സൗദിയില്‍ പോയി പന്നിയിറച്ചി തിന്നാല്‍ ധൈര്യമുണ്ടോ... വിഎച്ച്പിയുടെ വെല്ലുവിളി
ലഖ്നൗ: ബീഫ് വിവാദം കൊടുമ്പിരിക്കൊണ്ടിരിയ്ക്കുകയാണല്ലോ... അതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗ്ഗീയ നിലപാടുകളില്‍ പ്രതിഷേധിച്ച് എഴുത്തുകാര്‍ വരിവരിയായി പുരസ്കാരങ്ങള്‍ തിരിച്ചേല്പിയ്ക്കുന്നത്.
എഴുത്തുകാരുടെ പ്രതിഷേധം ഇങ്ങനെ തുടര്‍ന്നാല്‍ വിശ്വഹിന്ദു പരിഷത്ത് പോലെയുള്ള സംഘടനകള്‍ക്ക് മിണ്ടാതിരിയ്ക്കാന്‍ പറ്റുമോ? ഉടന്‍ വന്നു ചോദ്യം... സൗദി അറേബ്യയില്‍ ചെന്ന് പന്നിയിറച്ച് കഴിയ്ക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ എന്നാണ് ചോദ്യം.
വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയ വക്താവ് സുരേന്ദ്ര ജെയിനാണ് ഇങ്ങനെ ഒരു വെല്ലുവിളി നടത്തിയിരിയ്ക്കുന്നത്. വെല്ലുവിളി മാത്രമല്ല കെട്ടോ....

സൗദിയില്‍ പന്നിയിറച്ചി
മുസ്ലീങ്ങള്‍ക്ക് പന്നി 'ഹറാം' ആണ്. ശരിയത്ത് നിയമം നടപ്പിലാക്കുന്ന സൗദി അറേബ്യയില്‍ അതുകൊണ്ട് പന്നിയിറച്ചിയ്ക്ക് നിരോധനവും ഉണ്ട്.

സൗദിയില്‍ ചെന്ന് പന്നി തിന്നാമോ
കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിയ്ക്കുന്ന സാഹിത്യകാര്‍ക്ക് സൗദി അറേബ്യയില്‍ പോയി പന്നിയിറച്ചി കഴിയ്ക്കാനുള്ള ധൈര്യമുണ്ടോ എന്നാണ് വിഎച്ച്പി നേതവ് സുരേന്ദ്ര ജെയിന്റെ ചോദ്യം.

ജീവനോടെ തിരിച്ചുവന്നാല്‍
ഇനി അങ്ങനെ ആര്‍ക്കെങ്കിലും ധൈര്യം ഉണ്ടെന്ന് വയ്ക്കുക. അവര്‍ പോയി ജീവനോടെ തിരിച്ചെത്തിയാല്‍ അവരെ സ്വീകരിയ്ക്കാന്‍ താന്‍ മുന്നിലുണ്ടാകും എന്നാണ് ഇദ്ദേഹം പറയുന്നത്.

അല്ലെങ്കില്‍ നിര്‍ത്തണം
സൗദിയില്‍ പോയി പന്നിയിറച്ചി കഴിയ്ക്കാനുള്ള ധൈര്യമില്ലെങ്കില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിയ്ക്കുന്ന ഇരട്ടത്താപ്പ് നടപടികള്‍ നിര്‍ത്തണം എന്നും എഴുത്തുകാരോട് ഇദ്ദേഹം ആവശ്യപ്പെടുന്നു.

ഇറച്ചിയ്ക്കെതിരല്ല
ഇന്ത്യയിലെ മൂന്നില്‍ രണ്ട് വിഭാഗം ജനങ്ങളും മാംസാഹാരം കഴിയ്ക്കുന്നവരാണെന്ന് വിഎച്ച്പിയ്ക്കും സംഘപരിവാറിനും അറിയാമെന്നാണ് ഇദ്ദേഹം പറയുന്നത്. അതുകൊണ്ട് തങ്ങള്‍ മാംസാഹാരത്തിന് എതിരല്ല. പിന്നെ...?

ഗോമാതാവിനെ കൊല്ലരുത്
നിങ്ങള്‍ മറ്റ് മാംസം കഴിച്ചോളൂ... പക്ഷേ ഗോമാതവിനെ കൊല്ലരുത്. ഹിന്ദുവിശ്വാസത്തിന്റെ കേന്ദ്രമാണ് പശു. ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തരുത്.

സമ്പൂര്‍ണ നിരോധനം
രാജ്യത്ത് സമ്പൂര്‍ണ ഗോവധ നിരോധനമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും സുരേന്ദ്ര ജെയിന് പറഞ്ഞു.

ഇന്ത്യ ജനാധിപത്യ രാജ്യമല്ലേ...
സുരേന്ദ്ര ജെയിന്റെ വാദങ്ങള്‍ വാദത്തിന്റെ പേരില്‍ വേണമെങ്കില്‍ അംഗീകരിയ്ക്കാം. പക്ഷേ ഒരു സംശയം. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമല്ലേ... സൗദി അങ്ങനെയാണോ?

സൗദിയെ പോലെ ആകണോ ഇന്ത്യ
സൗദി അറേബ്യയില്‍ മറ്റ് മതത്തില്‍ പെട്ട സ്ത്രീകള്‍ പോലും പുറത്തിറങ്ങുമ്പോള്‍ പര്‍ദ്ദയിടണം. ഇനിയിപ്പോ ഇന്ത്യയും ഏതാണ്ട് അങ്ങനെ ആകണം എന്നാണോ പറയുന്നത്.
-
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ്












Click it and Unblock the Notifications