൊരു വിദേശ സന്ദര്‍ശനത്തിനും മുമ്പും അറിയിക്കേണ്ടത്. രാഷ്ട്രീയമായ അനുമതിയും തേടേണ്ടതുണ്ട്. ഈ വിവരങ്ങള്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. എന്നാല്‍ രാഹുല്‍ ഇതൊന്നും ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. വിദേശ സര്‍ക്കാരുകളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ എംപിമാര്‍ക്ക് ക്ഷണം വരികയാണെങ്കില്‍, അവര്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ട് വേണം വിദേശത്തേക്ക് പോകാന്‍. ക്ഷണം നേരിട്ട് വരികയാണെങ്കില്‍, രാഷ്ട്രീയമായ അനുമതിയും ഇതോടൊപ്പം നേടേണ്ടതുണ്ട്. എല്ലാം എംപിമാരോടും ഇക്കാര്യം ഉറപ്പാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

2

മൂന്നാഴ്ച്ച മുമ്പേ തന്നെ എംപിമാര്‍ ഇക്കാര്യം കേന്ദ്രത്തെ അറിയിച്ച് രാഷ്ട്രീയ അനുമതി തേടണമെന്ന് എംപിമാര്‍ക്കുള്ള പ്രോട്ടോക്കോളില്‍ പറയുന്നുണ്ട്. വിദേശ കാര്യ മന്ത്രാലയത്തെ അറിയിക്കുന്നത് കൊണ്ട് പല നേട്ടങ്ങളും എംപിമാര്‍ക്കുണ്ടാവാറുണ്ട്. ഇത് സ്വകാര്യ സന്ദര്‍ശനങ്ങള്‍ക്കും ബാധകമാണെന്ന് കേന്ദ്രം പറുന്നു. അതേസമയം കോണ്‍ഗ്രസ് മാധ്യമ വാര്‍ത്തകള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. എംപിമാര്‍ക്ക് വിദേശത്ത് പോകാന്‍ ആരുടെയും അനുമതി ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വാട്‌സആപ്പ് നിര്‍ദേശങ്ങളാണിത്. അല്ലാതെ രാഷ്ട്രീയമായ അനുമതി ആവശ്യമില്ലെന്നും കോണ്‍ഗ്രസ് പറയുന്നു.

3

പ്രധാനമന്ത്രിയില്‍ നിന്നോ കേന്ദ്ര സര്‍ക്കാരില്‍ നിന്നോ എംപിമാര്‍ക്ക് രാഷ്ട്രീയ അനുമതി തേടേണ്ട കാര്യമില്ല. ഇവര്‍ ഔദ്യോഗികമായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന സംഘത്തിന്റെ ഭാഗമാണെങ്കില്‍ മാത്രം അനുമതി തേടിയാല്‍ മതി. ടിവി ചാനലുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ വാട്‌സ്ആപ്പ് നിര്‍ദേശങ്ങള്‍ കണ്ണുമടച്ച് പിന്തുടരല്ലേ എന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പരിഹസിച്ചു. രാഹുലിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. കേംബ്രിഡ്ജ് യൂണിയേഴ്‌സിറ്റിയിലെ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചതാണ് രാഹുലിനെതിരെ സര്‍ക്കാര്‍ തന്നെ രംഗത്ത് വരാനുള്ള കാരണം.

4

രാഹുല്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനെ കണ്ടതും നേരത്തെ വലിയ വിവാദമായിരുന്നു. കശ്മീര്‍ വിഷയത്തില്‍ അദ്ദേഹമെടുത്ത നിലപാട് ഇന്ത്യാ വിരുദ്ധമായിരുന്നുവെന്ന് ബിജെപി ആരോപിക്കുന്നു. രാഹുല്‍ ഇന്ത്യാ വിരുദ്ധതയ്ക്ക് കൂട്ട് നില്‍ക്കുകയാണ്. എത്ര കാലമാണ് ഒരാള്‍ക്ക് സ്വന്തം രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കാനാവുകയെന്നു നിയമ മന്ത്രി കിരണ്‍ റിജിജു ചോദിച്ചു. കോര്‍ബിനൊപ്പം മോദി നില്‍ക്കുന്ന ചിത്രം കാണിച്ചാണ് ഇതിനെ കോണ്‍ഗ്രസ് പ്രതിരോധിച്ചത്. മോദിയും ഇന്ത്യാ വിരുദ്ധനാണോ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നു. മറ്റ് ആശയങ്ങളും അഭിപ്രായവുമുള്ള നേതാക്കളെ മറ്റുള്ളവര്‍ കാണുന്നത് സ്വാഭാവിക കാര്യമാണെന്ന് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

5

നേരത്തെ ആര്‍എസ്എസിനെയും രാഹുല്‍ രൂക്ഷമായി ലണ്ടനില്‍ വെച്ച് വിമര്‍ശിച്ചിരുന്നു. ഇന്ത്യയുടെ ഘടനയെ തകര്‍ക്കാനാണ് പ്രധാനമന്ത്രിയുടെയും ആര്‍എസ്എസിന്റെയും ശ്രമമെന്ന് രാഹുല്‍ പറയുന്നു. വിഭജനത്തിന്റെ രാഷ്ട്രീയം കളിക്കുമ്പോള്‍ ഇരുന്നൂറ് മില്യണ്‍ ആളുകളെയാണ് നമ്മല്‍ അകറ്റിയിരിക്കുന്നത്. ഇന്ത്യക്ക് എതിരായ. കാര്യങ്ങളാണ് ഇവര്‍ ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വിദ്വേഷണം കാരണം രാഹുല്‍ മോശം വാക്കുകള്‍ ഉപയോഗിക്കുകയാണെന്ന് മറ്റുള്ളവര്‍ പരിഹസിച്ചു. അതേസമയം എന്ത് പ്രശ്‌നുണ്ടായാലും നോക്കാം എന്ന രീതിയാണ് രാഹുലിന്റേത്. ഇനിയും ധാരാളം സന്ദര്‍ശനങ്ങള്‍ ഇത്തരത്തില്‍ വരും.

റോബിന്‍ ഗെയിം മനസ്സിലാക്കി കളിക്കുന്ന മാസ്റ്റര്‍ മൈന്‍ഡ്; ബിഗ് ബോസ് ഹൗസില്‍ പ്രണയമുണ്ടെന്ന് അപര്‍ണറോബിന്‍ ഗെയിം മനസ്സിലാക്കി കളിക്കുന്ന മാസ്റ്റര്‍ മൈന്‍ഡ്; ബിഗ് ബോസ് ഹൗസില്‍ പ്രണയമുണ്ടെന്ന് അപര്‍ണ

Recommended Video

cmsvideo
രാഹുല്‍ ഗാന്ധിയുടെ വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ് | Oneindia Malayalam

English summary
no political clearance for rahul gandhi's visit to britain, bjp congress spat starts over
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X