കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പദ്ധതികള്‍ പ്രഖ്യാപിച്ചത് തടയാതിരുന്നതിന് കാരണം ഇതാണ്; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറയുന്നു

  • By Gowthamy
Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്‍ഡിഎ സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങുന്നുവെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അചല്‍ കുമാര്‍ ജ്യോതി രംഗത്ത്. കോണ്‍ഗ്രസ് ആണ് ആരോപണവുമായി രംഗത്തെത്തിയത്. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അചല്‍ കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വനിത കമ്പാര്‍ട്ട്‌മെന്റില്‍ പീഡന ശ്രമം; രക്ഷപ്പെടാന്‍ പതിനാലുകാരി ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിവനിത കമ്പാര്‍ട്ട്‌മെന്റില്‍ പീഡന ശ്രമം; രക്ഷപ്പെടാന്‍ പതിനാലുകാരി ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി

എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തുല്യ അവസരമാണ് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ പാര്‍ട്ടി നടത്താനോ നടത്തരുതെന്നോ ഒരു പാര്‍ട്ടിയോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തില്‍ പോയിരുന്നുവെന്നും ഇന്ന് രാഹുല്‍ പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

achal-kumar-jyoti5

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റാലികളില്‍ പദ്ധതികള്‍ പ്രഖ്യാപിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രചരണങ്ങള്‍ക്കിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപനം നടത്തുന്നത് സാധാരണമാണെന്നും തിരഞ്ഞെടുപ്പ് ചട്ടം പുറത്തു വരാത്ത സാഹചര്യത്തില്‍ കമ്മീഷന് ഇടപെടാനാകില്ലെന്നും അദ്ദേഹം അറിയിച്ചു.

പ്രചാരണത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞെന്ന് ആരോപിച്ച് രംഗത്തു വന്നത് പ്രതിപക്ഷം മാത്രമാണെന്നും അദ്ദേഹം പറയുന്നു. പ്രതിപക്ഷവും ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നുവെന്നും എന്നാല്‍ ആരെയും തടഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു.

തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് ഇരു സംസ്ഥാനങ്ങളിലെയും ആഭ്യന്തരമന്ത്രിമാരുമായി ചര്‍ച്ച നടത്തിയെന്ന് അദ്ദേഹം അറിയിച്ചു.

English summary
no pressure on ec from centre cec
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X