കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി നഷ്ടപരിഹാരത്തിൽ ധാരണയാവാതെ യോഗം പിരിഞ്ഞു: കേന്ദ്രം വായ്പയെടുക്കണമെന്ന് പത്ത് സംസ്ഥാനങ്ങൾ!!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയതിൽ സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരത്തിനുള്ള പണം കണ്ടെത്താൻ ആരാണ് വായ്പെടുക്കേണ്ടതെന്ന് തീരുമാനമാകാതെ ജിഎസ്ടി കൌൺസിൽ യോഗം അവസാനിച്ചു. അതേ സമയം വായ്പയെടുക്കാൻ തയ്യാറായ 21 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ഇതിനുള്ള സൌകര്യം കേന്ദ്ര സർക്കാർ ഒരുക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങൾ കേന്ദ്രസർക്കാർ തന്നെ വായ്പയെടുക്കണമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇത് നടപ്പിലാക്കാൻ സാധിക്കില്ലെന്ന് ധനകാര്യമന്ത്രി തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. സംസ്ഥാനങ്ങൾ തന്നെ വായ്പയെടുക്കണമെന്ന നിലപാടാണ് ധനകാര്യമന്ത്രി സ്വീകരിച്ചത്.

'സിദ്ധിഖ് നേരത്തേ തങ്ങളോട് പറഞ്ഞിട്ടുണ്ട്', നടിയുടെ ആരോപണത്തിൽ ഇടവേള ബാബുവിന്റെ മറുപടി, വിവാദം'സിദ്ധിഖ് നേരത്തേ തങ്ങളോട് പറഞ്ഞിട്ടുണ്ട്', നടിയുടെ ആരോപണത്തിൽ ഇടവേള ബാബുവിന്റെ മറുപടി, വിവാദം

ധനകാര്യമന്ത്രി നിർമലാ സീതാരാമൻ അധ്യക്ഷനായ എല്ലാ സംസ്ഥാനങ്ങളുടേയും ധനകാര്യ മന്ത്രിമാർ അംഗങ്ങളായ ജിഎസ്ടി കൌൺസിലിന്റെ ജിഎസ്ടിയുടെ കുറവ് നികത്തുന്നതിനായി വിളിച്ചുചേർത്ത മൂന്നാമത്തെ യോഗവും ധാരണയാവാതെ പിരിയുകയായിരുന്നു. ജിഎസ്ടി സംബന്ധിച്ച വിഷയങ്ങൾ പരിഹരിക്കുന്നതിനായി ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാരെ നിയോഗിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ അധികാരത്തിലിരിക്കുന്ന ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. വേഗത്തിൽ പണം ലഭിക്കുന്നതിന് കേന്ദ്രസർക്കാർ തന്നെ വായ്പയെടുക്കണമെന്ന നിലപാടാണ് ഈ സംസ്ഥാനങ്ങൾ സ്വീകരിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ 293ാം വകുപ്പ് പ്രകാരം വായ്പകളുടെ കാര്യങ്ങൾ തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. ഇത് തടയുന്നതിന് ജിഎസ്ടി കൌൺസിലിനോ മറ്റുള്ള സംസ്ഥനങ്ങൾക്കോ സാധിക്കുകയുമില്ല. സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാര സെസായി 65000 കോടിയാണ് ലഭിക്കേണ്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേ സമയം 2.48 ലക്ഷം കോടി രൂപ വായ്പയെടുക്കുകയും വേണം.

 nirmala-sitharaman18-

1.10 കോടി രൂപയാണ് ജിഎസ്ടി നടപ്പിലാക്കുന്നത് മൂലമുള്ള നഷ്ടം. ബാക്കി തുക കൊറോണ വൈറസ് പ്രതിസന്ധി മൂലമുള്ളതാണന്നും കേന്ദ്രസർക്കാർ പറയുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ജിഎസ്ടി സംബന്ധിച്ച ചർച്ചകൾക്കായി എപ്പോൾ വേണമെങ്കിലും കേന്ദ്രസർക്കാരിനെ സമീപിക്കാമെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി. കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾ വായ്പയെടുക്കാൻ ആവശ്യപ്പെടുന്നതിന് പകരം വായ്പയെടുത്ത് നഷ്ടപരിഹാര സെസ് നികത്തുന്നതിലൂടെ മാത്രമേ ഈ കുറവ് പരിഹരിക്കാൻ കഴിയുകയുള്ളൂവെന്നാണ് പഞ്ചാബ് ധനകാര്യമന്ത്രി മൻപ്രീത് ബാദൽ വ്യക്തമാക്കിയത്. തർക്കങ്ങൾ ഒഴിവാക്കുന്നതിനുള്ള സംവിധാനം കേന്ദ്രസർക്കാർ തന്നെ ആവിഷ്കരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങൾ വായ്പയെടുക്കണമെന്ന കേന്ദ്രത്തിന്റെ തീരുമാനത്തെയും പഞ്ചാബ് എതിർത്തിട്ടുണ്ട്.

Recommended Video

cmsvideo
Two-wheelers merit GST rate revision, says FM Nirmala Sitharaman | Oneindia Malayalam

21 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇതിനകം തന്നെ ആദ്യ ഓപ്ഷൻ അംഗീകരിച്ചിട്ടുണ്ടെന്നും ഭരണഘടനാ വ്യവസ്ഥകൾ അനുസരിച്ച് ജിഎസ്ടി കൗൺസിലിന് സംസ്ഥാനങ്ങളുടെ വായ്പ പദ്ധതിക്ക് അംഗീകാരം നൽകാനുള്ള അധികാരമില്ലെന്നും കേന്ദ്രം ആവർത്തിച്ചു.

English summary
No positive decission on GST Shortfall of States in Council Meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X