കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീര്‍ പാകിസ്താന് വിട്ടുതന്നാല്‍ ഇന്ത്യയുമായി ഒരു പ്രശ്‌നവുമില്ലെന്ന് ഹാഫിസ് സയീദ്

  • By Anwar Sadath
Google Oneindia Malayalam News

ഇസ്ലാമാബാദ്: കാശ്മീര്‍ പാക്കിസ്ഥാന് വിട്ടുതന്നാല്‍ ഇന്ത്യയുമായി ഒരു പ്രശ്‌നവുമില്ലെന്ന് ലഷ്‌കര്‍ ഇ തൊയ്ബ ഭീകര സംഘടനയുടെ തലവന്‍ ഹാഫിസ് സയീദ്. മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരനായി ഇന്ത്യ ആരോപിക്കുന്ന ഇയാളെ കഴിഞ്ഞദിവസം മുതല്‍ പാക് സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയിരുന്നു.

നടന്‍ ഹംസ അലി അബ്ബാസി സയീദുമായി ലാഹോറിലെ വീട്ടില്‍വെച്ച് നടത്തിയ അഭിമുഖത്തിലാണ് പുതിയ പരാമര്‍ശം. നടന്‍തന്നെ ഫിബ്രുവരി ആറിന് ഇത് യൂട്യൂബില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങളുമായി തനിക്ക് യാതൊരു വഴക്കുമില്ലെന്ന് സയീദ് പറയുന്നു. പാക്കിസ്ഥാന് ഇന്ത്യ കാശ്മീര്‍ വിട്ടുതരാന്‍ മാത്രമേ താന്‍ ആവശ്യപ്പെടുന്നുള്ളൂ.

hafiz-saeed

കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണ്. അത് തിരിച്ചുനല്‍കാനാണ് ആവശ്യപ്പെടുന്നത്. കാശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും ഹാഫിസ് സയീദ് ആരോപിച്ചു. കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ സര്‍ക്കാരിനെയും മറ്റ് സംഘടനകളെയും തന്റെ ഗ്രൂപ്പിലേക്ക് സയീദ് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

2017 കാശ്മീരിന്റെ വര്‍ഷമായി പ്രഖ്യാപിക്കണം. സര്‍ക്കാരും സംഘടനകളും ഇതിനായി ജോലി ചെയ്യുകയും വേണം. അതേസമയം, അതിര്‍ത്തി കടന്നുള്ള ഭീകരവാദം താന്‍ നടത്തിയിട്ടില്ലെന്നാണ് സയീദിന്റെ വിശദീകരണം. കാശ്മീരിന് സ്വാതന്ത്ര്യം വേണം അവിടുത്തെ ജനങ്ങളും അതാണ് ആഗ്രഹിക്കുന്നത്. അത് നേടിയെടുക്കുമെന്നും സയീദ് ഇന്ത്യയെ വെല്ലുവിളിച്ചു.

English summary
No quarrel with India if it leaves Kashmir, Hafiz Saeed says from house arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X