കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

8 വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം നടപ്പിലാക്കില്ല

  • By Mithra Nair
Google Oneindia Malayalam News

ഷില്ലോങ്: രാജ്യത്തോട്ടാകെ ഗോവധം നടപ്പാക്കണമെന്ന് ബിജെപി ആലോചിക്കുന്ന സാഹചര്യത്തില്‍ 8 വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം നടപ്പിലാക്കാനുള്ള ആലോചനയില്ലെന്ന് ബി.ജെ.പി. ജനറല്‍ സെക്രട്ടറി റാം മാധവ്.

പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായ്‌ക്കൊപ്പം മേഘാലയ സന്ദര്‍ശനത്തിന് ഇടയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.നേരത്തെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയും രാജ്യത്തോട്ടാകെ ഗോവധം നടപ്പാക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

cow.jpg -Properties

എന്നാല്‍ എട്ട് സംസ്ഥാനങ്ങളൊഴിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം പൂര്‍ണമായി നടപ്പിലാക്കാന്‍ പാര്‍ട്ടിക്ക് ആലോചനയുണ്ടന്നും റാം മാധവ് കൂട്ടിച്ചേര്‍ത്തു

ചില സംസ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി നിരോധനം നിലവിലുണ്ട്. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.

English summary
There is no proposal to ban cow slaughter in the eight northeastern states, BJP general secretary Ram Madhav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X