കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''അമിത് ഷാ കൊലക്കേസ് പ്രതി''; വിവാദ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് ക്ലീൻ ചിറ്റ്, മോദിക്കും ആശ്വാസം

Google Oneindia Malayalam News

Recommended Video

cmsvideo
' അമിത് ഷാ കൊലക്കേസ് പ്രതി''; വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് ക്ലീന്‍ ചിറ്റ്,

ദില്ലി: പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്നാം വട്ടവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്. ഇന്ത്യ ആണവ ശേഷി കൈവരിച്ചത് ദീപാവലിക്ക് പൊട്ടിക്കാനല്ലെന്ന പ്രധാനമന്ത്രിയുടെ പരാമർശം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

നേരത്തെ രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് വാർധയിൽ നടത്തിയ പരാമർശവും, കന്നിവോട്ടർമാർ പുൽവാമയിലെ രക്ഥസാക്ഷികൾക്കും ബാലാക്കോട്ട് മിന്നലാക്രമണം നടത്തിയ സൈനികർക്കും വേണ്ടി വോട്ട് ചെയ്യണമെന്ന പരാമർശവും ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.

ബീഹാറില്‍ തിരഞ്ഞെടുപ്പിന് കടുപ്പമേറുന്നു... ഇനി കളത്തില്‍ ഇറങ്ങുന്നത് കുടുംബാംഗങ്ങള്‍ബീഹാറില്‍ തിരഞ്ഞെടുപ്പിന് കടുപ്പമേറുന്നു... ഇനി കളത്തില്‍ ഇറങ്ങുന്നത് കുടുംബാംഗങ്ങള്‍

rahul

അതേ സമയം അമിത് ഷാ കൊലക്കേസ് പ്രതിയാണെന്ന പരാമർശത്തിൽ രാഹുൽ ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്. മധ്യപ്രദേശിലെ ജബൽപൂരിൽ ഏപ്രിൽ 23ന് നടത്തിയ പ്രസംഗത്തിലാണ് അമിത് ഷായ്ക്കെതിരായ വിവാദ പരാമർശം നടത്തിയത്. സൊഹ്റാബുദ്ദീൻ ഷെയ്ഖ്, തുളസി പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കേസുകൾ സൂചിപ്പിച്ചായിരുന്നു പരാമർശം. എന്നാൽ ആദിവാസി നിയമവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പെരുമാറ്റച്ചട്ടലംഘനം നടത്തിയിട്ടും കമ്മീഷൻ കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് സമർപ്പിച്ച ഹർജിയിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവർക്കെതിരെ സമർപ്പിച്ച 8 പരാതികളിൽ തീർപ്പ് കൽപ്പിച്ചിട്ടില്ലെന്നാണ് പരാതിയിൽ പറയുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
no poll code violation, EC give clean chit to Modi and Amit Sha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X