• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഞാന്‍ മന്ത്രി, എനിക്ക് ഇളവുണ്ട്; ക്വാറന്റൈന്‍ നിര്‍ദേശം അവഗണിച്ച് ഗൗഡ; കര്‍ണാടകത്തില്‍ പുതിയ വിവാദം

  • By Desk

ബെംഗളൂരു: ആഭ്യന്തര വിമാന സര്‍വീസ് ആരംഭിച്ചതോടെ പുതിയ വിവാദങ്ങളും തലപൊക്കി. പലയിടത്തും ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ കൃത്യ സമയം സര്‍വീസ് നടത്താത്തതിനാല്‍ യാത്രക്കാര്‍ പ്രതിഷേധിക്കവെയാണ് മന്ത്രിയുണ്ടാക്കിയ പുതിയ വിവാദം. ദില്ലിയില്‍ നിന്ന് ബെംഗളൂരുവില്‍ വിമാനത്തിലെത്തിയ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള ക്വാറന്റൈനില്‍ പ്രവേശിച്ചില്ല.

വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം നേരെ വീട്ടിലേക്ക് പോയി. ഇത് സംബന്ധിച്ച ചോദിച്ചപ്പോള്‍ വിചിത്രമായ മറുപടിയും. കേന്ദ്രമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. വിശദാംശങ്ങള്‍...

മന്ത്രി ചെയ്തത്

മന്ത്രി ചെയ്തത്

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമാണ് സദാനന്ദ ഗൗഡ. ദില്ലിയില്‍ നിന്ന് അദ്ദേഹം തിങ്കളാഴ്ച ഉച്ചയോടെയാണ് ബെംഗളൂരു വിമാനത്താവളത്തിലെത്തിയത്. പുറത്തിറങ്ങിയ അദ്ദേഹം സ്വന്തം കാറില്‍ വീട്ടിലേക്ക് പോയി. കൊറോണയില്ലെന്ന് യാത്രയ്ക്ക് മുമ്പ് മന്ത്രി പരിശോധിച്ച് ഉറപ്പാക്കിയിരുന്നുവെന്നാണ് സഹായിയുടെ പ്രതികരണം.

സര്‍ക്കാര്‍ നിര്‍ദേശം ഇങ്ങനെ

സര്‍ക്കാര്‍ നിര്‍ദേശം ഇങ്ങനെ

കര്‍ണാടക സര്‍ക്കാര്‍ വിമാന യാത്രക്കാര്‍ക്ക് പ്രത്യേക മാര്‍ഗ രേഖ പുറത്തിറക്കിയിട്ടുണ്ട്. ആറ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസം ഇന്‍സ്റ്റിറ്റൂഷണല്‍ ക്വാറന്റൈന്‍ വേണമെന്നാണ് നിബന്ധന. കൊറോണ രോഗം വ്യാപകമായ മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി, തമിഴ്‌നാട്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണ് ഈ നിബന്ധന.

വിമര്‍ശനവുമായി പ്രതിപക്ഷം

വിമര്‍ശനവുമായി പ്രതിപക്ഷം

കേന്ദ്രമന്ത്രി ഇന്‍സ്റ്റിറ്റൂഷണല്‍ ക്വാറന്റൈനില്‍ കഴിയാത്തത് പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് ഇടയാക്കി. വിവാദം കനത്തതോടെ മന്ത്രി വിശദീകരണവുമായി രംഗത്തുവന്നു. എല്ലാ പൗരന്‍മാരും മാര്‍ഗനിര്‍ദേശം പാലിക്കണമെങ്കിലും ചിലര്‍ക്ക് ഇളവുണ്ടെന്നാണ് മന്ത്രി പറഞ്ഞത്.

മന്ത്രിയുടെ പ്രതികരണം

മന്ത്രിയുടെ പ്രതികരണം

എല്ലാവരും മാര്‍ഗനിര്‍ദേശം പാലിക്കണം. ചിലര്‍ക്ക് ഇളവുണ്ട്. ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്നവര്‍ക്ക് ഇളവുണ്ട്. ഞാന്‍ മന്ത്രിയാണ്. ഫാര്‍മസ്യൂട്ടിക്കല്‍ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രിയാണ് ഞാന്‍. ഞാന്‍ ഇന്‍സ്റ്റിറ്റൂഷണല്‍ ക്വാറന്റൈനില്‍ പോയാല്‍ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാകുമെന്നും മന്ത്രി സൂചിപ്പിച്ചു.

മരുന്നില്ലെങ്കില്‍ എന്തു ചെയ്യും

മരുന്നില്ലെങ്കില്‍ എന്തു ചെയ്യും

മരുന്നുകളും മറ്റു അനുബന്ധ വസ്തുക്കളുടെയും വിതരണം കൃത്യമായി നടന്നില്ലെങ്കില്‍ രോഗികള്‍ക്ക് വേണ്ടി ഡോക്ടര്‍മാര്‍ എന്തു ചെയ്യും. ഇത് സര്‍ക്കാരിന്റെ പരാജയമാകില്ലേ. രാജ്യത്തിന്റെ മുക്കുമൂലകളില്‍ മരുന്ന് വിതരണം കൃത്യമായി നടപ്പാക്കലാണ് തന്റെ ഉത്തരവാദിത്തമെന്നും മന്ത്രി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

കര്‍ണാടകയുടെ അവസ്ഥ

കര്‍ണാടകയുടെ അവസ്ഥ

കര്‍ണാടകയില്‍ കൊറോണ രോഗം വ്യാപിക്കുകയാണ്. തിങ്കളാഴ്ച 69 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2158 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്. 43 പേര്‍ മരിക്കുകയും 680 പേര്‍ ചികില്‍സയ്ക്ക് ശേഷം ആശുപത്രി വിടുകയും ചെയ്തു. ഇതിനിടെയാണ് ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ച മന്ത്രിയുടെ നടപടി വിവാദമായത്.

English summary
No Quarantain for Union Minister Sadananda Gowda After Air Travel To Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X