ഇന്ധനവില കുതിച്ചാല്‍ ഒരു പ്രശ്‌നവുമില്ല; കുതിരയില്‍ പറക്കുന്ന യൂസഫ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
മുംബൈ : രാജ്യത്തെ ഇന്ധനവില വര്‍ദ്ധനവില്‍ പൊറുതിമുട്ടുകയാണ് ജനം. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രമാണിച്ച് പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടെങ്കിലും വകരും ദിവസങ്ങളില്‍ വീണ്ടും വില ഉയരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ധനവില വര്‍ദ്ധനവിനെ തുചര്‍ന്ന് പലരും യാത്ര സൈക്കിളുകളിലേക്ക് മാറ്റിയത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരാള്‍ ഇന്ധനവില വര്‍ദ്ധനവിനെ ചെറുക്കുന്നതിന് സ്വീകരിച്ച വഴിയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത് .
ഔറംഗബാദില്‍ നിന്നുള്ള ഷെയ്ഖ് യൂസഫ് തന്റെ യാത്രകള്‍ക്ക് വേണ്ടി ഇപ്പോള്‍ കുതിരയെയാണ് ആശ്രയിക്കുന്നത്. ഒരു കോളേജില്‍ ലാബ് അസിസ്റ്റന്റായി ജോലി ചെയ്യുന്നു, അദ്ദേഹം എല്ലാ ദിവസവും യാത്ര ചെയ്യാന്‍ കുതിരയെയാണ് ഉപയോഗിക്കുന്നത്. തന്റെ ആരോഗ്യത്തിനും ഈ യാത്ര ഏറെ ഉപകാരപ്പെടുന്നെന്ന് ഷെയ്ഖ് യൂസഫ് പറയുന്നു. കൂടാതെ , ഇന്ധന വിലയിലെ വര്‍ദ്ധനവ് കണക്കിലെടുക്കുമ്പോള്‍ , കുതിരയെ ഒരു ഗതാഗത മാര്‍ഗ്ഗമായി കണക്കാക്കാമെന്നും യൂസഫ് എ എഎന്‍ ഐയോട് പറഞ്ഞു .

യൂസഫ് തന്റെ ദൈനംദിന ജോലിക്ക് കുതിരയെ ഉപയോഗിക്കുന്നതായി കാണിക്കുന്ന വീഡിയോ വാര്‍ത്താ ഏജന്‍സി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 'ജിഗര്‍' എന്നാണ് അദ്ദേഹം കുതിരയ്ക്ക് പേരിട്ടിരിക്കുന്നത്. കൊറോണ വൈറസ് ലോക്ക്ഡൗണ്‍ സമയത്ത് 40,000 രൂപയ്ക്കാണ് യൂസഫ് ഇത് വാങ്ങിയത്. ലോക്ക് ഡൗണ്‍ സമയത്ത് എന്റെ ബൈക്കിന് തകരാറ് സംഭവിച്ചു. ആ സമയത്താണ് ഞാന്‍ കുതിരയെ വാങ്ങിയത്. കൂടാതെ ഇന്ധനവില ഇപ്പോള്‍ കുതിക്കുകയാണല്ലോ- ഷെയ്ഖ് യൂസഫ് പറഞ്ഞു.
എന്നിരുന്നാലും, അദ്ദേഹത്തിന്റെ തീരുമാനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ചില ഉപയോക്താക്കള്‍ ഇത് നല്ല ഓപ്ഷനാണെന്ന് പറയുമ്പോള്‍ മറ്റുള്ളവര്‍ അദ്ദേഹത്തെ പരിഹസിക്കുകയാണ് ചെയ്യുന്നത്. അതേസമയം , യൂസഫ് , ഗൊഡാവാല , സമീപപ്രദേശങ്ങളില്‍ ഇപ്പോള്‍ വളരെ ജനപ്രിയനായി മാറി . കാറുകള്‍ക്കും മോട്ടോര്‍സൈക്കിളുകള്‍ക്കുമൊപ്പം അദ്ദേഹം കുതിരപ്പുറത്ത് യാത്ര ചെയ്യുന്ന കാഴ്ച വളരെ കൗതുകം നിറഞ്ഞതാണ്. കുട്ടികള്‍ക്കും സവാരി നല്‍കാറുണ്ടെന്ന് യൂസഫ് പറഞ്ഞു. കത്തിയവാരി ഇനത്തില്‍പ്പെട്ട നാല് വയസ്സുള്ള കറുത്ത കുതിരയാണ് ' ജിഗര്‍ ' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .












Click it and Unblock the Notifications