കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാരണാസിയില്‍ പ്രിയങ്ക ഇല്ല; പഴയ സ്ഥാനാര്‍ഥിയെ പൊടിതട്ടി കോണ്‍ഗ്രസ്, രാഹുല്‍ സസ്‌പെന്‍സ് പൊളിഞ്ഞു

Google Oneindia Malayalam News

Recommended Video

cmsvideo
വാരണാസിയിൽ മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

ദില്ലി: രാഷ്ട്രീയ ഇന്ത്യ കാത്തിരുന്ന വാശിയേറിയ പോരാട്ടം ഉത്തര്‍ പ്രദേശിലെ വാരണാസി മണ്ഡലത്തില്‍ നടക്കില്ല. നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍തിഥിയായി പ്രിയങ്കാ ഗാന്ധി മല്‍സരിക്കില്ല. പ്രിയങ്ക ഗാന്ധിയെ മല്‍സരിപ്പിക്കേണ്ട എന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. 2014ല്‍ മോദിക്കെതിരെ മല്‍സരിച്ച അജയ് റായ് തന്നെയാകും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

അന്ന് മൂന്നാം സ്ഥാനത്താണ് അജയ് റായ് എത്തിയത്. രണ്ടാംസ്ഥാനം എഎപി അധ്യക്ഷന്‍ കെജ്രിവാളായിരുന്നു. മോദിക്കെതിരെ വാരണാസിയില്‍ ശക്തനായ എതിരാളി ഇല്ല എന്നതാണ് ഇത്തവണ വ്യക്തമാകുന്നത്. പ്രിയങ്കയ മല്‍സരിപ്പിക്കേണ്ട എന്ന് തീരുമാനമെടുക്കാന്‍ കാരണം ചില കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലാണെന്നും വാരണാസിയിലെ ഗ്രൗണ്ട് റിപ്പോര്‍ട്ട് പരിഗണിച്ചാണെന്നും ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു....

മോദിയുടെ മേഗാ ഷോ

മോദിയുടെ മേഗാ ഷോ

പ്രധാനമന്ത്രി മോദി വാരണാസിയില്‍ വ്യാഴാഴ്ച മെഗാ റോഡ് ഷോ നടത്തുകയാണ്. വെള്ളിയാഴ്ച അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മെഗാ ഷോ നടക്കുന്ന വേളയില്‍ തന്നെയാണ് പ്രിയങ്ക കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകില്ലെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.

വാരണാസിയില്‍ ബ്രഹ്മാസ്ത്രം

വാരണാസിയില്‍ ബ്രഹ്മാസ്ത്രം

മോദിക്കെതിരെ വാരണാസിയില്‍ ബ്രഹ്മാസ്ത്രം തയ്യാറാക്കുന്നുവെന്നാണ് ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നത്. എന്നാല്‍ പ്രിയങ്ക മല്‍സരിക്കില്ലെന്നും 2014ല്‍ കോണ്‍ഗ്രസ് മല്‍സരിപ്പിച്ച അജയ് റായ് തന്നെ വീണ്ടും സ്ഥാനാര്‍ഥിയാകുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

സസ്‌പെന്‍സ് ഉണ്ടെന്ന് രാഹുല്‍

സസ്‌പെന്‍സ് ഉണ്ടെന്ന് രാഹുല്‍

പ്രിയങ്ക വാരണാസിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമോ എന്ന് ഹിന്ദു ദിനപത്രം രാഹുല്‍ ഗാന്ധിയോട് കഴിഞ്ഞദിവസം ചോദിച്ചിരുന്നു. ഒരു സസ്‌പെന്‍സ് വാരണാസിയില്‍ ഉണ്ട് എന്നാണ് രാഹുല്‍ പ്രതികരിച്ചത്. ഇത് മോശമായിരിക്കില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

2014ല്‍ സംഭവിച്ചത് ഇങ്ങനെ

2014ല്‍ സംഭവിച്ചത് ഇങ്ങനെ

2014ല്‍ 75000 വോട്ട് നേടി മൂന്നാം സ്ഥാനത്തായിരുന്നു അജയ് റായ്. ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ രണ്ടാംസ്ഥാനത്തെത്തി. രണ്ടു ലക്ഷത്തിലധികം വോട്ട് അദ്ദേഹം പിടിച്ചു. മോദി 5.80 ലക്ഷം വോട്ടും നേടി മികച്ച വിജയം നേടി.

 ആലോചിച്ച് മാത്രം

ആലോചിച്ച് മാത്രം

നരേന്ദ്ര മോദിക്കെതിരെ പ്രിയങ്കാ ഗാന്ധി വാരണാസിയില്‍ മല്‍സരിച്ചാല്‍ രാജ്യത്ത് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാകുമായിരുന്നു വാരണാസി. പ്രിയങ്ക ഇതുവരെ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വളരെ ആലോചിച്ചു മാത്രമേ അന്തിമ തീരുമാനം എടുക്കൂവെന്നാണ് നേതൃത്വം കഴിഞ്ഞദിവസം പറഞ്ഞത്.

 യുപി നേതാക്കള്‍ പറയുന്നു

യുപി നേതാക്കള്‍ പറയുന്നു

പ്രിയങ്ക മല്‍സരിക്കാനുള്ള സാധ്യത പകുതി മാത്രമാണെന്ന് നേതാക്കള്‍ ബുധനാഴ്ച പറഞ്ഞിരുന്നു. 50:50 എന്ന തോതിലാണ് നേതാക്കളുടെ നിലപാട്. പ്രിയങ്കയെ മല്‍സരിപ്പിക്കണമെന്ന് അഭിപ്രായപ്പെടുന്ന നേതാക്കളുണ്ട്. മല്‍സരിച്ചാല്‍ മണ്ഡലം പിടിക്കാന്‍ സാധിക്കുമെന്നും അവര്‍ പറയുന്നു.

