കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 മാസമായി വൈദ്യുതിയില്ലാത്ത ആദിവാസിക്ക് ലഭിച്ചത് 5,000 രൂപയുടെ ബില്‍

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: സര്‍ക്കാര്‍ സംവിധാനങ്ങള്‍ മിക്കപ്പോഴും പാവപ്പെട്ടവര്‍ക്ക് അപ്രാപ്യമാണ്. പ്രത്യേകിച്ചും ആദിവാസി വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക്. കൈക്കൂലി നല്‍കാത്തവര്‍ക്ക് സേവനമില്ലെന്നാണ് ചില ജീവനക്കാരുടെ നിലപാട്. ഇതുമൂലം ആരോടും പരാതിപ്പെടാന്‍ പോലും കഴിയാത്ത ആയിരങ്ങള്‍ ഇന്ത്യയില്‍ ജീവിച്ചുപോകുന്നു.

മഹാരാഷ്ട്രയില്‍ നടന്ന ഈ സംഭവം തന്നെ ഉദാഹരണമായി എടുക്കാം. മനുഷ്യന്റെ ഏറ്റവും വലിയ അത്യാവശ്യങ്ങളിലൊന്നായി മാറിക്കഴിഞ്ഞ വൈദ്യുതിയില്ലാതെ 15മാസം കഴിയേണ്ടിവന്ന ഒരു ആദിവാസിക്ക് ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ലും വന്നിരിക്കുകയാണ്. മഹാരാഷ്ട്രയിലെ പല്‍ഘാര്‍ ജില്ലയിലെ ഷിഗാവിലാണ് സംഭവം.

electricity

രാമു കോദ്യ ഹേമന്ദ എന്ന ആദിവാസിയുടെ വൈദ്യുതി കണക്ഷന്‍ വകുപ്പ് ജീവനക്കാര്‍ 15 മാസം മുന്‍പ് ഡിസ്‌കണക്ട് ചെയ്തതാണ്. 600 രൂപ ബില്‍ അടക്കാത്തതിനെ തുടര്‍ന്നായിരുന്നു 2015ല്‍ വൈദ്യുതി വിച്ഛേദിച്ചത്. ഇതേ തുടര്‍ന്ന് മെയ് മാസം താന്‍ ബില്‍ തുകയും ഫൈനും ചേര്‍ത്ത് വൈദ്യുതി വകുപ്പിന് അടച്ചതായി ഹേമന്ദ പറയുന്നു.

പണമടച്ചാലുടന്‍ ജീവനക്കാര്‍ വൈദ്യുതി കണക്ഷന്‍ പുന:സ്ഥാപിക്കേണ്ടതാണ്. എന്നാല്‍, കഴിഞ്ഞ 15മാസം വൈദ്യുതി ഓഫീസില്‍ കയറിയിറങ്ങിയ ഹേമന്ദയുടെ വൈദ്യുതി കണക്ഷന്‍ പുന:സ്ഥാപിച്ചു നല്‍കിയിട്ടില്ല. ഒരു കുടിലില്‍ ഭാര്യയുമൊത്ത് കഴിയുന്ന ഇയാള്‍ക്ക് ഇതിനിടെയാണ് ഓഗസ്ത് മാസത്തിലെ ബില്‍ ലഭിക്കുന്നത്. 826 യൂണിറ്റ് വൈദ്യുതി ഉപയോഗത്തിന് 5,130 രൂപ അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം.

എന്നാല്‍, വൈദ്യുതി ഉപയോഗിക്കാത്ത താന്‍ എന്തിനാണ് ബില്‍ തുക അടയ്ക്കുന്നതെന്ന് ഹേമന്ദയ്ക്ക് മനസിലാകുന്നില്ല. വിഷയത്തില്‍ വൈദ്യുതി വകുപ്പ് ഡിവിഷണല്‍ എഞ്ചിനീയര്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. അതേസമയം, ഹേമന്ദയുടെ വൈദ്യുതി ഉടന്‍ പുന:സ്ഥാപിച്ചുകൊടുക്കുമെന്ന് എഞ്ചിനീയര്‍ മഹേഷ് ഗോധ്‌ലേക്കര്‍ പറഞ്ഞു.

English summary
No power for last 15 months, but Boisar tribal farmer gets a bill for Rs 5,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X