Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ക്ക് തപാല്‍ വോട്ടില്ല: തെര. കമ്മീഷന്‍

ദില്ലി: പ്രവാസികള്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിലവിലെ ജനാധിപത്യ നിയമം ഭേദഗതി ചെയ്താല്‍ മാത്രമെ തപാല്‍ വോട്ട് അനുവദനീയമാകൂ. ഭേദഗതി കൊണ്ടുവരേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും അതിനാല്‍ തത്കാലം തപാല്‍ വോട്ട് നടപ്പാക്കാനാകില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. കമ്മീഷന്‍ നിലപാട് അടുത്ത ദിവസം(തിങ്കള്‍) സുപ്രീം കോടതിയെ അറിയിക്കും.

പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്തിരുന്നു തന്നെ വോട്ട് ചെയ്യാന്‍ അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് പ്രവാസി വ്യവസായിയും പ്രവാസി ഭാരതീയ പുരസാകര ജേതാവുമായ ഡോ. ഷംസീര്‍ വയലിന്‍ നല്‍കി ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടത്.

postal-ballots

പ്രവാസികള്‍ക്ക് തപാല്‍ വോട്ട് അനുവദിക്കണമെങ്കില്‍ ജനാധിപത്യ നിയമത്തിലെ 20(എ) വകുപ്പ് ഭേഗദതി ചെയ്യേണ്ടിവരും. നിലവില്‍ പ്രവാസികള്‍ക്ക് ഏത് പോളിങ് സ്‌റ്റേഷനിലെ വോട്ടേഴ്‌സ് ലിസ്റ്റിലാണോ പേരുള്ളത് അവിടെ മാത്രമേ വോട്ട് ചെയ്യാന്‍ കഴിയൂ.

വിദേശത്ത് ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തില്‍ പ്രവാസി നേരിട്ടെത്തി വോട്ട് ചെയ്യുക, തപാല്‍ വോട്ട്, കുടുംബാംഗത്തെയോ മറ്റാരെയെങ്കിലോ വോട്ട് ചെയ്യാന്‍ ചുമതലപ്പെടുത്തുക, ടെലിഫോണിലൂടെയോ ഓണ്‍ലൈന്‍ സംവിധാനമുപയോഗിച്ചോ വോട്ടുചെയ്യുക എന്നിങ്ങനെ നാലു മാര്‍ഗങ്ങളാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് തപാല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കിക്കൂടെ എന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. ഈ വിഷയത്തില്‍ ഏപ്രില്‍ ഏഴിനകം നിലപാടറിയിക്കണമെന്നാവശ്യപ്പെട്ടാണ് ജെസ്റ്റിസ് രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചത്. ഇനി ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാടാണ് അറിയാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+