 ദേശീയ നേതാക്കളുടെ അഭിപ്രായം

ദേശീയ നേതാക്കളുടെ അഭിപ്രായം

യുപി കോണ്‍ഗ്രസിലെ ഒരുവിഭാഗം പ്രിയങ്ക മല്‍സരിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍ ആദ്യ മല്‍സരത്തില്‍ പ്രിയങ്ക പരാജയപ്പെട്ടാല്‍ അവരുടെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ദേശീയ നേതാക്കളാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഈ അഭിപ്രായത്തിനാണ് ബലം കിട്ടിയത്.

ദേശീയ പ്രചാരണത്തെ ബാധിക്കും

ദേശീയ പ്രചാരണത്തെ ബാധിക്കും

യുപിയില്‍ മാത്രം പ്രവര്‍ത്തന ചുമതല നല്‍കി രാഷ്ട്രീയ രംഗത്ത് സജീവമായ പ്രിയങ്കാ ഗാന്ധി നിലവില്‍ രാജ്യം മൊത്തം പ്രചാരണത്തിന് നേതൃത്വം നല്‍കുന്നുണ്ട്. രാഹുലിന് പകരം പല സംസ്ഥാനങ്ങളിലും പ്രിയങ്ക എത്തുന്നു. ഈ സാഹചര്യത്തില്‍ വാരണാസിയില്‍ മല്‍സരിച്ചാല്‍ മറ്റു സംസ്ഥാനങ്ങളിലെ പ്രചാരണത്തെ ബാധിക്കുമെന്നും ദേശീയ നേതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെട്ടു.

 പ്രതീക്ഷിച്ചത് ഇങ്ങനെ

പ്രതീക്ഷിച്ചത് ഇങ്ങനെ

പ്രിയങ്ക വാരണാസിയില്‍ മല്‍സരിച്ചാല്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണ നല്‍കുമെന്നാണ് കോണ്‍ഗ്രസ് യുപി ഘടകം കരുതിയിരുന്നത്. ചന്ദ്രശേഖര്‍ ആസാദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ എസ്പി കഴിഞ്ഞദിവസം തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു.

 ശാലിനി യാദവിനെ ഇറക്കി

ശാലിനി യാദവിനെ ഇറക്കി

കോണ്‍ഗ്രസ് മുന്‍ എംപിയുടെ മരുമകള്‍ ശാലിനി യാദവിനെയാണ് സമാജ്‌വാദി പാര്‍ട്ടി വാരണാസിയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈയടുത്താണ് ശാലിനി കോണ്‍ഗ്രസ് വിട്ടതും എസ്പിയില്‍ ചേര്‍ന്നതും. കോണ്‍ഗ്രസ് അജയ് റായിയെ സ്ഥാനാര്‍ഥിയാക്കിയതോടെ ത്രികോണ മല്‍സരത്തിനാണ് വാരണാസി മണ്ഡലം സാക്ഷിയാകുക.

മൗനം വെടിഞ്ഞ് പ്രിയങ്ക

മൗനം വെടിഞ്ഞ് പ്രിയങ്ക

വാരണാസി വിഷയത്തില്‍ മൗനം പാലിച്ചിരുന്ന പ്രിയങ്കാ ഗാന്ധി അടുത്തിടെയായി രണ്ടുതവണ മല്‍സരിക്കാന്‍ സന്നദ്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നേതൃത്വം പറഞ്ഞാല്‍ മല്‍സരിക്കുമെന്നാണ് അവര്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഇക്കാര്യം അറിയിച്ചു. എന്നാല്‍ പ്രിയങ്ക മല്‍സരിക്കേണ്ട എന്നാണ് പാര്‍ട്ടി ഒടുവില്‍ തീരുമാനിച്ചിരിക്കുന്നത്.

വോട്ടെടുപ്പ് മെയ് 19ന്

വോട്ടെടുപ്പ് മെയ് 19ന്

വാരണാസിയില്‍ പ്രിയങ്ക മല്‍സരിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരമായിരിക്കുന്നു. അജയ് റായ് എത്രവോട്ട് പിടിക്കുമെന്ന് കാത്തിരുന്ന് കാണാം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി ബിഎസ്പിയും എസ്പിയും സഖ്യം ചേര്‍ന്നത് മോദിക്ക് അല്‍പ്പം വെല്ലുവിളിയാണ്. വാരണാസിയില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഈ മാസം 29 ആണ്. അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19നാണ് വാരണാസിയില്‍ പോളിങ്.

ദില്ലിയില്‍ എഎപിയുടെ 24 സംഘങ്ങള്‍; കോണ്‍ഗ്രസ് വട്ടപ്പൂജ്യമായേക്കും, വന്‍ പ്രതീക്ഷയില്‍ ബിജെപിദില്ലിയില്‍ എഎപിയുടെ 24 സംഘങ്ങള്‍; കോണ്‍ഗ്രസ് വട്ടപ്പൂജ്യമായേക്കും, വന്‍ പ്രതീക്ഷയില്‍ ബിജെപി

English summary
Congress Again Fields 2014 Candidate Ajay Rai From Varanasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X