കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറിയ നികുതി വെട്ടിപ്പുകള്‍ പ്രശ്‌നമാക്കില്ല; പരിധി പ്രഖ്യാപിച്ച് നിര്‍മല സീതാരാമന്‍

Google Oneindia Malayalam News

ദില്ലി: ചെറിയ നികുതി വെട്ടിപ്പുകള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടിയുണ്ടാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വേകുന്ന നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്ന് അറിയിക്കാന്‍ വിളിച്ചുചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

N

ചില കേസുകളില്‍ മാത്രമാണ് നിയമ നടപടി സ്വീകരിക്കുക. 25 ലക്ഷം രൂപ വരെയുള്ള വെട്ടിപ്പുകള്‍ക്ക് നേരിട്ട് നടപടിയെടുക്കില്ല. ഇക്കാര്യം ആദായ നികുതി വകുപ്പിന്റെ രണ്ടംഗ സമിതി പരിശോധിച്ച് അനുമതി നല്‍കിയാല്‍ മാത്രമേ നിയമ നടപടി സ്വീകരിക്കൂവെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്ന് മന്ത്രി അവകാശപ്പെട്ടു. ജൂലൈ മാസത്തില്‍ സാമ്പത്തിക രംഗത്ത് ഉണര്‍വ് പ്രകടമാണ്. നികുതി പരിഷ്‌കരിക്കുന്ന നടപടികള്‍ ഉടനുണ്ടാകും. വിദേശ നിക്ഷേപം വര്‍ധിച്ചുവരികയാണെന്നും കൂടുതല്‍ വായ്പകള്‍ അനുവദിക്കാന്‍ ശ്രമമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ബിജെപിക്ക് ആപ്പ് വച്ച് അമിത് ഷായുടെ 'ഹിന്ദി'; ദക്ഷിണേന്ത്യയില്‍ വന്‍ പ്രതിഷേധം, ജനം തെരുവിലേക്ക്ബിജെപിക്ക് ആപ്പ് വച്ച് അമിത് ഷായുടെ 'ഹിന്ദി'; ദക്ഷിണേന്ത്യയില്‍ വന്‍ പ്രതിഷേധം, ജനം തെരുവിലേക്ക്

കയറ്റുമതി മേഖലയെ ശക്തിപ്പെടുത്താന്‍ 68000 കോടി രൂപയുടെ സഹായം മന്ത്രി പ്രഖ്യാപിച്ചു. കയറ്റുമതിക്കുള്ള സമയ നഷ്ടം കുറയ്ക്കും. തുറമുഖ മേഖലയിലെ നടപടിക്രമങ്ങള്‍ ഡിജിറ്റല്‍ വല്‍ക്കരിക്കും. എല്ലാ വര്‍ഷവും ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ മാതൃകയില്‍ ഷോപ്പില്‍ ഫെസ്റ്റിവെല്‍ സംഘടിപ്പിക്കും. കൈത്തറി മേഖലയിലെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇ-കൊമേഴ്‌സില്‍ പ്രാതിനിധ്യം ഉറപ്പുവരുത്തും. പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണ്‍ പദ്ധതിയിലൂടെ 2022നകം എല്ലാവര്‍ക്കും വീടുകള്‍ നിര്‍മിച്ചുനല്‍കും. പദ്ധതിയില്‍ അര്‍ഹരായവര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കും. നിര്‍മാണം പാതി വഴിയില്‍ നിലച്ച വീടുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

English summary
No prosecution for minor tax offences: Minister Nirmala Sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X